Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
Ramadan recipe: രുചിയൊട്ടും ചോരാതെ കടയില് കിട്ടുന്ന അതേ രുചിയില് ഉന്നക്കായ വീട്ടില് ഉണ്ടാക്കാം
റമദാന് മാസമെത്തിയാല് വൈകുന്നേരങ്ങളില് നോമ്പുതുറ പലഹാരങ്ങള്ക്കായി കടകളില് അടിയും പിടിയുമാണ്. റമദാന് മുമ്പ് പലഹാരക്കടകളിലെ താരങ്ങളായി വിലസിയ പഫ്സ്, കട്ലറ്റ്, പഴംപൊരി, പരിപ്പുവട, ഉഴുന്നുവടയൊക്കെ നോമ്പുകാലത്ത് ഉന്നക്കായ, മുട്ടമാല, ചട്ടിപ്പത്തിരി, കായ്പോള എന്നിവയ്ക്ക് മുന്നില് അടിയറവ് പറയും. കാരണം നോമ്പുകാലത്ത് മാത്രം കിട്ടുന്ന മലബാറിന്റെ സ്പെഷ്യല് പലഹാരങ്ങള്ക്ക് വന് ഡിമാന്ഡായിരിക്കും അപ്പോള്.

എന്നാല്പ്പിന്നെ നോമ്പുതുറ പലഹാരങ്ങളിലെ സുന്ദരനായ, ഉന്നക്കായ വീട്ടില് തന്നെ ഉണ്ടാക്കി നോക്കിയാലോ. രുചിയൊട്ടും ചോരാതെ, കടയില് കിട്ടുന്ന അതേ സ്വാദില് നല്ല പെര്ഫെക്ട് ഉന്നക്കായ തയ്യാറാക്കുന്നതിനുള്ള റെസിപ്പി ഇതാ.
ചേരുവകള്
*നാല് പഴുത്ത ഏത്തപ്പഴം
*ഒരു കപ്പ് തേങ്ങ ചിരകിയത്
*മൂന്ന് ടേബിള്സ്പൂണ് പഞ്ചസാര
*രണ്ട് ടേബിള്സപൂണ് ഉണക്കമുന്തിരി
*നാല് ടേബിള്സ്പൂണ് അണ്ടിപ്പരിപ്പ് അല്ലെങ്കില് ബദാം
നുറുക്കിയത്
*ഒരു ടീസ്പൂണ് ഏലയ്ക്കാപ്പൊടി
*ഉപ്പ് ആവശ്യത്തിന്
*ഒരു ടേബിള്സ്പൂണ് നെയ്യ്
*എണ്ണ വറുത്തെടുക്കുന്നതിന്
Also Read:Ramadan Recipe: മലബാറിന്റെ ഖല്ബ്, വെറും 3 ചേരുവ കൊണ്ട് പത്തുമിനിട്ടില് നൈസ് പത്തിരിയുണ്ടാക്കാം
പാചകരീതി
*ഏത്തപ്പഴം ആവിപ്പാത്രത്തില് വേവിച്ചെടുക്കുക. വേവ്
അധികമാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം.
*വേവിച്ച ഏത്തപ്പഴം തണുത്തതിന് ശേഷം തൊലി പൊളിച്ച് നൂലും അകത്തെ
കറുത്ത കുരുക്കളും കളയുക.
*പിന്നീട് കൈ ഉപയോഗിച്ചോ സ്പൂണ് കൊണ്ടോ പഴം നല്ലവണ്ണം
ഉടച്ചെടുക്കുക.
*നെയ്യ് ചൂടാക്കി അതില് ഉണക്കമുന്തിരി വറുത്തെടുക്കുക.
*അടുപ്പില് പാത്രം വെച്ച് ചിരകിയ തേങ്ങ ഇട്ട് അതിന്റെ നനവ് പോകാന്
മാത്രം അഞ്ച് മിനിട്ട് ചൂടാക്കുക.
*അതിലേയ്ക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉണക്കമുന്തിരി,
അണ്ടിപ്പരിപ്പ്, ബദാം എന്നിവയെല്ലാം ചേര്ത്ത് ഇളക്കി അടുപ്പില്
നിന്നും ഇറക്കുക.
*കയ്യില് നെയ്യ് പുരട്ടി ഏത്തപ്പഴം കുഴച്ചുവെച്ചത്
ഉരുളയാക്കിയെടുത്ത് വിരലുകള് കൊണ്ട് പരത്തുക. അതിലേയ്ക്ക് തേങ്ങ
മിശ്രിതം രണ്ട് ടീസ്പൂണ്ട ഇട്ട് അരികുകള് ചേര്ത്ത് ഒട്ടിക്കുക.
രണ്ട് അറ്റവും കോണ് ആകൃതിയിലും നടുവശം ഉരുണ്ടും ഇരിക്കണം (ഏതാണ്ട്
സിലിണ്ട്രിക്കല് ആകൃയില്).
*ഇനി ബാക്കിയുള്ള ഏത്തപ്പഴം മാവും ഉരുളകളാക്കി ഇതുപോലെ ചെയ്യുക.
*ഒരു അടികട്ടിയുള്ള ചീനച്ചട്ടിയിലോ കടായിയിലോ എണ്ണയൊഴിച്ച് ചൂടാക്കി
ഉന്നക്കായകള് വറുത്തുകോരുക.
*നല്ല രുചിയുള്ള ഉന്നക്കായ തയ്യാര്.
Also Read: ദോശ കഴിച്ച് മടുത്തോ, ഒരു വെറൈറ്റിക്ക് ഊത്തപ്പം പരീക്ഷിച്ചാലോ
Image Courtesy: Wellness Budha
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
