Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മീൻകറി ഇങ്ങനെയൊന്ന് വെച്ചുനോക്കൂ, കഴിക്കുമ്പോൾ വിരൽ പോലും കടിച്ചുപോകും
ചോറ്, പുട്ട്, കപ്പ എന്നിവയുടെ കൂടെ അടിപൊളിയായി പോകുന്ന ഒരു ബെസ്റ്റ് കോമ്പിനേഷനാണ് മീൻകറി. മുളകിട്ട മീൻകറി, തേങ്ങ അരച്ച മീൻകറി എന്നിങ്ങനെ പലതരം മീൻ കറികളുണ്ട്. ഇതിൽ, ഏറ്റവും റിച്ചായിട്ടുള്ള മീൻകറി ഏതാണെന്ന് ചോദിച്ചാൽ അത് തേങ്ങാപ്പാലിൽ തയ്യാറാക്കി എടുക്കുന്ന മീൻകറി തന്നെയാണ്. നല്ല കുടമ്പുളിയും, തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കിയെടുക്കുന്ന ഈ കറി നല്ല സ്വാദിഷ്ടമാണ്.

വിരുന്നുകാർ വന്നാൽ, അവരെ ഞെട്ടിക്കാനും, നിങ്ങൾക്ക് കൂടുതൽ പ്രശംസ നേടാനും ഈ മീൻകറി ഒന്നുമതി. കാണാൻ മാത്രമല്ല, രുചിയിലും ഇത് സൂപ്പറാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
അയല- 2 എണ്ണം
ചെറിയ ഉള്ളി- 10 എണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
പച്ചമുളക്- 3 എണ്ണം
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- 2 തണ്ട്
വിനാഗിരി- 1 ടീസ്പൂൺ
ഉലുവ- കാൽ ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
ചിരകിയ തേങ്ങ- 3 കപ്പ്
പെരുഞ്ചീരകം- രണ്ട് നുള്ള്
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കുടംപുളി- ആവശ്യത്തിന്
മീൻ മസാല
ആദ്യം തന്നെ മീൻ നന്നാക്കി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി മീൻ ചട്ടിയിലേയ്ക്ക് മാറ്റി വെയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി, പച്ചമുളക്, 5 ചെറിയ ഉള്ളി, വെളുത്തുള്ളി, പെരുഞ്ചീരകം എന്നിവ ചതച്ച് ചേർക്കുക. അതിനുശേഷം കുടംപുളി, മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കറിവേപ്പില, വിനാഗിരി, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തിരുമ്മി വെയ്ക്കണം. കുറഞ്ഞത് 15 മിനിറ്റ് വെയ്ക്കുന്നത് നല്ലതാണ്.
Also read: മായമില്ലാത്ത ശർക്കര ഇനി വീട്ടിൽ തയ്യാറാക്കാം
തേങ്ങാപ്പാൽ
എടുത്തു വെച്ചിരിക്കുന്ന നാളികേരത്തിൽ വളരെ കുറച്ച് വെള്ളം മാത്രം ചേർത്ത് ഒന്ന് മിക്സിയിൽ കറക്കി എടുക്കണം. അതിനുശേഷം നന്നായി പിഴിഞ്ഞ് ഒന്നാം പാൽ മാറ്റി വെയ്ക്കുക. ഒന്നാം പാലിന് നല്ല കട്ടി ഉണ്ടായിരിക്കണം. ഒന്നാം പാൽ എടുത്തതിനുശേഷം ഇതേ നാളികേരം മിക്സിയുടെ ജാറിൽ ഇട്ട്, നാളികേരത്തിന് മുകളിൽ വെള്ളം നിൽക്കും വിധം വെള്ളം ചേർത്ത് അടിച്ചെടുക്കുക. നന്നായി അരഞ്ഞ് പോകാതിരിക്കാൻ ശ്രദ്ധിക്കണം. അതിനുശേഷം നാളികേരം പിഴിഞ്ഞ് രണ്ടാം പാൽ മാറ്റി വെയ്ക്കുക.
തിളപ്പിക്കാം
മസാലപുരട്ടി മാറ്റി വെച്ചിരിക്കുന്ന മീനിലേയ്ക്ക് ഈ രണ്ടാം പാൽ ചേർത്ത് അടുപ്പിൽ വെയ്ക്കാവുന്നതാണ്. ചെറുതീയിൽ പാത്രം മൂടിവെച്ച് വേവിച്ചെടുക്കുക. പാൽ ഒന്ന് കുറുകി, മീൻ വെന്ത് വരുമ്പോൾ ഒന്നാം പാൽ ചേർക്കാവുന്നതാണ്. ഒന്നാം പാൽ ചേർത്തതിനുശേഷം തിളയ്ക്കാൻ പാടുള്ളതല്ല. ഒന്ന് ചൂടായാൽ മതി.
Also Read: കുക്കറിൽ ഒരൊറ്റ വിസിൽ മതി, സൂപ്പർ ടേയ്സ്റ്റി ബിരിയാണി നിങ്ങൾക്കും തയ്യാറാക്കാം
താളിപ്പ്
ബാക്കിയുള്ള ഉള്ളി ചെറുതായി കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു പാത്രം വെച്ച്, അതിലേയ്ക്ക് വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഉലുവ ചേർക്കുക. ഒപ്പം ഉള്ളിയും കറിവേപ്പിലയും ചേർക്കുക. ഉള്ളി നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തീ അണയ്ക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് മുളകുപൊടി ചേർക്കുക. അതിനുശേഷം കറിയിലേയ്ക്ക് ഇവ ചേർക്കാം. കറിയിലേയ്ക്ക് ഒഴിച്ച്, അപ്പോൾ തന്നെ കറി മൂടി വെയ്ക്കുക. ഇത് കറിക്ക് സ്വാദ് വർദ്ധിപ്പിക്കാൻ സഹായിക്കും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
