Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ആര്‍ത്തവവിരാമം, കുഞ്ഞുങ്ങള്‍ വേണമെങ്കില്‍

ഒവേറിയന്‍ സ്റ്റിമുലേഷന്‍ എന്ന മാര്‍ഗം കൃത്രിമ ഗര്‍ഭധാരണത്തിന് ഉപയോഗിക്കുന്നതാണ്. ക്ലോമിഡ് എന്ന മരുന്നുപയോഗിച്ച് ഇവിടെ കൃത്രിമമായി അണ്ഡോല്പാദനം നടത്തുകയാണ് ചെയ്യുന്നത്. ഈ മാര്‍ഗം ഫലപ്രദമാകുന്നില്ലെങ്കില്‍ ഗൊണാഡോട്രോഫിന്‍ എന്ന മരുന്നു കുത്തിവയ്ക്കും. എന്നാല്‍ രണ്ടാമതു പറഞ്ഞ മാര്‍ഗത്തിന് റിസ്കുമുണ്ട്. ഇത് ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടാകാന്‍ സാധ്യതയുണ്ടാക്കും.
മെനോപോസാകുമ്പോള്‍ അണ്ഡോല്പാദനം നടക്കില്ല. ഇത്തരം അവസ്ഥയില്‍ സ്വന്തം അണ്ഡത്തില് നിന്ന് കുഞ്ഞിനെ വേണമെന്ന ആഗ്രഹം ഒരുപക്ഷേ നടന്നില്ലെന്നു വരാം. മറ്റൊരു സ്ത്രീയില്‍ നിന്ന് അണ്ഡം സ്വീകരിക്കുകയാണ് ഇവിടെയുള്ള മാര്‍ഗം.
ഐവിഎഫ് അഥവാ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്ന മാര്‍ഗമാണ് ഇക്കാലത്ത് ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗമെന്നു പറയാം. ഇവിടെ യൂട്രസിന് പുറത്തു വച്ച് അണ്ഡബീജ സംയോഗം നടത്തുകയും ഇതിനെ അഞ്ചു ദിവസത്തിന് ശേഷം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.
ഏതെങ്കിലും കാരണവശാല്‍ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം ഇതു സ്വീകരിക്കാന്‍ യോഗ്യമായില്ലെങ്കിലാണ് വാടക ഗര്‍ഭപാത്രം എന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. മറ്റേതെങ്കിലും സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ഇത്തരം മാര്‍ഗങ്ങളോട് താല്പര്യപ്പെടാത്തവര്ക്കുള്ള മറ്റൊരു വഴിയാണ് അഡോപ്ഷന്‍ അഥവാ ദത്തെടുക്കല്‍. രക്തബന്ധമില്ലെങ്കിലും മനസു കൊണ്ട് ഒരു കുഞ്ഞിനെ സ്വന്തമായി കാണാന്‍ കഴിവുള്ളവര്‍ക്ക് ചെയ്യാവുന്ന ഒരു പുണ്യപ്രവൃത്തിയെന്നു വേണമെങ്കില്‍ പറയാം.
മുന്‍ പേജില്‍



Click it and Unblock the Notifications
