Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രസവം എളുപ്പമാക്കുന്ന മൂന്നാം ട്രൈമസ്റ്ററിലെ യോഗ: വേദന കുറക്കും ഡെലിവറി സുഗമം
പ്രസവം എന്നത് സ്ത്രീകളില്‍ വളരെയധികം ആശങ്കയുണ്ടാക്കുന്നതാണ്. അത് ആദ്യത്തെ പ്രസവമാണെങ്കില്‍ വളരെയധികം വെല്ലുവിളികളും ഈ സമയം ഉണ്ടാവുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് പല സ്ത്രീകളും ഈ സമയം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഈ സമയം നിങ്ങള്‍ക്ക് മികച്ച ആശ്വാസമാണ് നല്‍കുന്നത്. പ്രസവ സമയത്തുണ്ടാവുന്ന പല അസ്വസ്ഥതകളും ലഘൂകരിക്കുന്നതിനും പ്രസവം എളുപ്പമാക്കുന്നതിനും സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്.
അഞ്ചാം മാസം മുതല്‍ ഡോക്ടറുടെ കൃത്യമായി നിര്‍ദ്ദേശത്തോടെ യോഗ ചെയ്യാവുന്നതാണ്. എന്നാല്‍ മൂന്നാം ട്രൈമസ്റ്ററിലേക്ക് എത്തുമ്പോഴേക്കും ശരീരത്തെ പ്രസവത്തിനായി ഒരുക്കുന്നതിന് വേണ്ടിയുള്ള യോഗയാണ് പലരും പരിശീലിക്കുന്നത്. മൂന്നാം ട്രൈമസ്റ്ററില്‍ ചെയ്യേണ്ട യോഗാസനങ്ങള്‍ എന്തൊക്കെയെന്നും ഇവ എപ്രകാരം പ്രസവ സമയത്ത് നിങ്ങളെ സഹായിക്കുന്നു എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ബാലാസനം
ഗര്‍ഭകാലത്ത് അനിവാര്യമായ യോഗ പോസുകളില്‍ ഒന്നാണ് ബാലാസനം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗര്‍ഭിണികള്‍ സ്ഥിരമായി ചെയ്യുന്ന ഒന്ന് തന്നെയാണ് ഇത്. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഇതിന്റെ സ്ട്രെച്ച് എത്തുന്നു. കൂടാതെ ഇടുപ്പുകളും നട്ടെല്ലും പെല്‍വിക് ഭാഗവും എല്ലാം തുറക്കുന്ന അവസ്ഥയിലേക്കും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നു ബാലാസനം. ഗര്‍ഭാവസ്ഥയില്‍ ശരീരത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ബാലാസനം സഹായിക്കുന്നു. ഇത് നിങ്ങളുടെ ഞരമ്പുകള്‍ക്ക് പേശികള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കും.
മാര്ജാര്യസനം
മാര്‍ജാര്യാസനം ചെയ്യുന്നതിലൂടേയും നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെ സുഗമമായ ഒരു പ്രസവം വാഗ്ദാനം ചെയ്യുന്നു. ഇത് നട്ടെല്ലിന്റെ ആരോഗ്യത്തിനും സമ്മര്‍ദ്ദം കുറക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നതാണ്. കൂടാതെ പെല്‍വിക് ഭാഗത്തെ സമ്മര്‍ദ്ദം കുറക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും ശരീരത്തിന്റെ ടൈറ്റ്നസ് കുറക്കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. പ്രസവം എളുപ്പമാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ആസനം മൂന്നാമത്തെ ട്രൈമസ്റ്റര്‍ മുതല്‍ ആരംഭിക്കാം.

അര്‍ദ്ധ ബദ്ധ കോണാസനം
അര്‍ദ്ധ ബദ്ധ കോണാസനം ചെയ്യുന്നതിലൂടെയും നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പെല്‍വിക് ഭാഗത്തെ സമ്മര്‍ദ്ദം കുറക്കുന്നതോടൊപ്പം തന്നെ നട്ടെല്ലിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ യോഗാസനം ശീലിക്കാവുന്നതാണ്. ഇതിലൂടെ പ്രസവ സംബന്ധമായി ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാം അതോടൊപ്പം പ്രസവം എളുപ്പമാക്കുകയും ചെയ്യാം.
ബദ്ധ കൊണാസനം
ബദ്ധകോണാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ വയറുവേദനയേയും പ്രതിരോധിക്കുന്നു. കൂടാതെ പെല്‍വിക് ഭാഗത്ത് ഉണ്ടാവുന്ന വേദനക്കും പരിഹാരം കാണുന്ന കാര്യത്തില്‍ മികച്ചതാണ് ബദ്ധ കോണാസനം. മലബന്ധവും പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മള് സ്ഥിരമായി ബദ്ധ കോണാസനം ചെയ്യാവുന്നതാണ്. ഒരു പക്ഷേ ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

മാലാസനം
മാലാസനം ചെയ്യുന്നതും ആരോഗ്യത്തിന് മികച്ചതാണ്. ഇത് നിങ്ങളുടെ പെല്‍വിക് ഭാഗത്തെ പേശികള്‍ക്ക് ആശ്വാസം നല്‍കുകയും പെല്‍വിക് വേദനക്ക് പരിഹാരം കാണുകയും ചെയ്യുന്നു. മികച്ച ദഹനത്തിനും വയറുവേദനക്ക് പരിഹാരം കാണുന്നതിനും മാലാസനം സഹായിക്കുന്നു. ഇത് ശരീരത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. പ്രസവം എളുപ്പമാക്കുന്നതിന് വേണ്ടിയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു മാലാസനം ചെയ്യുന്നതിലൂടെ. എങ്കിലും യോഗയാണെങ്കിലും മറ്റ് വ്യായാമങ്ങള്‍ ആണെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ചെയ്യുന്നതിന് ശീലിക്കണം.



Click it and Unblock the Notifications

