Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുരുഷവന്ധ്യതയുടെ പുരുഷനറിയേണ്ട കാരണം ഇതാണ്
പുരുഷനിലെ വന്ധ്യതയ്ക്ക് പല കാരണങ്ങളും ഉണ്ട്. എന്നാല്‍ പലപ്പോഴും പുരുഷന്മാര്ക്ക് അറിയാത്ത കാരണങ്ങള്‍
ഭാര്യയും ഭര്‍ത്താവും പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമാക്കാത്ത അവസ്ഥയാണ് വന്ധ്യത. ഇത് സ്ത്രീയിലും പുരുഷനിലും ഉണ്ടാവാം. അതുകൊണ്ട് തന്നെ കാലങ്ങളോളം കാത്തിരുന്നിട്ടും മക്കളുണ്ടാവാത്തവര്ക്ക് എന്താണ് യഥാര്‍ത്ഥ കാരണം എന്ന് പലര്‍ക്കും അറിയില്ല. മുരിങ്ങക്കായയിലെ ഈ പെണ്‍രഹസ്യം ഇനി പരസ്യം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുരുഷ വന്ധ്യത നിരക്ക് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ജീവിത ശൈലി തന്നെയാണ് പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണം എന്ന് നിങ്ങള്‍ക്കറിയുമോ? പുരുഷ വന്ധ്യതയുടെ പുരുഷന്മാര് അറിഞ്ഞിരിയ്ക്കേണ്ട മറ്റ് പ്രധാന കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ഡയറ്റിംഗ് വേണ്ട പ്രസവശേഷം തടി കുറയ്ക്കാന്‍ എളുപ്പം

ബീജസംഖ്യയുടെ കുറവ്
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുരുഷന് ഒരു സ്ഖലനത്തില് രണ്ട് കോടി ബീജങ്ങള്‍ ആണ് പ്രത്യുത്പാദനത്തിന് ആവശ്യമുണ്ട്. ബീജത്തിന്റെ എണ്ണം കൃത്യമായില്ലെങ്കിലും ബീജത്തിന് ആരോഗ്യമില്ലെങ്കിലും ഗര്‍ഭധാരണം നടക്കില്ല എന്നതാണ് സത്യം. ഇതാണ് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന്.

ബീജത്തിന്റെ ചലനശേഷി
വാല് ചലിപ്പിച്ച് ചലനശേഷി ഉള്ള ബീജങ്ങളാണ് പ്രത്യുത്പാദനത്തിന് ആവശ്യമുള്ളത്. അതിവേഗത്തില്‍ ചലിയ്ക്കാന്‍ കഴിയുന്ന 25 ശതമാനം ബീജങ്ങളെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ മാത്രമേ ഗര്‍ഭധാരണം സാധ്യമാകുകയുള്ളൂ.

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍
ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് മറ്റൊരു പ്രശ്നം. ജീവിതരീതിയിലെ മാറ്റമാണ് ഇതിന്റെ പ്രധാന കാരണം. ഇത് പലപ്പോഴും ബീജത്തിന്റെ എണ്ണത്തില്‍ വ്യതിയാനം ഉണ്ടാക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമാണ്.

ബീജവാഹിനിക്കുഴലിലെ തടസ്സം
ബീജവാഹിനിക്കുഴലിലെ തടസ്സമാണ് മറ്റൊരു പ്രശ്നം. ഇത്തരം തടസ്സം കണ്ടെത്തിയാല്‍ ബീജം വൃഷണത്തില്‍ നിന്നോ ബീജസംഭരണിയില്‍ നിന്നോ കുത്തിയെടുത്ത് അണ്ഡത്തില് നിക്ഷേപിച്ച് ഗര്‍ഭധാരണം നടത്താവു്ന്നതാണ്.

ആന്റിബോഡിയുടെ സാന്നിധ്യം
ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യമാണ് മറ്റൊന്ന്. ഇതും വന്ധ്യതയ്ക്ക് പ്രധാന കാരണമായി കണ്ക്കാക്കാവുന്നതാണ്. ബീജത്തെ നശിപ്പിക്കുന്ന ആന്റിബോഡി ഉള്ളവരില്‍ വന്ധ്യത ചികിത്സ അത്യാവശ്യമാണ്.

ലൈംഗികാവയവത്തിന്റെ തകരാര്‍
ലൈംഗികാവയവത്തിന്റെ തകരാറാണ് മറ്റൊന്ന്. പുരുഷന്മാരിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉടന്‍ തന്നെ ചികിത്സ അത്യാവശ്യമാണ്.

മുണ്ടിനീര്
മുണ്ടിനീരാണ് മറ്റൊന്ന്. ഇതിന്റെ ഫലമായുണ്ടാകുന്ന വൈറസുകള്‍ വൃഷണത്തിലേക്ക് വ്യാപിക്കുന്നത് മൂലം ബീജോത്പാദനം നടക്കാതെ വരുന്നു.



Click it and Unblock the Notifications
