Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഈ ഓണത്തിന് പായസമൊന്ന് മാറ്റിപ്പിടിക്കാം, വായില്‍ തേനൂറും തേങ്ങാപ്പൊങ്ങ് പായസം റെസിപ്പി
വിഭവങ്ങള്‍ ഇരുപത്തിയാറ് ഉണ്ടെങ്കിലും സദ്യയിലെ താരം പായസം തന്നെ അല്ലേ. പായസമുണ്ടാക്കാന്‍ മലയാളിക്ക് ആഘോഷങ്ങള്‍ വേണമെന്നില്ല, മനസ്സിലൊരു ആഗ്രഹം മതി. എങ്കിലും ഓണമായാലും വിഷു ആയാലും മറ്റേത് ആഘോഷമായാലും പായസം ഇല്ലാതെ പറ്റില്ല. ഓണത്തിന് ഏത് പായസം ഉണ്ടാക്കുമെന്ന് കണ്ഫ്യൂഷനടിച്ചിരിക്കുന്നവര്ക്ക് വളരെ വ്യത്യസ്തമായ ഒരു പായസത്തിന്റെ റെസിപ്പി പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ളോഗറായ ആരോമല്‍. അതാണ് ആരും കഴിച്ചിരിക്കാന്‍ ഇടയില്ലാത്ത തേങ്ങാപ്പൊങ്ങ് പായസം.

തേങ്ങാപ്പൊങ്ങ് നമുക്കെല്ലാം ഇഷ്ടമാണ്. മുളച്ചതോ, മുള പൊട്ടിയതോ ആയ തേങ്ങ പൊട്ടിച്ചാല്‍ അതിനുള്ളില്‍ ക്രീം നിറത്തില്‍ പഞ്ഞി പോലെ നിറഞ്ഞിരിക്കുന്ന തേങ്ങാപ്പൊങ്ങ് കഴിക്കാന്‍ കുട്ടിക്കാലത്ത് സഹോദരങ്ങളുമായി വഴക്കിടാത്തവര്‍ ഉണ്ടാകുമോ. വായിലിട്ടാല്‍ അലിഞ്ഞ് പോകുന്ന, ചെറുമധുരമുള്ള തേങ്ങാപ്പൊങ്ങ് എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ അതുകൊണ്ട് ഒരു തേങ്ങാപ്പൊങ്ങ് പായസം ഉണ്ടാക്കിയാലോ ഇത്തവണ ഓണത്തിന്.
ചേരുവകള്‍
തേങ്ങാപ്പൊങ്ങ് - 3 എണ്ണം
പാല്- ഒന്നരലിറ്റര്‍
പഞ്ചസാര- ഒരു കപ്പ് (ആവശ്യാനുസരണം അളവ് കൂട്ടുകയോ കുറയ്ക്കുകയോ
ചെയ്യാം)
അരി, അട വേവിച്ചത് - ഒരു വലിയ കപ്പ്
ഏലയ്ക്കപ്പൊടി
അണ്ടിപ്പരിപ്പ്
മുന്തിരി
നെയ്യ്
Also Read: തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി വേണ്ടേ, എളുപ്പത്തിലുണ്ടാക്കാം ഈ ഇഞ്ചിപ്പുളി
തയ്യാറാക്കുന്ന വിധം
ഒന്നരലിറ്റര്‍ പാല്, ഉരുളിയില്‍ ഒഴിച്ച് തിളപ്പിക്കുക.
തിളയ്ക്കുമ്പോള്‍ ആവശ്യത്തിന് പഞ്ചസാരയുടെ കൂടി ചേര്‍ത്ത് പകുതിയായി
കുറുക്കിയെടുക്കുക.
അതിലേക്ക് പാലട, അല്ലെങ്കില്‍ പച്ചരി വേവിച്ചത് കൂടി ചേര്‍ത്ത്
നന്നായി തിളപ്പിക്കുക.
ഇനി 2,3 പൊങ്ങ് മിക്സിയില്‍ നന്നായി അരച്ചെടുത്തത് പായസത്തിലേക്ക്
ചേര്‍ത്ത് തിളപ്പിക്കുക.
അവസാനമായി കുറച്ച് ഏലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും മുന്തിരിയും
വറുത്തതും കുറച്ച് നെയ്യും കൂടി ചേര്‍ത്താല്‍ തേങ്ങാപ്പൊങ്ങ് പായസം
റെഡി.
തേങ്ങാപ്പൊങ്ങ് പായസം റെസിപ്പി വീഡിയോ
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
