Just In
- 2 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 3 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 16 hrs ago
ആഴ്ചയില് രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- Movies
ഭർത്താവിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ; അവനെന്നെ ഉപയോഗിക്കുകയായിരുന്നു; പൊട്ടിക്കരഞ്ഞ് രാഖി സവന്ദ്
- News
കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി
- Sports
Odi World Cup 2023: കീപ്പറായി രാഹുല് മതി!അപ്പോള് സഞ്ജുവിന് ചാന്സില്ലേ?ഉത്തപ്പ പറയുന്നു
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്ഷത്തേക്ക് ബാങ്കിനേക്കാള് പലിശ വേണോ? സര്ക്കാര് ഗ്യാരണ്ടിയില് നിക്ഷേപിക്കാന് ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ഈ ഓണത്തിന് മാധുര്യം നിറക്കും മാമ്പഴ പുളിശ്ശേരി
മാമ്പഴ പുളിശ്ശേരി എല്ലാവര്ക്കും ഇഷ്ടമായിരിക്കും. എന്നാല് അത് അമ്മ വെക്കുന്ന അതേ പഴമയുടെയും കൈപ്പുണ്യത്തിന്റേയും രുചിയില് ഉണ്ടാക്കാന് പലരും പാടുപെടും. അതുകൊണ്ട് തന്നെ ആ രുചിയില് ഈ ഓണക്കാലത്ത് ഒരു മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയാലോ? ഈ ഓണക്കാലത്ത് സ്വാദിഷ്ഠമായ മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നതിനെക്കുറിച്ച് ഒരു സ്പെഷ്യല് റെസിപ്പിയുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം അഡ്വ. പിങ്കി കണ്ണന്. ഈ ഓണക്കാലത്ത് നമുക്ക് ഒരു കിടിലന് മാമ്പഴ പുളിശ്ശേരി തയ്യാറാക്കാവുന്നതാണ്.
ആവശ്യമുള്ള സാധനങ്ങള്:
നാടന് മാങ്ങ - നാലെണ്ണം
മഞ്ഞള്പ്പൊടി - അര ടീസ്പൂണ്
ജീരകം - അര ടീസ്പൂണ്
മുളക് പൊടി - അര ടീസ്പൂണ്
പച്ചമുളക് - നാല് എണ്ണം
കറിവേപ്പില
തേങ്ങ ചിരകിയത് - 1 കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
തൈര് - 1 കപ്പ്
തയ്യാറാക്കുന്ന വിധം
മാമ്പഴം മഞ്ഞള്പ്പൊടി, ഉപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവയിട്ട് അല്പം വെള്ളമൊഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. ശേഷം തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില, മഞ്ഞള്പ്പൊടി എന്നിവ അരച്ച് ആ കൂട്ടി വേവാന് വെച്ചിരിക്കുന്ന മാമ്പഴത്തിലേക്ക് ചേര്ക്കണം. എന്നിട്ട് നല്ലതുപോലെ കുറുകി വരുന്നത് വരെ ഇളക്കണം. ചെറിയ തീയില് വേണം വെക്കുന്നതിന്. പിന്നെ നല്ലതുപോലെ ബീറ്റ് ചെയ്തെടുത്ത തൈര് കൂടി ഇതിലേക്ക് ചേര്ക്കണം. തൈര് ഒഴിച്ച ശേഷം ഇത് അധികം തിളപ്പിക്കാന് പാടില്ല. ഒന്ന് ചൂടായാല് മാത്രം മതി. പിന്നീട് തീ ഓഫ് ആക്കണം. ശേഷം അതിലേക്ക് അല്പം കടുകും കറിവേപ്പിലയും താളിച്ചെടുക്കാവുന്നതാണ്. ഓണത്തിന് കൂട്ടാന് നല്ല കിടിലന് മാമ്പഴ പുളിശ്ശേരി തയ്യാര്. അപ്പോ എല്ലാവര്ക്കും അഡ്വ. പിങ്കി കണ്ണന്റേയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ ഓണാശംസകള്.
most read: ഓണസദ്യക്ക് മാധുര്യം കൂട്ടാൻ മിയ തയ്യാറാക്കും പായസം
most read: ഓണം സ്പെഷ്യല് കേരള സ്റ്റൈല് കാളന് തയാറാക്കാം
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.