Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി വേണ്ടേ, എളുപ്പത്തിലുണ്ടാക്കാം ഈ ഇഞ്ചിപ്പുളി
പലതരം രുചികളുടെ സമ്മേളനമാണ് ഓണസദ്യ. എരിവും പുളിയും മധുരവും ചവര്‍പ്പുമെല്ലാം പാകത്തിന് പല വിഭവങ്ങളായി ഇലയില്‍ നിരന്നെത്തും. തൊടുകറിയായ പുളിയിഞ്ചി സദ്യയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. മധുരവും പുളിയും എരിവും സമ്മേളിക്കുന്ന ഒരു വിഭവം കൂടിയാണിത്. മാത്രമല്ല സദ്യ എളുപ്പത്തില്‍ ദഹിക്കാനും ഇഞ്ചിപ്പുളി സഹായിക്കും. വളരെ എളുപ്പത്തിലൊരു പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

പുളിയിഞ്ചി റെസിപ്പി
ചേരുവകള്‍
വെളിച്ചെണ്ണ
കടുക്
ചുവന്ന മുളക്
കറിവേപ്പില
ഇഞ്ചി
പച്ചമുളക്
മഞ്ഞള്‍പ്പൊടി
മുളകുപൊടി
വാളന്‍പുളി
ശര്‍ക്കര
ഉലുവപ്പൊടി
Also Read: ഈ ഓണത്തിന് പായസമൊന്ന് മാറ്റിപ്പിടിക്കാം, വായില്‍ തേനൂറും തേങ്ങാപ്പൊങ്ങ് പായസം റെസിപ്പി
തയ്യാറാക്കുന്ന വിധം
ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ
ഒഴിക്കുക.
അതിലേക്ക് ആവശ്യത്തിന് കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ
ചേര്‍ക്കുക.
കടുക് പൊട്ടുമ്പോള്‍ കുനുകുനാ അരിഞ്ഞ ഇഞ്ചിയും വട്ടത്തില്‍ അരിഞ്ഞ
പച്ചമുളകും ചേര്‍ക്കുക. ഇഞ്ചിയുടെ പകുതി അളവില്‍ പച്ചമുളക്
എടുക്കാം.
ഇത് നന്നായി മൂത്ത് വരുമ്പോള്‍ കുറച്ച് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും
ചേര്‍ക്കുക.
ഇനി വാളന്‍പുളി കുറച്ച് വെള്ളത്തില്‍ കുതിര്‍ത്തുവെച്ച്
പിഴിഞ്ഞെടുക്കുക. വെള്ളം അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
കുഴമ്പുപരവത്തിലാണ് വേണ്ടത്.
പുളി തിളച്ച് വരുമ്പോള്‍ അതിലേക്ക് നമ്മുടെ പാകത്തില്‍ ശര്‍ക്കര
പൊടിച്ചത് ചേര്‍ക്കുക.
ഇത് ഇഞ്ചിപ്പുളി പാകത്തിലേക്ക് കുറുകുമ്പോള്‍ രണ്ട് നുള്ള് ഉലുവപ്പൊടി
കൂടി ചേര്‍ക്കുക.
ഇഞ്ചിപ്പുളി അല്ലെങ്കില്‍ പുളിയിഞ്ചി റെഡി.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
