Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശ്രീകൃഷ്ണ സ്വീറ്റ്സിലെ അതേ രുചിയിൽ മൈസൂർപാക്ക് വീട്ടിൽ തയ്യാറാക്കാം
മൈസൂരിലെ വളരെ പ്രശസ്തമായ ഒരു പലഹാരമാണ് മൈസൂർപാക്ക്. പഞ്ചസ്സാര ലായനിയിൽ കടലമാവും നെയ്യും ചേർത്ത് തയ്യാറാക്കി എടുക്കുന്ന ഒരു മധുരപലഹാരം. വളരെ കുറച്ച് ചേരുവകൾ ചേർത്ത് തയ്യാറാക്കി എടുക്കുന്ന ഈ വിഭവം വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതും മൈസൂർപാക്കിന് പേരുകേട്ട, ശ്രീകൃഷ്ണ സ്വീറ്റ്സിൽ ലഭിക്കുന്ന, നല്ല സോഫ്റ്റ് മൈസൂർപാക്ക് വീട്ടിൽ തയ്യാറാക്കാം.

ചരിത്രം
മൈസൂരിലെ രാജാവായിരുന്ന കൃഷ്ണരാജ വാഡിയാറിന്റെ ഭരണകാലത്താണ് മൈസൂർപാക്ക് ഉൽഭവിക്കുന്നത്. അന്നുകാലത്തെ പാചകക്കാരനായ കാകാസുര മടപ്പ രാജാവിന്റെ നിർദ്ദേശപ്രകാരം ഒരു പുതിയ മധുരപലഹാരം തയ്യാറാക്കി. പഞ്ചസ്സാര ലായനിയിൽ കടലമാവും, നെയ്യും ചേർത്ത് തയ്യാറാക്കിയ ഈ പലഹാരം പുറത്തേയ്ക്ക് കുറച്ച് കടുപ്പവും, അകം നല്ല സോഫ്റ്റുമായിരുന്നു. ഈ വിഭവം രാജാവിന് നല്ലപോലെ ഇഷ്ടപ്പെടുന്നു. ഇതാണ് ഇന്നത്തെ മൈസൂർപാക്ക്. ഇത് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
Also Read: ചോറ് ബാക്കിയായോ? കളയല്ലേ! നല്ലൊരുഗ്രൻ പിസ്സ തയ്യാറാക്കാം!
ചേരുവകൾ
1 കപ്പ്- വറുത്ത കടലപ്പൊടി
1 ടേബിൾസ്പൂൺ- പാൽപ്പൊടി
3/4 കപ്പ്- പഞ്ചസ്സാര
1/4 കപ്പ്- വെള്ളം
1/4 കപ്പ്- നെയ്യ്
തയ്യാറാക്കാം
ആദ്യം ചെറുതീയിൽ കടലപ്പൊടി നല്ലപോലെ വറുത്തെടുക്കുക. പാകമാകുമ്പോൾ നല്ല മണം വരും. ഈ സമയം അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. അതിനുശേഷം ഇതിലേയ്ക്ക് പാൽപ്പൊടിയും ചേർത്ത് അരിപ്പയിൽ അരിച്ചെടുക്കുക. പൊടി മാറ്റി വെയ്ക്കാം. ഈ സമയം ഒരു കുക്കറിൽ പഞ്ചസ്സാരയും വെള്ളവും മൂന്ന് ടേബിൾസ്പൂൺ നെയ്യും ചേർത്ത് മിക്സ് ചെയ്ത് അടുപ്പിൽ വെയ്ക്കുക. നല്ല ഹൈ ഫ്ലെയ്മിൽ തീ വെയ്ക്കാം. 3 മിനിറ്റ് ഇത്തരത്തിൽ വെയ്ക്കുക. വിസിൽ വരേണ്ട ആവശ്യമില്ല. മൂന്ന് മിനിറ്റ് ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
ഇതിനുശേഷം കുക്കർ തുറക്കുക. പഞ്ചസ്സാരയെല്ലാം നല്ലപോലെ ഉരുകി, പാകത്തിനായിട്ടുണ്ടാകും. ഇതിലേയ്ക്ക് വറുത്ത് മാറ്റിവെച്ചിരിക്കുന്ന പൊടി ചേർത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തതിനുശേഷം നെയ്യ് ചേർക്കണം. നെയ്യ് ഈ കൂട്ടിലേയ്ക്ക് നല്ലപോലെ ആഗിരണം ചെയ്യുന്നതുവരെ മിക്സ് ചെയ്ത് കൊടുക്കുക. അതിനുശേഷം നെയ്യ് തടവിയ ഒരു പാത്രത്തിലേയ്ക്ക് ഇത് ഒഴിച്ച് വെയ്ക്കുക. തണുത്ത് കഴിയുമ്പോൾ മുറിച്ച് കഴിക്കാവുന്നതാണ്.
Also Read: കുക്കറിൽ ഒരൊറ്റ വിസിൽ മതി, സൂപ്പർ ടേയ്സ്റ്റി ബിരിയാണി നിങ്ങൾക്കും തയ്യാറാക്കാം
ആവശ്യമെങ്കിൽ
നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ കൂടുതൽ നെയ്യ് ചേർക്കാവുന്നതാണ്. അതുപോലെ, ഏലക്കായ ചേർക്കാൻ താൽപര്യമുള്ളവർക്ക് അത് ചേർക്കാം. ചിലർ നട്സ് ചേർക്കാറുണ്ട്. അതുപോലെ, നിങ്ങൾക്ക് മധുരം എത്രത്തോളം വേണം എന്നതിനനുസരിച്ച് പഞ്ചസ്സാരയുടെ അളവിലും വ്യത്യാസം വരുത്താവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കടലമാവ് ചൂടാക്കുമ്പോൾ കരിഞ്ഞ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ നന്നായി വറുത്തെടുത്തില്ലെങ്കിൽ പച്ച സ്വാദ് നിലനിൽക്കുന്നതായിരിക്കും. ഇതും മൈസൂർപാക്കിന്റെ സ്വാദ് നഷ്ടപ്പെടുത്തും. അതുപോലെ, കൃത്യമായ അളവിൽ നെയ്യും പഞ്ചസ്സാരയും ചേർക്കുക. നല്ല സോഫ്റ്റായിരിക്കാൻ നെയ്യ് അത്യാവശ്യം ചേർക്കുന്നത് നല്ലതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
