Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
കുഞ്ഞിന്റെ ശരിയായ വളര്ച്ച ഓരോ മാസവും ; കഴിക്കേണ്ടത് ഇപ്രകാരം
ഭക്ഷണം എന്നത് ഗര്ഭകാലത്ത് അല്പം കൂടുതല് ശ്രദ്ധ വേണ്ട ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന ഭക്ഷണങ്ങളെ പൂര്ണമായും ഇല്ലാതാക്കുകയും ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുകയും ചെയ്യേണ്ട ഒരു സമയമാണ് ഗര്ഭകാലം. അമ്മക്കും വയറ്റിലുള്ള കുഞ്ഞിനും ഒരുപോലെ ആരോഗ്യവും സന്തോഷവും നല്കുന്ന ഭക്ഷണങ്ങള് വേണം ഈ സമയം കഴിക്കുന്നതിന്. എന്നാല് അവ എന്തൊക്കെയാണ് എന്നും കൃത്യമായ പോഷകങ്ങള് ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്നതെല്ലാം കൃത്യമായി മനസ്സിലാക്കണം. കുഞ്ഞിന്റെ വളര്ച്ചയും ആരോഗ്യവും എല്ലാം നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പോഷക ഗുണങ്ങളുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ഗര്ഭിണിയല്ലെങ്കിലും ഗര്ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കിലും എല്ലാം ഇത്തരത്തില് ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. പ്രോട്ടീന്, വിറ്റാമിനുകളും ധാതുക്കളും, ആരോഗ്യകരമായ കൊഴുപ്പ്, ആവശ്യത്തിന് കാര്ബോഹൈഡ്രേറ്റുകള്, നാരുകളും ദ്രാവകങ്ങളും എന്നിവയെല്ലാം ഭക്ഷണത്തില് ഉള്പ്പെടുത്തേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില് ശ്രദ്ധിക്കേണ്ടതും കഴിക്കേണ്ടതുമായ പോഷകാഹാരങ്ങള് എന്ന് നമുക്ക് നോക്കാം.

പാലുല്പ്പന്നങ്ങള്
ഗര്ഭാവസ്ഥയില്, നിങ്ങളുടെ വളരുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും അവയവ വളര്ച്ചക്കുംനിങ്ങള് അധിക പ്രോട്ടീനും കാല്സ്യവും ആവശ്യമാണ്. അതിന് വേണ്ടി പാല്, ചീസ്, തൈര് തുടങ്ങിയ പാലുല്പ്പന്നങ്ങള് കഴിക്കണം. പാലുല്പ്പന്നങ്ങളില് രണ്ട് തരം ഉയര്ന്ന നിലവാരമുള്ള പ്രോട്ടീന് അടങ്ങിയിട്ടുണ്ട്: ഇതൊന്നും കൂടാതെ ഉയര്ന്ന അളവില് ഫോസ്ഫറസ്, ബി വിറ്റാമിനുകള്, മഗ്നീഷ്യം, സിങ്ക് എന്നിവയും നല്കുന്നു. എല്ലാ പാലുല്പ്പന്നങ്ങളിലും കൂടുതല് കാല്സ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും അതോടൊപ്പം ദഹന ആരോഗ്യത്തെയും സഹായിക്കുന്നു.
പയര്വര്ഗ്ഗങ്ങള്
ഈ കൂട്ടം ഭക്ഷണത്തില് പയര്, കടല, ബീന്സ്, ചെറുപയര്, സോയാബീന്, നിലക്കടല എന്നിവ ഉള്പ്പെടുന്നു. ഇത് സ്ഥിരമായി ഭക്ഷണത്തില് ഗര്ഭകാലത്ത് ഉള്പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കാരണം ഇവയില് നാരുകള്, പ്രോട്ടീന്, ഇരുമ്പ്, ഫോളേറ്റ്, കാല്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഗര്ഭകാലത്ത് നിങ്ങളുടെ ശരീരത്തിന് കൂടുതല് ആവശ്യമാണ്. ബി ഫോളേറ്റ് നിങ്ങള്ക്കും കുഞ്ഞിനും അതിപ്രധാനമാണ് എന്നതാണ്. പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളില് നിര്ബന്ധമായും കഴിക്കണം.

മധുര കിഴങ്ങ്
മധുരക്കിഴങ്ങ് ഗര്ഭകാലത്ത് നിര്ബന്ധമായും കഴിക്കേണ്ടത്. ഇത് രുചി മാത്രമല്ല ആരോഗ്യവും വര്ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന് എയുടെ അഭാവം ഇല്ലാതാക്കുന്നതിന് വേണ്ടി മധുരക്കിഴങ്ങ് കഴിക്കാം. കൂടാതെ മധുരക്കിഴങ്ങില് ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ വളര്ച്ചക്ക് അത്യന്താപേക്ഷിതമാണ് എന്നതില് സംശയം വേണ്ട. മധുരക്കിഴങ്ങ് അതുകൊണ്ട് തന്നെ സ്ഥിരമാക്കുന്നത് നല്ലതണ്.ഇത് മലബന്ധത്തെ വരെ ഇല്ലാതാക്കുന്നു.
മുട്ടകള്
പ്രോട്ടീന് കലവറയാണ് മുട്ട, ഇത് സ്ഥിരമായി കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും വളര്ച്ചക്ക് ഉത്തമമാണ്. നിങ്ങള്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മു്ട്ടയില് അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയില് ഏകദേശം 80 കലോറിയും ഉയര്ന്ന നിലവാരമുള്ള പ്രോട്ടീനും കൊഴുപ്പും ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. എന്നാല് നല്ലതുപോലെ വേവിച്ചതിന് ശേഷം മാത്രമേ മുട്ട കഴിക്കാവൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കുഞ്ഞിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തിലെ അസാധാരണതകള് തടയാന് മുട്ട സഹായിക്കുന്നു.

ബ്രോക്കോളിയും ഇരുണ്ട ഇലക്കറികളും
ഇരുണ്ട പച്ചക്കറികള് എപ്പോഴും ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ്. ബ്രോക്കോളിയും കായ, ചീര തുടങ്ങിയ ഇരുണ്ട പച്ച പച്ചക്കറികളും നിങ്ങള്ക്ക് എല്ലാ തരത്തിലുള്ള ആവശ്യമായ പോഷകങ്ങള് നല്ഡകുന്നു. ഇത് കൂടാതെ നാരുകള്, വിറ്റാമിന് സി, വിറ്റാമിന് കെ, വിറ്റാമിന് എ, കാല്സ്യം, ഇരുമ്പ്, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും ഇലയില് അടങ്ങിയിട്ടുണ്ട്. കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പൂര്ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
മാംസവും പ്രോട്ടീനും
കൊഴുപ്പ് കുറഞ്ഞ ബീഫ്, പന്നിയിറച്ചി, ചിക്കന് എന്നിവ ഉയര്ന്ന നിലവാരമുള്ള പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ് എന്നതില് സംശയം വേണ്ട. ബീഫ്, പന്നിയിറച്ചി എന്നിവയും ഇരുമ്പ്, കോളിന്, മറ്റ് ബി വിറ്റാമിനുകള് എന്നിവയാല് സമ്പുഷ്ടമാണ് ഇവയെല്ലാം. കൂടാതെ ശരീരത്തില് അനിമീയ പോലുള്ള പ്രതിസന്ധികളെ പൂര്ണമായും ഇല്ലാതാക്കുന്നതിനും മാസവും അതിലടങ്ങിയിരിക്കുന്ന പ്രോട്ടീനും സഹായിക്കുന്നു.



Click it and Unblock the Notifications
