Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആഴ്ചയില് ഒരു ദിവസം ബ്രേക്ക്ഫാസ്റ്റ് ഓട്സ് ഉപ്പുമാവ് ആക്കിയാല് രണ്ടുണ്ട് കാര്യം
ആഴ്ചയില് എഴുദിവസവും ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാക്കുമെന്നത് വീട്ടമ്മമാരുടെ ഏറ്റവും വലിയ തലവേദനയാണ്. ഇഡ്ഡലി, ദോശ, പുട്ട്, അപ്പം ഇങ്ങനെ എല്ലാ ആഴ്ചയും ഒരേ ഭക്ഷണങ്ങള് കഴിച്ച് മടുത്തിരിക്കുന്ന വീട്ടുകാര്ക്ക് ഒരു വെറൈറ്റി ഉപ്പുമാവ് ഉണ്ടാക്കി കൊടുത്താലോ.

മറ്റുള്ള ബ്രേക്ക്ഫാസ്റ്റുകള് ഉണ്ടാക്കാന് അടുക്കളയില് കിടന്ന് കഷ്ടപ്പെടുന്നത് പോലെയുള്ള കഷ്ടപ്പാട് ഇവിടെയില്ല. വെറും പതിനഞ്ച് മിനിട്ടില് ബ്രേക്ക്ഫാസ്റ്റ് റെഡി. ഇത് കഴിക്കാന് വേറെ കറിയുടെ ആവശ്യമില്ലെന്നതാണ് മറ്റൊരു ഗുണം. എന്നുകരുതി ആരോഗ്യകാര്യത്തില് ഒരു വിട്ടുവീഴ്ചയ്ക്കും ഊ ഉപ്പുമാവ് തയ്യാറല്ല. അപ്പോള് ഉണ്ടാക്കിനോക്കൂ ഈ ഓട്സ് ഉപ്പുമാവ്.
ചേരുവകള്
*റോള്ഡ് ഓട്സ് - ഒരു കപ്പ്
*എണ്ണ, കടുക്, നിലക്കടല, കടലപ്പരിപ്പ്, ഉഴുന്ന് പരിപ്പ്, ജീരകം,
വറ്റല്മുളക് എന്നിവ താളിക്കുന്നതിന്
*ഉപ്പുമാവില് ചേര്ക്കാനുള്ള ഇഞ്ചി, പച്ചമുളക്, കായം, കറിവേപ്പില,
സവാള, ക്യാരറ്റ്, ഗ്രീന്പീസ്, ബീന്സ് എന്നിവ ആവശ്യം പോലെ
*ഉപ്പ്, മഞ്ഞള്പ്പൊടി ആവശ്യത്തിന്
*തേങ്ങ ചിരവിയത് (ആവശ്യമെങ്കില്), ഒരു ടീസ്പൂണ് ചെറുനാരങ്ങാനീര്
തയ്യാറാക്കുന്ന വിധം
*ഒരു പാനില് ഓട്സ് എടുത്ത് അടുപ്പില് വെച്ച് 5 മിനിറ്റ്
റോസ്റ്റ് ചെയ്തെടുക്കുക. അഞ്ചുമിനിറ്റിന് ശേഷം അടുപ്പില് നിന്ന്
മാറ്റി തണുക്കാനായി മാറ്റിവെക്കുക.
*അതേ പാനില് എണ്ണ ഒഴിച്ച് ചൂടാകുമ്പോള് താളിക്കുന്നതിനുള്ള കടുക്,
ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ്, നിലക്കടല, വറ്റല്മുളക്, ജീരകം എന്നിവ
ചേര്ത്ത് ഗോള്ഡന് നിറം ആകുന്നത് വരെ വഴറ്റുക.
*ശേഷം ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, കായം, കറിവേപ്പില എന്നിവ
ചേര്ത്ത് വഴറ്റുക. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാള ചേര്ത്ത്
ഗോള്ഡന് നിറമാകുന്നത് വരെ വഴറ്റുക.
*ഇനി പച്ചക്കറികള് ചേര്ക്കാം. ചെറുതായി അരിഞ്ഞ ക്യാരറ്റ്, ബീന്സ്,
ഗ്രീന്പീസ്( ഉണങ്ങിയതാണെങ്കില് കുതിര്ത്ത് വേവിക്കണം, ഫ്രഷ്
ഗ്രീന്പീസ് ആണ് നല്ലത്) എന്നിവ ആവശ്യാനുസരണം ചേര്ക്കുക. ഇവ വെന്ത്
വരുന്നത് വരെ വേവിക്കുക. ആവശ്യമെങ്കില് അടച്ചുവെച്ച് വേവിക്കാം.
*ഇനി വറുത്ത് വെച്ചിരിക്കുന്ന ഓട്സ് ഒന്ന് കഴുകി എടുക്കുക. ഒരു
അരിപ്പപാത്രത്തില് ഓട്സ് എടുത്ത് പൈപ്പിനടിയില് വെള്ളം തുറന്ന്
വെച്ചാല് മതി. അധികം വരുന്ന വെള്ളം അപ്പോള് തന്നെ ഊറ്റിക്കളയണം.
*ഇനി വെന്ത പച്ചക്കറിയിലേയ്ക്ക് മഞ്ഞള്പ്പൊടി ചേര്ത്ത് ഇളക്കുക.
*ഇതിലേയ്ക്ക് ഓട്സും ആവശ്യത്തിന് ഉപ്പും ചേര്ത്ത് എല്ലാം നല്ലവണ്ണം
ഇളക്കി യോജിപ്പിക്കുക.
*പാത്രം അടച്ചുവെച്ച് 7 മിനിറ്റ് വേവിക്കുക.
*ശേഷം അടപ്പ് തുറന്ന് തേങ്ങ ചിരവിയത് (ആവശ്യമെങ്കില്), ഒരു ടീസ്പൂണ്
ചെറുനാരങ്ങാനീര് എന്നിവ കൂടി ചേര്ത്ത് ഒന്നുകൂടി ആവികേറ്റുക.
*ഓട്സ് ഉപ്പുമാവ് തയ്യാര്.
Image Courtesy: Mads' Cookhouse
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
