Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ചക്കപ്പുളിശ്ശേരി മുതല്‍ ബേബികോണ്‍ തോരന്‍ വരെ, വെറൈറ്റി രുചികളുമായി ഓണം കളറാക്കാന്‍ കച്ചകെട്ടി ആരോമല്‍
ഓണമടുത്തതോടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി സോഷ്യല്‍മീഡിയയിലെല്ലാം ഓണരുചികളുടെ മേളമാണ്. ഓണവിഭവങ്ങളുടെ പാചകവും സദ്യ തയ്യാറാക്കാന്‍ വയ്യാത്തവര്‍ക്ക് നല്ല സദ്യ കഴിക്കാനുള്ള സ്ഥലങ്ങളും പരിചയപ്പെടുത്തിയും വ്ളോഗര്‍മാര്‍ ഓണത്തെ കളറാക്കിക്കൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ പാചകത്തിലൂടെയും വാചകത്തിലൂടെയും മലയാളിമനസ്സുകളിലേക്ക് കയറാന്‍ കച്ചകെട്ടി ആരോമലും ഉണ്ട്. ഇത്തവണ ഓണത്തിന് വെറൈറ്റി രുചികളുമായി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരോമല്‍ ഓണം സിരീസ് ചെയ്യുന്നുണ്ട്.

നിങ്ങള്‍ക്ക് വേണ്ടത് വെറൈറ്റിയല്ലേ ഗയ്സ്
എല്ലാ കാര്യങ്ങളിലും ഒരു വെറൈറ്റി ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എന്തുകൊണ്ട് ഒരു വെറൈറ്റി ഓണസദ്യ പരിചയപ്പെടുത്തിക്കൂട എന്ന ചിന്തയില്‍ നിന്നുമാണ് ആരോമലിന്റെ തേങ്ങാപ്പൊങ്ങ് പായസവും അമ്പഴങ്ങ പച്ചടിയും ചക്കപ്പുളിശ്ശേരിയും ബേബികോണ്‍ തോരനും പുളിയില്ലാത്ത അവിയലുമെല്ലാം പിറന്നിരിക്കുന്നത്. വെറ്റൈറ്റിയാണെന്ന് കരുതി വേണ്ടി രുചിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ആരോമല്‍ തയ്യാറല്ല. ആരോമലിന്റെ റെസിപ്പി കണ്ട് ഓണം വരെ കാത്തുനില്‍ക്കാതെ അന്നുതന്നെ അത് തയ്യാറാക്കി ഫോട്ടോ അയച്ചുകൊടുക്കുകയാണ് ഫോളേവേഴ്സ്. ആരോമലിന്റെ ഓണം രുചികള്‍ ബോള്‍ഡ്സ്കൈയുടെ പാചകം വിഭാഗത്തിലും കാണാം.
മൂന്നാം ക്ലാസ്സില്‍ തുടങ്ങിയ പാചകം
കുക്കിംഗ് ആരോമലിന്റെ പാഷനാണ്. മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ പാചകം ഒപ്പമുണ്ട്. അമ്മ അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ ഒപ്പം പോയി സഹായിക്കാനും ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ സ്വന്തമുണ്ടാക്കി കഴിക്കാനും കുട്ടിക്കാലം മുതല്ക്കേ ഇഷ്ടമായിരുന്നു. അത് ഈ ഇരുപത്തിയേഴാം വയസ്സിലും തുടരുന്നു. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ആരോമല്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയിട്ടുള്ള സമയമാണ് പാചക പരീക്ഷണങ്ങള്‍ക്കും വ്ളോഗിംഗിനുമായി മാറ്റിവെച്ചിരിക്കുന്നത്. കുക്കറി റീലുകളും വീഡിയോകളും കാണുമ്പോള്‍ ഇഷ്ടപ്പെടുന്നതെല്ലാം ഉണ്ടാക്കിനോക്കും. എല്ലാതരം ഭക്ഷണങ്ങളും ഉണ്ടാക്കുമെങ്കിലും നാടന്‍ ഭക്ഷണത്തോട് കുറച്ചധികം താല്‍പ്പര്യമുണ്ട്.
Also Read: ഈ ഓണത്തിന് പായസമൊന്ന് മാറ്റിപ്പിടിക്കാം, വായില്‍ തേനൂറും തേങ്ങാപ്പൊങ്ങ് പായസം റെസിപ്പി
ഇഷ്ടങ്ങളെയെല്ലാം മുറുകെപ്പിടിക്കുന്ന ചെറുപ്പക്കാരന്
ആരോമലിന്റെ ഇന്‍സ്റ്റഗ്രാം പേജ് കണ്ടവര്‍ക്കറിയാം, പാചകം മാത്രമല്ല മോഡലിംഗും ഡാന്സിംഗുമെല്ലാം വഴങ്ങുന്ന ഒരു പ്രതിഭയാണ് അതെന്ന്. ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ഒരുതവണയെങ്കിലും ചെയ്തുനോക്കണമെന്നാണ് ആരോമലിന്റെ പക്ഷം. അതിനായി ആ മേഖലകളെ കുറിച്ച് ഒന്നറിഞ്ഞുവെക്കുകയും പഠിച്ചുവെക്കുകയും ചെയ്യും. ഭംഗിയില്‍ വസ്ത്രം ധരിക്കാനും ആക്സസറികള്‍ ഉപയോഗിക്കാനും ആരോമലിന് ഇഷ്ടമാണ്. ഫുഡ് വ്ളോഗിംഗിന് ഉപരിയായി ലൈഫ്സ്റ്റൈല്‍ വ്ളോഗിംഗാണ് ആരോമിലന്റെ ലക്ഷ്യം.
പാചകം പോലെ ഹൃദ്യം വാചകവും
പാചകം പോലെ തന്നെ ആരോമലിന്റെ സംസാരവും വളരെ ഹൃദ്യമാണ്. സാധാരണ വീട്ടിലൊക്കെ സംസാരിക്കുന്നത് പോലെ, കുറച്ച് നര്‍മ്മവും കൂടി കലര്‍ത്തിയാണ് വ്ളോഗില്‍ ആരോമല്‍ സംസാരിക്കുന്നത്. അതിഭാവുകത്വമോ, വിനയമോ ഒന്നുമില്ലാതെ മനസ്സില്‍ വരുന്നത് മറയില്ലാതെ പറയും. തന്റെ ഈ സംസാരശൈലി ആളുകള്‍ക്ക് ഇഷ്ടമാകുമോ എന്ന പേടി തുടക്കത്തില്‍ ആരോമലിന് ഉണ്ടായിരുന്നു. ആറ്റിക്കുറക്കി, അവതാരകശൈലിയില് പറയണമെന്നൊക്കെ കരുതിയാലും സംസാരിച്ച് തുടങ്ങുമ്പോള്‍ ഉള്ളളില് നിന്ന് വരുന്നതെല്ലാം പറയും. എന്റെ സ്വഭാവമങ്ങനെയാണെന്ന് ആരോമല്‍ പറയുന്നു. ചില വീഡിയോകളില്‍, ഞാനിത് എന്തൊക്കെയാണീ പറയുന്നതെന്ന് എനിക്ക് പോലും അറിയില്ലെന്നൊക്കെ ആരോമല്‍ പറഞ്ഞുകളയും. പക്ഷേ ആ സംസാരശൈലിയാണ് ഫോളോവേഴ്സിനെ കൂടുതലായി ആകര്‍ഷിച്ചതും.
എല്ലാത്തിനും കൂട്ട് ചേച്ചി
ആരോമലിന്റെ വീഡിയോകളില്‍ പാചകവിശേഷം കഴിഞ്ഞാല്‍ പിന്നെയേറ്റവുമധികം കേള്‍ക്കാനാകുക ചേച്ചിയുടെ വിശേഷങ്ങളാണ്. വീട്ടില്‍ ഒറ്റമോനായ ആരോമലിന് പാചകത്തിലും മറ്റെല്ലാകാര്യങ്ങളില് കൂട്ട് കസിന് ചേച്ചിയാണ്. പുതിയ രുചികള്‍ പരീക്ഷിക്കാനും പഠിപ്പിച്ച് കൊടുക്കാനും ചേച്ചി ഒപ്പമുണ്ട്. പാചക മത്സരങ്ങള്‍ക്ക് പോകുമ്പോഴെല്ലാം വ്യത്യസ്തമായ രുചികള്‍ കണ്ടുപിടിച്ച് ഫസ്റ്റടിക്കുന്നത് ചേച്ചിയുടെ കൂടി സഹായം കൊണ്ടാണ്. ഒരുതവണ പാചകമത്സരത്തില്‍ വിജയിയായപ്പോള്‍ ഒരു ചാനലില്‍ കുക്കറിഷോ അവതരിപ്പിക്കാനുള്ള അവസരം കിട്ടി. പിന്നീട് കുറച്ചുകാലം കുക്കറിഷോ അവതരിപ്പിച്ചിരുന്നു. പാചകത്തില്‍ തന്റെ ഗുരു പ്രശസ്ത അവതാരകയും പാചകവിദഗ്ധയുമായ ലക്ഷ്മി നായര്‍ ആണെന്ന് ആരോമല്‍ പറയുന്നു.
നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ഒരാളാണെന്ന് അറിയപ്പെടണം
നല്ലൊരു ഷെഫ് ആകണമെന്നുള്ളത് ആരോമലിന്റെ ആഗ്രഹമായിരുന്നു. പക്ഷേ പാചകം പഠിക്കാന്‍ പോകാന്‍ കഴിഞ്ഞില്ല. എങ്കിലും നന്നായി പാചകം ചെയ്യാനാകുമെന്ന് ആരോമലിന് ഉറപ്പുണ്ട്. അതുകൊണ്ട് ആരോമല്‍ എന്ന് പേര് കേള്‍ക്കുമ്പോള്‍ നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ഒരാളെന്ന് അറിയപ്പെടണമെന്ന ചെറിയ ആഗ്രഹം മാത്രമേ ആരോമലിനുള്ളു.



Click it and Unblock the Notifications