Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കുട്ടികളുണ്ടാവില്ലേ, വന്ധ്യത മുന്‍കൂട്ടി അറിയാം
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഏറെയായിട്ടും കുട്ടികളില്ലാത്ത ദമ്പതിമാര്‍ നമ്മുടെ ചുറ്റിനും ധാരാളം ഉണ്ട്. പിന്നീട് ചികിത്സയും പ്രാര്‍ത്ഥനയും ആയി കാലങ്ങള്‍ കഴിയ്ക്കുന്നവരാണ് പകുതിയിലധികം പേരും. എന്നാല്‍ കുടുംബത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിയ്ക്കുന്ന ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാം. ഗര്‍ഭധാരണ ചികിത്സയില്‍ ശ്രദ്ധിക്കേണ്ടവ
വന്ധ്യത ചികിത്സ ഇന്നത്തെ കാലത്ത് അത്ര പ്രശ്നം ഉണ്ടാക്കുന്ന ഒന്നല്ല. വന്ധ്യത ചികിത്സ നടത്തണോ വേണ്ടയോ എന്ന കാര്യം മുന്‍കൂട്ടി തന്നെ അറിയാന്‍ കഴിയും. അതിന് സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആര്‍ത്തവസമയത്തെ വേദന
സ്ത്രീകള്‍ക്കെല്ലാം തന്നെ ആര്‍ത്തവ സമയത്ത് വേദന അനുഭവപ്പെടും എന്നാല്‍ അതികഠിനമായ വേദനയും അമിത രക്തസ്രാവവുമാണ് വന്ധ്യതയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്ന്. എന്നാല്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയുന്നവര്‍ക്ക് പിന്നീട് ദു:ഖിക്കേണ്ട അവസ്ഥയുണ്ടാവും.

ക്രമമല്ലാത്ത ആര്‍ത്തവം
ക്രമമല്ലാത്ത ആര്‍ത്തവമാണ് മറ്റൊരു പ്രശ്നം. ആര്‍ത്തവ സമയം സാധാരണ 28 ദിവസങ്ങള്‍ക്കുള്ളിലാണ്. എന്നാല്‍ പലരിലും ഇത് ക്രമമല്ലാതെയായി മാറുന്നു. ഇത് വന്ധ്യതയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നത്

ആറ് മാസത്തിനു ശേഷം
കുട്ടികളുണ്ടാവാന്‍ വേണ്ടി ശ്രമിച്ചിട്ടും കുട്ടികളുണ്ടായില്ലെങ്കില്‍ ആറ് മാസത്തിനു ശേഷം ഡോക്ടറെ സമീപിക്കേണ്ടതാണ്. എത്രയും നേരത്തെ ചികിത്സ തുടങ്ങുന്നുവോ അത് വന്ധ്യതയുടെ സാധ്യത കുറയ്ക്കും.

സ്ത്രീകളില്‍ മുഖക്കുരു
മുഖക്കുരു സാധാരണമാണ്. എന്നാല്‍ 20 വയസ്സിനു ശേഷവും സ്ത്രീകളില്‍ അമിതമായ രീതിയില്‍ മുഖക്കുരു കാണപ്പെടുന്നുണ്ടെങ്കില്‍ അത് വന്ധ്യത ചികിത്സ നടത്തണം എന്നതിന്റെ ലക്ഷണമാണ്.

വൃഷണ വീക്കം
പുരുഷന്മാരില് വൃഷണവീക്കം കാണപ്പെടുന്നുണ്ടെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് വന്ധ്യതാ ചികിത്സ നടത്തണം എന്നതിന്റെ സൂചനയാണ്.

ഉദ്ദാരണപ്രശ്നങ്ങള്‍
പുരുഷന്മാരില് ഉദ്ദാരണ പ്രശ്നങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് മതിയായ ചികിത്സ തേടുക.

ആര്‍ത്തവം ഉണ്ടാവാതിരിയ്ക്കുക
ചിലപ്പോള്‍ മാസങ്ങളോളം ആര്‍ത്തവം ഉണ്ടാവാതിരിയ്ക്കുന്ന അവസ്ഥയും വളരെ പ്രശ്നം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഉടന്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുക. ഇതൊക്കെ ഗര്‍ഭത്തിന്റെ ദോഷവശങ്ങളോ?



Click it and Unblock the Notifications
