Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
കുക്കറിൽ ഒരൊറ്റ വിസിൽ മതി, സൂപ്പർ ടേയ്സ്റ്റി ബിരിയാണി നിങ്ങൾക്കും തയ്യാറാക്കാം
ഒന്ന് പുറത്തിറങ്ങിയാൽ, മെനുവിൽ എത്രയധികം ഭക്ഷണ സാധനങ്ങൾ ഉണ്ടായാലും ബിരിയാണി വാങ്ങി കഴിച്ചില്ലെങ്കിൽ പലർക്കും ഒരു തൃപ്തിക്കുറവാണ്. ചുരുക്കി പറഞ്ഞാൽ ഒരു വികാരമാണ് ബിരിയാണി. നമ്മുടെ കരളത്തിൽ തന്നെ പലതരം ബിരിയാണികളുണ്ട്. മാഞ്ഞാലി ബിരിയാണി, കോഴിക്കോട് ബിരിയാണി, കാസർഗോഡ് സ്റ്റൈൽ ബിരിയാണി, കല്ല്യാണ ബിരിയാണി, തലശ്ശേരി ബിരിയാണി എന്നിങ്ങനെ വ്യത്യസ്ത രുചിയിൽ പല പേരിൽ പലതരം ബിരിയാളികളുള്ള നാടാണ് നമ്മുടേത്.

സ്വാദിൽ കെങ്കേമനാണെങ്കിലും, ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടോർത്ത് പലരും ബിരിയാണി തയ്യാറാക്കാറില്ല. വിരുന്നുകാർ വന്നാൽപോലും പുറത്തു നിന്നും വാങ്ങി കഴിക്കുന്നവരാണ് പലരും. എന്നാൽ, നല്ല സ്വാദിഷ്ടമായ ബിരിയാണി നിങ്ങൾക്ക് കുക്കറിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
കൈമ അരി( ജീര റൈസ്)- 2 ഗ്ലാസ്സ്
ചിക്കൻ- അരക്കിലോ
ഗരം മസാല- ആവശ്യത്തിന്
ഏലക്കായ-8 എണ്ണം
പെരുഞ്ചീരകം- 3 ടീസ്പൂൺ
ഗ്രാമ്പൂ- 8 എണ്ണം
കറുവാപ്പട്ട- 2 വലുത്
വയന്ന ഇല- 2 എണ്ണം
തക്കോലം-1
മുഴുവൻ കുരുമുളക്- 3 ടീസ്പൂൺ
പച്ചമുളക്-5 എണ്ണം
ഇഞ്ചി- 3 വലിയ കഷ്ണം
വെളുത്തുള്ളി- 10 അല്ലി
തക്കാളി- 3 എണ്ണം
സവാള- 4 എണ്ണം
നെയ്യ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
യോഗർട്ട്- മൂന്ന് ടീസ്പൂൺ
മല്ലിയില, പുതിനയില- അര കപ്പ്
കശുവണ്ടി, ഉണക്കമുന്തിരി- ആവശ്യത്തിന്
തയ്യാറാക്കാം
ആദ്യം അരി നന്നായി കഴുകി, നല്ല വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. ഒരു 20 മിനിറ്റ് കുതിർത്താൽ മതിയാകും. ഈ സമയം ചിക്കനിൽ മസാല തിരുമ്മി വെയ്ക്കാം. ആദ്യം ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക. ഇവ ചിക്കനിൽ ചേർക്കണം. അതിനുശേഷം ഗരംമസാല ആവശ്യത്തിന് ചേർക്കുക. കുറച്ച് കുരുമുളക് പൊടിച്ചതും ചേർത്ത്, ഉപ്പും ചേർത്ത് നന്നായി തിരുമ്മി വെയ്ക്കണം.
Also Read: ഓണം കഴിഞ്ഞാലെന്താ, ഒരു കിടിലന്‍ മത്തങ്ങപ്പായസം തയ്യാറാക്കാം
അടുത്ത ഘട്ടം
കുക്കറിൽ കുറച്ച് വെളിച്ചെണ്ണയും നെയ്യും ചേർക്കുക. അതിനുശേഷം നന്നായി കട്ടിക്കുറച്ച് അരിഞ്ഞുവെച്ചിരിക്കുന്ന സവാള പൊരിച്ചെടുക്കുക. കരിഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. സവാള വറുത്ത് കോരിക്കഴിഞ്ഞാൽ, ഇതേ എണ്ണയിലേയ്ക്ക് കശുവണ്ടി മുന്തിരി എന്നിവ ചേർത്ത് വറുത്ത് കോരുക. അതിനുശേഷം ഇതേ എണ്ണയിലേയ്ക്ക്, പട്ട, ഗ്രാമ്പു, കുരുമുളക്, ഏലക്കായ,വയന്ന ഇല, പെരുംജീരകം എന്നിവ ചേർക്കണം. ഇവ ഒന്ന് മൂത്ത് വരണം. മസാല മൂത്താൽ, തക്കാളി നുറുക്കിയത് ചേർക്കുക. തക്കാളി നന്നായി വെന്ത് കുഴയണം.
ചിക്കൻ ചേർക്കാം
തക്കാളി വെന്ത് കഴിഞ്ഞാൽ, ഇതിലേയ്ക്ക് മല്ലിയില, പുതിനയില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ചിക്കൻ ചേർക്കുക. നന്നായി മിക്സ് ചെയ്ത് എടുക്കണം. അതിനുശേഷം ഇതിലേയ്ക്ക് വറുത്തുവെച്ചിരിക്കുന്ന സവാളയിൽ നിന്നും മൂക്കാൽ ഭാഗം ചിക്കനിൽ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. അതിനുശേഷം യോഗർട്ട് ചേർത്ത് നന്നായി മിക്സ് ചെയ്ത്, കുക്കർ അടയ്ക്കുക. ഉപ്പ് കറക്ട് ആണോ എന്ന് പരിശോധിക്കണം. ശേഷം, 1 വിസിൽ അടിപ്പിക്കുക. എയർ പോയതിന് ശേഷം കുക്കർ തുറക്കുക.
Also Read: പച്ചടി ഇത്തവണ വെറൈറ്റിയാക്കാം, ഒരു തനിനാടന്‍ അമ്പഴങ്ങ പച്ചടി റെസിപ്പി
അരി ചേർക്കാം
കുതിർത്തെടുത്ത അരി, വെള്ളം കളഞ്ഞതിനുശേഷം ഈ ചിക്കൻമസാലയിലേയ്ക്ക് ചേർക്കണം. ചിക്കനിൽ നിന്നും വെള്ളം എത്രത്തോളം ഇറങ്ങിയിട്ടുണ്ട് എന്ന് കണക്കു കൂട്ടിയതിനുശേഷം ആവശ്യത്തിന് വെള്ളം ചേർക്കുക. പൊതുവിൽ 1 കപ്പ് അരിയ്ക്ക് 2 കപ്പ് വെള്ളം ആണ് കണക്ക്. എന്നാൽ, ഇതിൽ ചിക്കനിൽ നിന്നും വെള്ളം എത്രത്തോളം ഇറങ്ങിയിട്ടുണ്ട് എന്ന് നോക്കണം. അതിനനുസരിച്ച് ചൂടുവെള്ളം ചേർക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം കുക്കറിന്റെ വിസിൽ മാറ്റി, ചെറിയ തീയിൽ അടുപ്പിൽ വെയ്ക്കുക. ഒരു 20 മിനിറ്റ് വെക്കണം. അതിനുശേഷം തീ അണയ്ക്കാം. 10 മിനിറ്റ് കഴിയുമ്പോൾ കുക്കൾ തുറന്ന്, മാറ്റി വെച്ചിരിക്കുന്ന വറുത്ത സവാളയും, കശുവണ്ടി പരിപ്പും, ഉണക്കമുന്തിരിയും ചേർക്കുക. കുറച്ച് നെയ്യും ചേർക്കാവുന്നതാണ്. നല്ല സ്വാദിഷ്ടമായ ബിരിയാണി തയ്യാർ.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
