Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
പ്രസവശേഷം ആറാഴ്ച രക്തസ്രാവം?
ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും ലഭിച്ചിരുന്ന പ്രാധാന്യം പലപ്പോഴും പ്രസവശേഷം കുഞ്ഞിലേക്ക് മാത്രമായി ചുരുങ്ങുന്ന പ്രവണതയാണ് നമുക്കിടയില്‍ പലപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ പ്രസവശേഷവും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ വേണം. ഗര്‍ഭധാരണം 35-നു ശേഷമെങ്കില്‍ ശ്രദ്ധ കൂടുതല്‍
പ്രസവശേഷം അമ്മമാരില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൃത്യമായ പരിചരണത്തിലൂടെയും ശുശ്രൂഷകളിലൂടെയും മാത്രമേ ഇവര്‍ക്ക് പഴയ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂ. പ്രസവശേഷം അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കുളിയ്ക്കുന്നതിനു മുന്‍പ് വ്യായാമം
വ്യായാമം പ്രസവിച്ച സ്ത്രീകളില്‍ മാത്രമല്ല എല്ലാവര്ക്കും ആരോഗ്യം നല്കുന്ന ഒന്നാണ്. എന്നാല്‍ പ്രസവശേഷമുള്ള വയറ് ചാടുന്നതിനും പേശികള്‍ക്ക് ഉറപ്പ് ലഭിയ്ക്കാനും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ എപ്പോഴും കുളിയ്ക്കുന്നതിനു മുന്‍പ് വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.

മുലപ്പാലുണ്ടാകാന്‍ ഭക്ഷണം
ഗര്‍ഭകാലത്ത് മാത്രം ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ പോര. പ്രസവത്തിനു ശേഷവും ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

അടിവസ്ത്രങ്ങളില്‍ ശ്രദ്ധ
പ്രസവത്തിനു ശേഷം നേരിയ തോതിലെങ്കിലും രക്തസ്രാവം ഉണ്ടാവും. ചിലരില്‍ ഇത് ആറാഴ്ച വരെ നീണ്ടു നില്ക്കും. അതുകൊണ്ട് തന്നെ അടിവസ്ത്രങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

അണുബാധ
പ്രസവസമയത്ത് യോനീഭാഗങ്ങളില്‍ മുറിവുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ഇത് ഉണങ്ങാതിരിക്കുകയോ പഴുപ്പ് പോലുള്ള പ്രശ്നങ്ങള്‍ കാണുകയോ ചെയ്താല്‍ അണുബാധയുണ്ടെന്ന് സംശയിക്കാം. ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.

ശാരീരിക ബന്ധം
പ്രസവശേഷം ആറമാസമെങ്കിലും ശാരീരികമായി ബന്ധപ്പെടാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് അണുബാധ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

രക്തസ്രാവം ശ്രദ്ധിക്കുക
പ്രസവം കഴിഞ്ഞുള്ള രക്തസ്രാവത്തിന്റെ അളവ് ദിവസം ചെല്ലുന്തോറും കുറയുന്നു. അളവ് മാത്രമല്ല പലപ്പോഴും ഇതിന്റെ നിറവും ഓരോ ദിവസം ചെല്ലുന്തോറും മാറിക്കൊണ്ടിരിയ്ക്കുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്തം ചുവന്ന നിറത്തിലോ കട്ടയായോ ആണ് പോകുന്നതെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.

സിസേറിയന് കഴിഞ്ഞാല്‍
സിസേറിയന് കഴിഞ്ഞവരിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. ഒരിക്കലും എണ്ണ തേച്ച് ഇവര്‍ കുളിയ്ക്കാന്‍ പാടില്ല. ഇത് മുറിവില്‍ അണുബാധ ഉണ്ടാക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

ഭക്ഷണത്തില്‍ നെയ്യ്
ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ മറ്റ് തരത്തിലുള്ള എണ്ണകളോ കൊഴുപ്പുകളോ അല്പ ദിവസത്തേക്ക് പൂര്‍ണമായും ഒഴിവാക്കുക.

വെള്ളം കുടിയ്ക്കുക
വെള്ളം ഇഷ്ടം പോലെ കുടിയ്ക്കാവുന്നതാണ്. ഇത് മുലപ്പാലിന്റെ വര്‍ദ്ധനവിന് സഹായിക്കും. മാത്രമല്ല ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ തടയുകയും ചെയ്യുന്നു.

മഞ്ഞള്‍ ചേര്‍ക്കാം എരിവ് വേണ്ട
പ്രസവാനന്തരം ഭക്ഷണ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത്. മഞ്ഞള്‍ ധാരാളം ചേര്‍ക്കാം. എന്നാല്‍ എരിവുള്ള ഭക്ഷണങ്ങള്‍ക്ക് താല്‍ക്കാലികമായി വിട നല്‍കാം.



Click it and Unblock the Notifications
