Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
പ്രസവശേഷം മണിക്കൂറുകളോളം വ്യായാമം ചെയ്തിട്ടും വയറൊതുങ്ങിയില്ലേ, ഒരേ ഒരു കാരണം
പ്രസവ ശേഷം സ്ത്രീകള് പല വിധത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള് നേരിടുന്നുണ്ട്. ഇതില് പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ചാടിയ വയര്. ചിലര്ക്ക് പ്രസവ ശേഷം വയര് കുറയാതെ തന്നെ ഇരിക്കുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും കുറയാത്ത വയറുള്ളവര് ധാരാളമുണ്ട്. ഇത് നിങ്ങളില് പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. ഇത്തരം അവസ്ഥയില് അതിന് പരിഹാരം കാണുന്നതിന് മുന്പ് എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങള് ഉണ്ടാവുന്നത് എന്ന് നോക്കാം.
പ്രസവ ശേഷം കുറയാത്ത വയറിനെ ഡയസ്റ്റാസിസ് റെക്റ്റി എന്നാണ് പറയുന്നത്. അതിന് പരിഹാരം കാണുന്നതിന് മുന്പ് എന്താണ് ഇത്തരം ഒരു അവസ്ഥക്ക് കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് ലക്ഷണങ്ങള് എന്ന് നമുക്ക് നോക്കാം. പലരും കുടവയറിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അറിയാതെ പോവുന്നു. എന്നാല് അതിന് പിന്നിലെ ഡയസ്റ്റാസിസ് റെക്റ്റി എന്ന അവസ്ഥയെക്കുറിച്ച് ഈ ലേഖനത്തില് വായിക്കാം.

എന്താണ് ഡയസ്റ്റാസിസ് റെക്റ്റി?
എന്താണ് ഡയസ്റ്റാസിസ് റെക്റ്റി എന്ന് നമുക്ക് നോക്കാവുന്നതാണ്. വയറിലെ പേശികള് ശരീരത്തിന്റെ മധ്യഭാഗത്ത് നിന്ന് വേര്പെടുന്ന അവസ്ഥയാണ് ഡയസ്റ്റാസിസ് റെക്റ്റി. ഇത് വയറിന്റെ മുന്വശത്ത് വീക്കവും വിടവുകളും ഉണ്ടാക്കുന്നു. ഗര്ഭധാരണത്തിന് ശേഷം അഥവാ പ്രസവത്തിന് ശേഷം ഇത് സാധാരണമായി സംഭവിക്കുന്ന ഒന്നാണ്. പലപ്പോഴും നിങ്ങളില് പലര്ക്കും ഈ അവസ്ഥയുണ്ടെങ്കിലും അതിനെക്കുറിച്ച് കൂടുതല് അറിയാതെയാണ് ചികിത്സ തേടുന്നത്.
എങ്ങനെ കൈകാര്യം ചെയ്യാം?
ഡയസ്റ്റാസിസ് റെക്റ്റി എന്ന അവസ്ഥ പലപ്പോഴും എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. വ്യായാമങ്ങള്, ജീവിത ശൈലി സംബന്ധമായ മാറ്റങ്ങള് എന്നിവയിലൂടെ നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാന് സാധിക്കുന്നു. ആദ്യം തന്നെ നല്ലൊരു ഡോക്ടറെ കാണുക എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഒരിക്കലും സ്വയം ചികിത്സ അരുത്. ഫിസിക്കല് തെറാപ്പിസ്റ്റോ ഡോക്ടറോ പോലെയുള്ള ഒരു ഹെല്ത്ത് കെയര് പ്രൊവൈഡറുമായി സംസാരിച്ച ശേഷം മാത്രം തീരുമാനങ്ങള് എടുക്കേണ്ടതാണ്.
പേശികളെ ശക്തിപ്പെടുത്താന് വ്യായാമങ്ങള്
വയറിന് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വ്യായാമങ്ങള് കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കുക. വയറുവേദനയുണ്ടാക്കുന്ന തരത്തിലുള്ള ക്രഞ്ചുകളോ വ്യായാമങ്ങളോ ഒഴിവാക്കുക. സുരക്ഷിതവും ഫലപ്രദവുമായ വ്യായാമങ്ങളിലൂടെ മാത്രം മുന്നോട്ട് പോവുകയും അത് വഴി വയറ് കുറക്കുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക. ഒരു കാരണവശാലും അതികഠിനമായ വ്യായാമം ചെയ്യരുത്.
ശരിയായ ശരീരഭാവം നിലനിര്ത്തുക
എപ്പോഴും ശരിയായ രീതിയിലുള്ള ഭാവം നിലനിര്ത്തുന്നതിന് ശ്രദ്ധിക്കുക. അധികം ആയാസം ഉണ്ടാവുന്ന തരത്തിലുള്ള ഇരുത്തമോ കിടത്തമോ നടത്തമോ ചെയ്യരുത്. ഇത് നിങ്ങളില് കൂടുതല് പ്രയാസവും വേദനയും ഉണ്ടാക്കുന്നു. വയറ്റിലെ പേശികള്ക്ക് മുറുക്കം നല്കുന്ന തരത്തിലുള്ള വ്യായാമമാണ് എപ്പോഴും ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നു.
ശ്വസനവ്യായാമങ്ങള്
യോഗാസാനത്തിലൂടെ ഇത്തരം വയറിനെ നമുക്ക് കുറക്കാന് സാധിക്കുന്നു. അതിന് വേണ്ടി കപാലഭാതി ഉള്പ്പടെയുള്ള ശ്വസന വ്യായാമങ്ങള് ശീലിക്കുന്നത് നല്ലതാണ്. ഇത് അടിവയറ്റിലെ മര്ദ്ദം കുറക്കുകയും വയറ്റിലെ പേശികളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി ഡയസ്റ്റാസിസ് റെക്റ്റി എന്ന അവസ്ഥയെ മറികടക്കാന് സാധിക്കുന്നു.
ഭാരമുള്ള വസ്തുക്കള് പൊക്കരുത്
ഭാരമുള്ള വസ്തുക്കള് പൊക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വയറ്റിലെ പേശികള്ക്ക് അമിതമായ ആയാസം നല്കുന്നു. ഇത് വീണ്ടും ഗ്യാപ്പ് കൂടുന്നതിന് കാരണമാകുന്നു. ഭാരമുള്ള വസ്തുക്കള് ഉയര്ത്തേണ്ട ആവശ്യകത ഉണ്ടെങ്കില് സപ്പോര്ട്ടോട് കൂടി മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സപ്പോര്ട്ടിവ് അബ്ഡോമിനല് ബൈന്ഡര് വ്യായാമം ചെയ്യുന്ന വേളയില് ധരിക്കുന്നത് നല്ലതാണ്.
പോഷകാഹാരവും ജലാംശവും
എപ്പോഴും പോഷകങ്ങള് ശരീരത്തില് നിലനിര്ത്തുന്നതിന് ശ്രദ്ധിക്കണം. സമീകൃതമായ ആഹാരം കഴിക്കുകയും പേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങള് ഡയറ്റില് വരുത്തുകയും വേണം. കൂടാതെ പേശികളുടെ ആരോഗ്യവും പിന്തുണയ്ക്കുന്നതിന് അനുയോജ്യമായ രീതിയില് ഭക്ഷണം ക്രമീകരിക്കേണ്ടതാണ്. കൃത്യമായ ഒരു ഡയറ്റ് ഫോളോ ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട കാര്യം
എല്ലാവരുടേയും ശരീരം വ്യത്യസ്തമാണ്, അതുകൊണ്ട് തന്നെ ഓരോ വ്യക്തിക്കും ഓരോ തരത്തിലാണ് മുകളില് പറഞ്ഞ കാര്യങ്ങള് പ്രവര്ത്തിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് പൊതുവായി ചെയ്യുമ്പോള് ഫലം ലഭിക്കണം എന്നില്ല. നിങ്ങളുടെ ആവശ്യങ്ങള് തിരിച്ചറിഞ്ഞ് ഡയാസിസ് റെക്റ്റി ഫലപ്രദമായി കൈകാര്യം ചെയ്യാന് സഹായിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള മെഡിക്കല് സമീപനം സ്വീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
