Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രസവശേഷം ലേബര്റൂമില് സംഭവിയ്ക്കുന്നത്...
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പ്രധാനപ്പെട്ട നിമിഷമാണ് അമ്മയാവുക എന്നത്. പത്ത് മാസം നീണ്ട കാത്തിരിപ്പ് അവസാനിച്ച് കൊണ്ട് തന്റെ ജീവന് പിറന്നു വീഴുന്നതോടെ സന്തോഷം മാത്രമല്ല നിരവധി സംശയങ്ങളും അമ്മമാര്‍ക്കുണ്ടാകും.
ലേബര്‍ റൂമിനുള്ളില്‍ സംഭവിക്കുന്നതോ ഇതെല്ലാം?
ഗര്‍ഭിണിയാണ് എന്നറിയുന്ന നിമിഷം മുതല്‍ തുടങ്ങുന്നു ഈ സംശയങ്ങള്‍. പ്രസവം കഴിഞ്ഞ് ആദ്യമണിക്കൂറുകളെ പിന്നിടാനായിരിക്കും ഏറ്റവും ബുദ്ധിമുട്ട്. പ്രസവശേഷം ലേബര്റൂമില് നിന്നും ആരംഭിയ്ക്കുന്ന ഇത്തരം സംശയങ്ങള്‍ എങ്ങനെ പരിഹരിയ്ക്കാം എന്നാണ് അറിയേണ്ടത്.

പ്രസവശേഷം
സാധാരണ പ്രസവമാണെങ്കില്‍ പ്രസവം കഴിഞ്ഞ് നാല് മണിക്കൂറിനു ശേഷം തന്നെ അമ്മയേയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റുന്നു. ഈ സമയത്ത് അത്യാവശ്യമുള്ള ചികിത്സകള്‍ ലഭിക്കാത്തതിന്റെ ഫലമാണ് പ്രസവത്തോടനുബന്ധിച്ചുള്ള മരണത്തിന് കാരണം.

പരിശോധനകള്‍
പ്രസവശേഷം ലേബര്റൂമില് വച്ചു തന്നെ ഹൃദയമിടിപ്പ് ഇടയ്ക്കിടയ്ക്ക് പരിശോധിയ്ക്കണം. രക്തസമ്മര്‍ദ്ദം, ഗര്‍ഭപാത്രം ചുരുങ്ങിയിട്ടുണ്ടോ, രക്തസ്രവാം കൂടുതലാണോ തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന നിര്‍ബന്ധമായും നടത്തണം.

മുറിവുകളില്‍ ശ്രദ്ധ
പ്രസവം കഴിഞ്ഞ് റൂമിലേക്ക് മാറ്റുന്നതിന് മുന്‍പായി തന്നെ യോനിയിലുള്ള മുറിവ് പരിശോധിയ്ക്കണം. പ്രശ്നമില്ലെന്നും മൂത്രമൊഴിച്ചെന്നും ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം റൂമിലേക്ക് മാറ്റുകയുള്ളൂ.

തലകറക്കമെന്ന പ്രശ്നം
സിസേറിയനു ശേഷമാണ് ഈ പ്രശ്നം കൂടുതല്‍ ഉണ്ടാവുന്നത്. സാവധാനം നടക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ എപ്പോഴും കൂടെ ഒരാള്‍ ഉണ്ടാവണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുഞ്ഞിന് പാലു കൊടുക്കുന്നത് ശരിയായ രീതിയിലാണോ എന്നത് ശ്രദ്ധിക്കണം. മാത്രമല്ല പൊക്കിള്‍ക്കൊടിയും പരിശോധിക്കേണ്ടതാണ്.

ഭക്ഷണത്തിന്റെ കാര്യത്തില്‍
പ്രസവശേഷം റൂമിലേക്ക് മാറ്റിയാല്‍ തന്നെ ഭക്ഷണം കൊടുത്ത് തുടങ്ങാം. എന്നാല്‍ ലഘുവായ ഭക്ഷണങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളൂ.

പ്രസവശേഷം രക്തസ്രാവം
പ്രസവശേഷം ഒരുമാസത്തിനടുത്ത് വരെ രക്തസ്രാവം ഉണ്ടാവും. എന്നാല്‍ ഇതിന് ദുര്‍ഗന്ധം ഉണ്ടെങ്കില്‍ അണുബാധയുണ്ടെന്ന് ഉറപ്പിക്കാം. അതുകൊണ്ട് തന്നെ ശുചിത്വമാണ് പ്രധാനം.



Click it and Unblock the Notifications
