സദ്യയിലെ പുളിയനാണ് പച്ചടി. ചിലര്‍ പഴുത്ത മാങ്ങ കൊണ്ടും പൈനാപ്പിള്‍ കൊണ്ടും മധുരപ്പച്ചടി ഉണ്ടാക്കാറുണ്ട്. കയ്പ്പന് പാവക്ക അടക്കം ഒരുവിധം എല്ലാ പച്ചക്കറികള്‍ കൊണ്ടും പച്ചടി വെക്കാം. ഓണസദ്യയിലും പച്ചടി ഇല്ലാതിരിക്കില്ല. വെള്ളരിക്ക കൊണ്ടും ബീറ്റ്റൂട്ട് കൊണ്ടും പാവക്ക കൊണ്ടുമെല്ലാമുള്ള പച്ചടി കഴിച്ച് മടുത്തവര്‍ക്ക് ഇത്തവണ ഓണത്തിന് പരീക്ഷിക്കാന്‍ അമ്പഴങ്ങ കൊണ്ടുള്ള ഒരു പച്ചടി അവതരിപ്പിക്കുകയാണ് ഫുഡ് വ്ളോഗര്‍ ആരോമല്‍.

എങ്ങനെയാണ് അമ്പഴങ്ങ പച്ചടി ഉണ്ടാക്കുന്നതെന്ന് നോക്കാം.
Also Read: ഈ ഓണത്തിന് പായസമൊന്ന് മാറ്റിപ്പിടിക്കാം, വായില്‍ തേനൂറും തേങ്ങാപ്പൊങ്ങ് പായസം റെസിപ്പി
ചേരുവകള്‍
അമ്പഴങ്ങ ഇളയത് - ഒരു കപ്പ്
തേങ്ങ - കാല്‍കപ്പ്
പച്ചമുളക് -ഒന്നോ രണ്ടോ എണ്ണം
ജീരകം - രണ്ട് നുള്ള്
കടുക് - ഒരു സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അമ്പഴങ്ങ ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും
വെള്ളവും ഒഴിച്ച് വേവിക്കുക.
അത് വെന്തുവരുമ്പോള്‍ തേങ്ങയും പച്ചമുളകും ജീരകവും കടുകും
അരച്ചെടുത്ത് ആ അരപ്പ് ചേര്‍ത്തിളക്കുക.
അതിനുശേഷം അധികം പുളിയില്ലാത്ത കട്ടത്തൈര് കൂടി ചേര്‍ത്ത് നന്നായി
ഇളക്കി യോജിപ്പിക്കുക.
ഇനി കടുകും കറിവേപ്പിലയും വറ്റല്‍മുളകും ചുവന്നുള്ളിയും താളിച്ച്
ചേര്‍ക്കുക.
അമ്പഴങ്ങ പച്ചടി തയ്യാര്‍.
Also Read: തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി വേണ്ടേ, എളുപ്പത്തിലുണ്ടാക്കാം ഈ ഇഞ്ചിപ്പുളി
അമ്പഴങ്ങ പച്ചടി റെസിപ്പി വീഡിയോ കാണാം













