For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങളോട് പൂര്‍ണമായും നോ പറയണം

എന്നാല്‍ ഗര്‍ഭിണികളില്‍ പൂര്‍ണമായും നോ പറയേണ്ട ചില ഭക്ഷണങ്ങളുണ്ട്.

|

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ എല്ലാവര്‍ക്കും കൂടുതലാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയിലാണെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം എന്നതാണ് സത്യം. കാരണം ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങളാണ് കുഞ്ഞിന്റെ ആരോഗ്യത്തേയും സ്വാധീനിയ്ക്കുന്നത്. രഹസ്യമാണ് പ്രസവശേഷമുള്ള ഈ മാറ്റങ്ങള്‍

എന്നാല്‍ ഗര്‍ഭിണികളില്‍ പൂര്‍ണമായും നോ പറയേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇവ കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം അമ്മയേയും കുഞ്ഞിനേയും വളരെ ദോഷകരമായി ബാധിയ്ക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കേണ്ടത് എന്ന് നോക്കാം. ഇരട്ടക്കുട്ടികള്‍ വേണോ, ഉണക്കമുന്തിരി മതി

മുഴുവന്‍ വേവാത്ത മുട്ട

മുഴുവന്‍ വേവാത്ത മുട്ട

മുട്ട പലരും പകുതി വേവിച്ച് കഴിയ്ക്കാറുണ്ട്. എന്നാല്‍ പകുതി വേവിച്ച മുട്ട ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അണുബാധയും, വയറുവേദനയും, പനിയും എന്ന് വേണ്ട പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. അബോര്‍ഷനിലേക്കും അമിത രക്തസ്രാവത്തിലേക്കും ഇത്തരത്തിലുള്ള മുട്ടയുടെ ഉപയോഗം നമ്മളെ എത്തിയ്ക്കുന്നു.

അണ്‍പാസ്ച്ചുറൈസ്ഡ് മില്‍ക്ക്

അണ്‍പാസ്ച്ചുറൈസ്ഡ് മില്‍ക്ക്

അണ്‍പാസ്റ്റുറൈസ്ഡ് മില്‍ക്ക് ആണ് മറ്റൊന്ന്. ഇത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഗര്‍ഭസ്ഥശിശുവിന് നിരവധി അസ്വസ്ഥതകള്‍ ഉണ്ടാക്കാനും ഇത് കാരണമാകും.

 പാചകം ചെയ്യാത്ത കടല്‍വിഭവങ്ങള്‍

പാചകം ചെയ്യാത്ത കടല്‍വിഭവങ്ങള്‍

പകുതി പാചകം ചെയ്തതോ പാചകം ചെയ്യാത്തതോ ആയ കടല്‍ വിഭവങ്ങള്‍ കഴിയ്ക്കുന്നത് സാധാരണ അവസ്ഥയില്‍ തന്നെ അനാരോഗ്യം ഉണ്ടാക്കുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇതിന്റെ ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ ആണ് മറ്റൊന്ന്. കാരണം ഹെര്‍ബല്‍ ടീ കഴിയ്ക്കുന്നതും ഗര്‍ഭിണികളില്‍ നവജാത ശിശു ഗര്‍ഭത്തോടെ മരിയ്ക്കാന്‍ കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഇത് ശിശുമരണ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ചൈനീസ് ഭക്ഷണങ്ങള്‍

ചൈനീസ് ഭക്ഷണങ്ങള്‍

ഭക്ഷണങ്ങളോട് വളരെയധികം ആര്‍ത്തിയുള്ള അവസ്ഥയാണ് ഗര്‍ഭാവസ്ഥ. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്ക് ചില ഭക്ഷണങ്ങള്‍ക്ക് ആവശ്യം കൂടുതലായിരിക്കും. എന്നാല്‍ ചൈനീസ് ഭക്ഷണങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മുന്നിലാണ്.

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് മറ്റൊന്ന്. ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും ഭക്ഷണങ്ങള്‍ അലര്‍ജി ഉണ്ടാക്കുകയാണെങ്കില്‍ ആ ഭക്ഷണങ്ങള്‍ ഒരിക്കലും ഗര്‍ഭിണികള്‍ കഴിയ്ക്കരുത്.

കൃത്രിമ മധുരം

കൃത്രിമ മധുരം

കൃത്രിമ മധുരമാണ് മറ്റൊന്ന്. കൃത്രിമ മധുരം കഴിയ്ക്കുന്നത് കുഞ്ഞിന്റെ മാനസികാരോഗ്യത്തേയും ഇല്ലാതാക്കാനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ കൃത്രിമ മധുരത്തെ അകറ്റി നിര്‍ത്തുന്നത് നന്നായിരിക്കും.

 തേന്‍

തേന്‍

ആരോഗ്യത്തിന്റെ കലവറ തന്നെയാണ് തേന്‍. എന്നാല്‍ തേന്‍ കഴിയ്ക്കുമ്പോള്‍ അത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും അത്ര നല്ലതല്ല എന്ന കാര്യം അറിയുന്നത് നല്ലതാണ്. കാരണം തേന്‍ പലപ്പോഴും പ്ലാസന്റയും കുഞ്ഞുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കാരണമാകുന്നു.

English summary

Eight foods that are a complete no-no during pregnancy

Love eating eggs, fish and Chinese food? Be cautions if you are pregnant. Here is why? These eight foods that are a complete no-no during pregnancy.
Story first published: Thursday, February 23, 2017, 15:59 [IST]
X
Desktop Bottom Promotion