Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അബോര്ഷന് ദൂഷ്യഫലങ്ങളേറെ

സുരക്ഷിതമല്ലാത്ത അബോര്ഷന് മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് സ്ത്രീയുടെ ജീവനു തന്നെ അപകടമാകാം. വൃത്തിയില്ലാത്ത ഉപകരണങ്ങളും സാഹചര്യങ്ങളും വൈദഗ്ധ്യമില്ലാത്ത ആളുകളും പലപ്പോഴും അബോര്‍ഷനിടെ കുഞ്ഞിനൊപ്പം അമ്മയുടേയും ജീവനെടുത്തിട്ടുണ്ട്.
ചിലര്‍ അബോര്‍ഷനു വേണ്ടി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങുന്ന ഗുളികകള്‍ ഡോക്ടറുടെ നിര്ദേശാനുസരണമല്ലാതെ തന്നെ കഴിയ്ക്കാറുണ്ട്. ഇത് അമിത രക്തസ്രാവം, ഛര്‍ദി, തലചുററല്‍, മാസമുറ സമയത്ത് കഠിനമായ വയറു വേദന എന്നിവയ്ക്ക് കാരണമാകാം.
അബോര്‍ഷനു ശേഷം ചില സ്ത്രീകളില്‍ മാസമുറ സമയത്ത് അമിതരക്തസ്രാവമോ രക്തം പോകുന്നതിന്റെ അളവ് കുറയുകയോ ചെയ്യാറുണ്ട്. ഇത് ഒരുപക്ഷേ ഗര്ഭാശയത്തിനുണ്ടായ തകരാറുകള്‍ കൊണ്ടായിരിക്കും. ഇങ്ങനെയുള്ള അവസ്ഥകളുണ്ടായാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
പ്രമേഹരോഗികള്‍ അബോര്‍ഷനു മുന്‍പ് ഹൃദയസംബന്ധമായ പരിശോധനകള്‍ നടത്തിയിരിക്കണം. അബോര്‍ഷനു വേണ്ടി നല്കുന്ന അനസ്ത്യേഷ്യ ഇത്തരക്കാര്‍ക്ക് അപകടമുണ്ടാക്കിയേക്കാം.
അബോര്‍ഷനെ തുടര്‍ന്ന് ജനനേന്ദ്രിയം, പെല്‍വിസ് എന്നിവിടങ്ങളിലെ അണുബാധ സാധാരണമാണ്. ചിലരില്‍ മുഴുവന്‍ ശരീരത്തിലും ഇന്ഫെക്ഷന് ഉണ്ടാകാറുണ്ട്. ഇത് മരണത്തിനു വരെ കാരണമായേക്കും.
ഒരു തവണ അബോര്ഷന് ചെയ്തവരില്‍ പിന്നീട് ഗര്‍ഭം അലസുവാനുള്ള സാധ്യത കൂടുതലാണ്. യൂട്രസിന് കട്ടി കുറയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചിലരില്‍ അബോര്ഷന് വന്ധ്യതയ്ക്കും കാരണമാകാറുണ്ട്. അബോര്ഷന് വിധേയമായവരില്‍ മാസം തികയാതെയുളള പ്രസവവും സാധാരണമാണ്.
പല സ്ത്രീകളിലും അബോര്ഷന് ഡിപ്രഷന് കാരണമാകാറുണ്ട്. കുഞ്ഞിനെ നഷ്ടപ്പെടുത്തിയതിന്റെ ദുഖം മാനസിക നില തന്നെ തെറ്റിച്ചവരുമുണ്ട്.



Click it and Unblock the Notifications
