Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭകാലത്ത് അണുബാധയുണ്ടാക്കും വഴിയിത്
ഗര്‍ഭകാലത്തുണ്ടാകുന്ന അണുബാധയെ നിസ്സാരമായി കാണരുത്, ഏതൊക്കെയാണവ എന്ന് നോക്കാം.
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. ഇതെല്ലാം ഗര്‍ഭകാലത്തെ പ്രശ്നങ്ങളായി മാത്രമേ കണക്കാക്കുന്നുള്ളൂ. എന്നാല്‍ പലപ്പോഴും ഗര്‍ഭകാലത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ പലതും അണുബാധ കൊണ്ടാവാം എന്നതാണ് സത്യം. പുരുഷന് സൂക്ഷിക്കുക ഈ ലക്ഷണങ്ങളെ
ഗര്‍ഭകാലത്തുണ്ടാകുന്ന അണുബാധയാകട്ടെ പല വിധത്തിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ചെറുതെന്ന് കരുതി തള്ളിക്കളയുന്ന ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങളെ ഒരിക്കലും അവഗണിക്കരുത്. അവ എന്തൊക്കെയെന്ന് നോക്കാം. ഇരട്ടക്കുട്ടികള്‍ തന്നെ വേണോ, എന്നാല്‍ കഴിയ്ക്കൂ

ഹെപ്പറ്റൈറ്റിസ് ബി
ഹെപ്പറ്റൈറ്റിസ് ബി ആണ് സാധാരണ കാണുന്ന ആരോഗ്യ പ്രശ്നം പ്രത്യേകിച്ചും ഗര്‍ഭിണികളില്‍. കരളിനെയാണ് ഇത് ബാധിയ്ക്കുന്നത്. മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ ഉണ്ടാക്കുന്ന ഒരു തരം വൈറസാണ് ഹെപ്പറ്റൈറ്റിസ് ബി. പെട്ടെന്ന് പകരുമെന്നതു കൊണ്ടും സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കിലും പ്രശ്നങ്ങള്‍ ഗുരുതരമായി മാറും.

ഹെപ്പറ്റൈറ്റിസ് സി
ഗര്‍ഭകാല ലക്ഷണങ്ങളില്‍ പ്രകടമായ ലക്ഷണമാണ് ഛര്‍ദ്ദി. എന്നാല്‍ ഛര്‍ദ്ദി ഹെപ്പറ്റൈറ്റിസ് സിയുടേയും കൂടി ലക്ഷണമാണ്. ഗര്ഭണികള് രാവിലെയുണ്ടാകുന്ന ഛര്‍ദ്ദി കൂടാതെ ഏതെങ്കിലും തരത്തില്‍ നിര്‍ത്താതെ ഛര്‍ദ്ദി ഉണ്ടാവുകയാണെങ്കില്‍ അത് ഹെപ്പറ്റൈറ്റിസ് സിയുടെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധയാണ് മറ്റൊരു പ്രശ്നം. ഇത് ഗര്‍ഭിണികളില്‍ കിഡ്നി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തനു്നെ ഇത്തരം പ്രശ്നങ്ങള്‍ തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ലൈംഗിക ബന്ധത്തിലൂടെ പകരുന്നവ
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാം. ഗര്‍ഭകാലത്തും പലരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. എന്നാല്‍ വേണ്ടത്ര സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെയുള്ള ലൈംഗിക ബന്ധം പലപ്പോഴും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി വെയ്ക്കുന്നു.

ചിക്കന്‍പോക്സ്
ചിക്കന്‍ പോക്സിനെയാണ് ഗര്‍ഭിണികള്‍ ഭയക്കേണ്ട മറ്റൊരു രോഗം. 95% പേരും ഇതിനെതിരെയുള്ള കുത്തിവെപ്പ് ഗര്‍ഭകാലങ്ങളില്‍ തന്നെ എടുക്കുന്നു. എന്നാല്‍ ഇത് ചെയ്യാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

പ്രതിരോധ ശേഷി
ഗര്‍ഭിണിയാവുന്നതിനു മുന്‍പ് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഇത് രോഗങ്ങളേയും രോഗാവസ്ഥയേയും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കും.

എല്ലാ മാസവും പരിശോധന
ഗര്‍ഭകാലത്ത് എല്ലാ മാസങ്ങളിലും പരിശോധന അത്യാവശ്യമാണ്. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന അല്ലെങ്കില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പല രോഗങ്ങളേയും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
