Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചിക്കൻ പൊരിക്കാൻ മുളകുപൊടിയൊന്നും വേണ്ട, ഈ ഒരൊറ്റമസാല മതി!
ചിക്കൻ കറിവെച്ച് കഴിക്കുന്നതിനേക്കാൾ പൊരിച്ച കഴിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക് പൊരിച്ച ചിക്കനോടായിരിക്കും പ്രിയം കൂടുതൽ. നല്ല കറുമുറാന്നിരിക്കണ ചിക്കൻ കഴിക്കാൻ കുട്ടികൾക്ക് ഇത്തരി ഇഷ്ം കൂടുതലായിരിക്കും. ഇത്തരത്തിൽ വീട്ടിലെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കറുമുറാ ചിക്കൻ പൊരിച്ചത് തയ്യാറാക്കം.

ഈ പൊരിച്ച ചിക്കൻ തയ്യാറാക്കാൻ മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ് എന്നിവയൊന്നും വേണ്ട. ഈ ഒരൊറ്റ മസാലയുണ്ടെങ്കിൽ അടിപൊളി സ്വാദിൽ ചിക്കൻ പൊരിച്ചെടുക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ചിക്കൻ- 5 പീസ്
ചിക്കൻമസാല- 2 ടീസ്പൂൺ
മുട്ട-1 എണ്ണം
അരിപ്പൊടി- കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി- ഒരു നുള്ള്
മസാല പുരട്ടാം
ചിക്കനിൽ ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, ചിക്കൻമസാല എന്നിവ ഇട്ട് നന്നായി തിരുമ്മി വെയ്ക്കുക. ഒരു അര മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക.
Also read: ചോറ് ബാക്കിയായോ? കളയല്ലേ! നല്ലൊരുഗ്രൻ പിസ്സ തയ്യാറാക്കാം!
പൊരിക്കുക
അതിനുശേഷം മുട്ട പൊട്ടിച്ചൊഴിക്കണം. ഇതിലേയ്ക്ക് കുറച്ച് അരിപ്പൊടിയും ചേർക്കുക. അതിനുശേഷം, നല്ല തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കാവുന്നതാണ്. ഇത് വെറുതേ കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടും.
മറ്റൊരു രീതി
കുറച്ചധികം എരിവ് വേണം എന്നാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ചിക്കൻ മസാല ചേർക്കുന്നതിന്റെ കൂടെ കുറച്ച് കുരുമുളക് പൊടി ചേർക്കാവുന്നതാണ്. അതുപോലെ നാരങ്ങനീരും ചേർത്ത് ചിക്കൻ പുരട്ടി വെയ്ക്കാം. മുട്ടയും അരിപ്പൊടിയും ചേർത്ത് ചിക്കൻ മിക്സ് ചെയ്തിനു ശേഷം കുറച്ച് ഓട്സിൽ ഇത് മുക്കിയതിനുശേഷം പൊരിച്ചെടുക്കാം. ഇത് സ്വാദ് വർദ്ധിപ്പിക്കും. അതുപോലെ പൊരിക്കാൻ എടുക്കുന്ന എണ്ണയിലേയ്ക്ക് കുറച്ച് കറിവേപ്പില ഇടുന്നത് വളരെ നല്ലതാണ്. ഇത് സ്വാദ് വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും.
Also read: മീൻകറി ഇങ്ങനെയൊന്ന് വെച്ചുനോക്കൂ, കഴിക്കുമ്പോൾ വിരൽ പോലും കടിച്ചുപോകും
ശ്രദ്ധിക്കേണ്ടത്
നല്ല ഹെൽത്തിയാക്കാൻ വേണമെങ്കിൽ സൺഫ്ലർ ഓയിൽ ഉപയോഗിക്കാവുന്നതാണ്. അതുപോലെ, പച്ചമുളക് അരച്ച് പേയ്സ്റ്റാക്കി നിങ്ങൾക്ക് ചിക്കനിൽ പുരട്ടാവുന്നതാണ്. അതുപോലെ വറുക്കാൻ എടുക്കുന്ന എണ്ണയിൽ വെളുത്തുള്ളി ഇടുന്നതും സ്വാദ് വർദ്ധിപ്പിക്കും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
