For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം

നല്ല സ്വാദിഷ്ഠമായ ആലൂ ചാറ്റ് എങ്ങനെ നമുക്ക് വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാം.

Posted By: Raveendran
|

പൊരിച്ചതും വറുത്തതുമായ വിഭവങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരുടെ വായിലാണ് വെള്ളമൂറാത്തത്. പ്രത്യേകിച്ച് ഉരുളക്കിഴങ്ങു കൊണ്ട് ഉണ്ടാക്കുന്നവ. വായയ്ക്ക് ഒരു നിയന്ത്രണവും നല്‍കാതെ കഴിക്കാന്‍ പറ്റുന്ന വിഭവമാണ് ഉരുളകിഴങ്ങുകൊണ്ടുള്ളവ. അങ്ങനെയെങ്കില്‍ ഇന്ന് ഉരുളക്കിളങ്ങുകൊണ്ടുള്ള ഒരു പുതിയ വിഭവം പരിചയപ്പെട്ടാലോ

ആലൂ ചാറ്റ് , ഡല്‍ഹിയില്‍ തെരുവോരങ്ങളിലെ കടകളിലെ സ്ഥിരം സാനിധ്യമായ ഇവന് ആരാധകര്‍ ഏറെയാണ്. നല്ല മുരിഞ്ഞ ആലൂ ചാറ്റ് അല്‍പ്പം എരിവോടെ അകത്താക്കിയാല്‍ ഉണ്ടല്ലോ ..പറയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നു നേരം കൊല്ലാനും വിശപ്പ് മാറ്റാനുമൊക്കെ ഒരുപോലെ സഹായിക്കുന്ന പൊട്ടറ്റോ ചാറ്റിന് ഇപ്പോള്‍ ഇങ്ങ് കേരളത്തിലും ആരാധകര്‍ ഏറുന്നുണ്ട് കേട്ടോ.കണ്ണിനേയും വയറിനേയും ഒരു പോലെ ആകര്‍ഷിക്കുന്ന ഈ ഡല്‍ഹിക്കാരന്‍ ആലൂ ചാറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

ആലൂ ചാറ്റ് റെസിപ്പി വീഡിയോ

 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
ആലൂ ചാറ്റ് റെസിപ്പി| ആലൂ ചാറ്റ് എങ്ങനെ തയ്യാറാക്കാം | ഡല്‍ഹിയിലെ ആലൂ ചാറ്റ് റെസിപ്പി | സ്‌പൈസി പൊട്ടറ്റോ ചാറ്റ് റെസിപ്പി
Prep Time
10 Mins
Cook Time
20M
Total Time
30 Mins

Recipe By: പ്രിയങ്ക ത്യാഗി

Recipe Type: സ്‌നാക്‌സ്

Serves: 3-4

Ingredients
  • ഉരുളക്കിഴങ്ങ് തൊലികളഞ്ഞത് 500 ഗ്രാം

    എണ്ണ -ആവശ്യത്തിന്

    ഉപ്പ് -1/2 ടീസ്പൂണ്‍

    കാശ്മീരി മുളക്‌പൊടി -1/2 ടീസ്പൂണ്‍

    ഉണക്കമാങ്ങാ പൊടി -1/2 ടീസ്പൂണ്‍

    വറുത്ത ജീരകപ്പൊടി -1/2ടീസ്പൂണ്‍

    ചാറ്റ് മസാല -1/2ടീസ്പൂണ്‍

    നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍

    മല്ലിയില, പുതിന ചട്ണി -1/2ടേബിള്‍ സ്പൂണ്‍

    പുളി ചട്ണി -1 ടേബിള്‍ സ്പൂണ്‍

    സേവ് -1 ചെറിയ ബൗള്‍

    മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്

    മാതള നാരങ്ങ -ഗാര്‍നിഷ് ചെയ്യാന്‍

Red Rice Kanda Poha
How to Prepare
  • 1. ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കി ഉരുളക്കിഴങ്ങ് മുറിച്ചത് വറുത്തെടുക്കുക.

    2. അല്‍പ്പം ഗോള്‍ഡന്‍ ചുവപ്പായാല്‍ അവ എണ്ണയില്‍ നിന്ന് കോരി മാറ്റുക.

    3. അതിലേക്ക് അല്‍പം ഉപ്പും മുളകുപൊടിയും ചേര്‍ക്കുക.

    4. പിന്നീട് ഉണക്ക മാങ്ങാപൊടിയും ജീരക പൊടിയും ചാറ്റ് മസാലയും ചേര്‍ക്കുക.

    5. പിന്നീട് അതിലേക്ക് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്ത് നന്നായി ഇളക്കുക.

    6.അതിലേക്ക് പുളി ചട്ണിയും മല്ലിയിലപുതിന ചട്ണിയും ചേര്‍ത്ത് നന്നായി ഇളക്കുക.

    7.അതിന് മുകളിലേക്ക് മല്ലിയിലയും മാതള നാരങ്ങയും സേവും ചേര്‍ത്ത് അലങ്കരിക്കുക

    8.തയ്യാറാക്കിയ വിഭവത്തിന് മുകളിലേക്ക് രണ്ട് ചട്ണിയും അല്‍പം ഒഴിച്ചു കൊടുത്ത് ആലൂ ചാറ്റിന് കൂടുതല്‍ ഭംഗി വരുത്താം.

Instructions
  • 1. മസാലകള്‍ നിങ്ങളുടെ രുചിക്കനുസരിച്ച് ഉപയോഗിക്കാം.
  • 2.ഡയറ്റിലുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് വറുത്തെടുക്കുന്നതിന് പകരം ചുട്ടെടുക്കാം.
Nutritional Information
  • കലോറി - 334 കലോറീസ്
  • ഫാറ്റ് - 27.4 ഗ്രാം
  • പ്രോട്ടീന്‍ - 3.2 ഗ്രാം
  • കാര്‍ബോ ഹൈഡ്രേറ്റ് - 18.7 ഗ്രാം
  • ഫൈബര്‍ - 3.6 ഗ്രാം

ആലൂ ചാറ്റ് സ്‌റ്റെപ് ബൈ സ്റ്റെപ് ആയി തയ്യാറാക്കാം

1. ആദ്യം ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കി ഉരുളക്കിഴങ്ങ് മുറിച്ചത് വറുത്തെടുക്കുക.

സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം

2. അല്‍പ്പം ഗോള്‍ഡന്‍ ചുവപ്പായാല്‍ അവ എണ്ണയില്‍ നിന്ന് കോരി മാറ്റുക.

 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം

3. അതിലേക്ക് അല്‍പം ഉപ്പും മുളകുപൊടിയും ചേര്‍ക്കുക.

 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം

4. പിന്നീട് ഉണക്ക മാങ്ങാപൊടിയും ജീരക പൊടിയും ചാറ്റ് മസാലയും ചേര്‍ക്കുക.

 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം

5. പിന്നീട് അതിലേക്ക് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്ത് നന്നായി ഇളക്കുക.

 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം

6.അതിലേക്ക് പുളി ചട്ണിയും മല്ലിയിലപുതിന ചട്ണിയും ചേര്‍ത്ത് നന്നായി ഇളക്കുക.

 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം

7.അതിന് മുകളിലേക്ക് മല്ലിയിലയും മാതള നാരങ്ങയും സേവും ചേര്‍ത്ത് അലങ്കരിക്കുക

 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം

8.തയ്യാറാക്കിയ വിഭവത്തിന് മുകളിലേക്ക് രണ്ട് ചട്ണിയും അല്‍പം ഒഴിച്ചു കൊടുത്ത് ആലൂ ചാറ്റിന് കൂടുതല്‍ ഭംഗി വരുത്താം.

 സ്വാദിഷ്ഠമായ ആലൂ ചാറ്റ് തയ്യാറാക്കാം
[ 4.5 of 5 - 18 Users]
X
Desktop Bottom Promotion