Latest Updates
-
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി
പ്രസവശേഷം വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അമ്മയ്ക്ക് ആപത്ത്; അകറ്റാന്‍ ഈ 10 ശീലം
ഗര്‍ഭകാലം എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചും മനോഹരമായ ഒരു സ്വപ്നമാണ്. ഓരോ സ്ത്രീയുടെയും ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമാണിത്. എന്നാല്‍ ഗര്‍ഭകാലത്തും പ്രസവത്തിന് ശേഷവും സ്ത്രീകള്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. അതിലൊന്നാണ് വയറില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ഇത് മാസങ്ങളോളം നിങ്ങളെ അലട്ടിയേക്കാം. പ്രസവശേഷം സ്ത്രീകള്‍ക്ക് വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇത് അമിതവണ്ണത്തിലേക്ക് വഴിവയ്ക്കുകയും പല ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
പൊണ്ണത്തടി കാരണം പ്രമേഹം, ഹൃദ്രോഗം, കിഡ്നി പ്രശ്നം, മസ്തിഷ്ക പ്രശ്നം തുടങ്ങിയ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരുന്നു. സ്ത്രീകളുടെ ഇടുപ്പിനും തുടയ്ക്കും സമീപം കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ തുടങ്ങുന്നു. ഇത് പ്രസവശേഷം സ്ത്രീകളുടെ ഭാരം പെട്ടെന്ന് കൂടാന്‍ ഇടയാക്കും. ചില എളുപ്പവഴികളിലൂടെ നിങ്ങള്‍ക്ക് പ്രസവശേഷം വയറിലെ കൊഴുപ്പ് എളുപ്പത്തില്‍ ഒഴിവാക്കാനാകും. പ്രസവശേഷം വയറില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ ചില ടിപ്സ് ഇതാ.

മുലയൂട്ടല്‍
ചില സ്ത്രീകള്‍ പ്രസവിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിന് മുലയൂട്ടുന്നത് നിര്‍ത്തുന്നു, ഇത് തെറ്റായ സമീപനമാണ്. മുലയൂട്ടല്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് അധിക കലോറി എരിച്ച് കളയുന്നു, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മുലയൂട്ടല്‍ ഗര്‍ഭപാത്രം ചുരുങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. പാല് ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തിന് ഊര്‍ജ്ജം ആവശ്യമാണ്. ഇതിനായി ശരീരം ഇതിനകം നിലവിലുള്ള കൊഴുപ്പ് ഉപയോഗിക്കുന്നു. ഗര്‍ഭാവസ്ഥയ്ക്ക് ശേഷം ശരീരഭാരം കുറയ്ക്കാനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ് മുലയൂട്ടല്‍.

വ്യായാമം
ഗര്‍ഭകാലത്തും അതിനുശേഷവും വ്യായാമം ചെയ്യണം. ഗര്‍ഭധാരണവും പ്രസവവും സാധാരണ നിലയിലാണെങ്കില്‍, ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം നിങ്ങള്‍ക്ക് ലഘുവായ വ്യായാമങ്ങള്‍ ആരംഭിക്കാം. നടത്തം, ജോഗിംഗ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടാം. പ്രസവിച്ച് രണ്ട് ദിവസം കഴിഞ്ഞ് നിങ്ങള്‍ക്ക് ക്രമേണ ലഘുവായ വ്യായാമങ്ങള്‍ ചെയ്യാന്‍ തുടങ്ങാം.

മസാജ്
പ്രസവശേഷം വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കില്‍ ദിവസവും വയറ്റില്‍ മസാജ് ചെയ്ത് അത് കുറയ്ക്കാം. ജിമ്മില്‍ വിയര്‍ക്കാതെ തന്നെ തടി കുറയ്ക്കാനുള്ള എളുപ്പവഴികളില്‍ ഒന്നാണ് മസാജ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ മസാജ് നിങ്ങളെ സഹായിക്കും.

ആവശ്യത്തിന് ഉറക്കം
രാത്രിയില്‍ ഏഴ് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നതാണ് പല രോഗങ്ങള്‍ക്കും കാരണം. അതിനാല്‍ പ്രസവശേഷം ആവശ്യത്തിന് ഉറങ്ങുക. വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കില്ല.

ഭക്ഷണക്രമം
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ എങ്ങനെ ശ്രദ്ധിച്ചിരുന്നോ, അതുപോലെ തന്നെ പ്രസവശേഷവും ശ്രദ്ധിക്കണം. എങ്കിലേ അമിതവണ്ണവും കൊഴുപ്പുമെല്ലാം കുറയ്ക്കാന്‍ സാധിക്കൂ. നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വ്യായാമത്തിനൊപ്പം ശരിയായ അളവില്‍ കലോറി, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നട്സ്, ഒലിവ്, കടുകെണ്ണ, നെയ്യ്, ഉലുവ, ജീരകം മുതലായവ കഴിക്കണം.

യോഗ
പ്രസവശേഷം വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനുള്ള സ്വാഭാവികവും ഫലപ്രദവുമായ മാര്‍ഗമാണ് യോഗ. ശ്വസന വ്യായാമങ്ങള്‍ നിങ്ങളുടെ അടിവയറ്റില്‍ മുകളിലും താഴെയുമായി ടോണ്‍ ചെയ്യും. ശരിയായ ഭാവത്തില്‍ ഉറങ്ങുന്നത് വയറിലെ പേശികള്‍ ശക്തമാവുകയും ദഹനം നന്നായി നടക്കുകയും ചെയ്യും. യോഗയിലൂടെ വയറിലെ കൊഴുപ്പ് കുറയ്ന് സാധിക്കും.

ആവശ്യത്തിന് വെള്ളം കുടിക്കുക
പ്രസവശേഷം ശരീരഭാരം കുറയ്ക്കാന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. വെള്ളം കുടിച്ചാല്‍ ഗ്യാസ് പ്രശ്നവും വയറ് വീര്‍ക്കുന്ന പ്രശ്നവും ഉണ്ടാകില്ല, മെറ്റബോളിസവും വര്‍ധിക്കും. വെള്ളം കുടിക്കുന്നതിലൂടെ കോശങ്ങളുടെയും ശരീരഭാഗങ്ങളുടെയും പ്രവര്‍ത്തനം മികച്ചതാകുന്നു. ഇത് കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീ
കൊഴുപ്പും ശരീരഭാരവും കുറയ്ക്കാന്‍ ഗ്രീന്‍ ടീ വളരെയേറെ ഗുണം ചെയ്യും. കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ കഴിയുന്ന നിരവധി സജീവ ഘടകങ്ങള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് ഗ്രീന്‍ ടീ കുടിക്കുന്നത് വളരെ ഉത്തമമാണ്.

കറുവപ്പട്ട വെള്ളം
നിരവധി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ കറുവപ്പട്ട ആരോഗ്യത്തിന് അത്ഭുതകരമായ അനേകം ഗുണങ്ങള്‍ നല്കുന്നു. പ്രസവശേഷം ശരീരഭാരം കുറയ്ക്കാന്‍ കറുവപ്പട്ട വെള്ളം ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി എടുത്ത് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ ലയിപ്പിക്കുക. അതിനുശേഷം ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഇത് നിങ്ങളുടെ കൊഴുപ്പ് എരിച്ചുകളയുന്ന മികച്ച പാനീയങ്ങളിലൊന്നാണ്.

അയമോദക വെള്ളം
പ്രസവശേഷം വയറിലെ കൊഴുപ്പ് കുറയ്ക്കാനായി നിങ്ങള്‍ക്ക് അമോദക വെള്ളം കുടിക്കാം. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ശരീരത്തെ ആന്തരികമായി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അയമോദകത്തിലുണ്ട്. കറുവാപ്പട്ട പോലെ തന്നെ അയമോദക വെള്ളവും നിങ്ങളുടെ ദഹനത്തിനും പ്രതിരോധശേഷിക്കും ഗുണകരമാണ്.



Click it and Unblock the Notifications

