പ്രസവശേഷം സെക്‌സിനോട്‌ വിമുഖതയോ?

Posted By:
Subscribe to Boldsky

പ്രസവശേഷം സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ജീവിതത്തോട്‌ അല്‍പം വിമുഖത തോന്നുന്നത്‌ സാധാരണമാണ്‌. അമ്മയെന്ന നിലയ്‌ക്കുള്ള ഉത്തരവാദിത്വങ്ങളും ഹോര്‍മോണ്‍ മാറ്റങ്ങളുമെല്ലാമാണ്‌ ഇതിനു പുറകില്‍.

ഈ പ്രശ്‌നം പലപ്പോഴും ദാമ്പത്യത്തില്‍ സ്വരച്ചേര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.

പ്രസവശേഷം നിയന്ത്രിക്കേണ്ട ഭക്ഷണശീലങ്ങള്‍

പ്രസവശേഷം സെക്‌സ്‌ താല്‍പര്യം വീണ്ടെടുക്കാനുള്ള ചില വഴികളെക്കുറിച്ച്‌ അറിഞ്ഞിരിയ്‌ക്കൂ,

പൊസറ്റീവായ സമീപനം

പൊസറ്റീവായ സമീപനം

പൊസറ്റീവായ സമീപനം സ്വീകരിയ്‌ക്കുക. ഒരു കുഞ്ഞായി, ഇനിയെന്തെന്ന ചിന്തയായിരിയ്‌ക്കും പല സ്‌ത്രീകള്‍ക്കും. ഇത്‌ മാറ്റാന്‍ തനിയെത്തന്നെ ശ്രമിയ്‌ക്കുക മാത്രമാണ്‌ വഴി.

ബെഡ്‌റൂമില്‍

ബെഡ്‌റൂമില്‍

ബെഡ്‌റൂമില്‍ നല്ല മൂഡു സൃഷ്ടിയ്‌ക്കുക. മണമുള്ള കാന്‍ഡിലുകള്‍, പൂക്കള്‍ തുടങ്ങിയവയെല്ലാം ഇതിന്‌ സഹായിക്കുന്ന ഘടകങ്ങളാണ്‌.

ശുദ്ധവായു

ശുദ്ധവായു

ധാരാളം ശുദ്ധവായു ലഭിയ്‌ക്കുന്ന സാഹചര്യം ഉണ്ടാക്കുക. ഇത്‌ മനസിനും ശരീരത്തിനും ഉന്മേഷം നല്‍കും.

ഡാര്‍ക്‌ ചോക്ലേറ്റ്‌

ഡാര്‍ക്‌ ചോക്ലേറ്റ്‌

ഡാര്‍ക്‌ ചോക്ലേറ്റ്‌ കഴിയ്‌ക്കുന്നത്‌ ഗുണം ചെയ്യും. ഇത്‌ ലൈംഗികതാല്‍പര്യം വര്‍ദ്ധിപ്പിയ്‌ക്കും.

സംസാരിയ്‌ക്കുക

സംസാരിയ്‌ക്കുക

പങ്കാളിയുമായി മനസു തുറന്നു സംസാരിയ്‌ക്കുക. നഷ്ടപ്പെട്ട പ്രണയം തിരിച്ചു പിടിയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

സാഹചര്യമൊരുക്കുക

സാഹചര്യമൊരുക്കുക

വീട്ടിനുള്ളില്‍ തന്നെ റൊമാന്‍സിന്‌ അനുകൂലമായ സാഹചര്യമൊരുക്കുക.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ബദാം,സെലറി, പഴം തുടങ്ങിയ ചില ഭക്ഷണങ്ങള്‍ സെക്‌സ്‌ താല്‍പര്യം വര്‍ദ്ധിപ്പിയ്‌ക്കും. ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കുഞ്ഞുങ്ങള്‍ക്കും ഇത്‌ നല്ലതാണ്‌.

ഒരുമിച്ചു ചെയ്യാവുന്ന കാര്യങ്ങള്‍

ഒരുമിച്ചു ചെയ്യാവുന്ന കാര്യങ്ങള്‍

ദമ്പതികള്‍ ഒരുമിച്ചു ചെയ്യാവുന്ന ചില കാര്യങ്ങള്‍ ലൈംഗിക താല്‍പര്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഗുണകരമാണ്‌. ഒരുമിച്ചു കുളിയ്‌ക്കുക, റൊമാന്‍സ്‌ ചിത്രങ്ങള്‍ കാണുക തുടങ്ങിയവ.

കുഞ്ഞ്‌

കുഞ്ഞ്‌

കുഞ്ഞിനെയും ഭാവി കാര്യങ്ങളേയും കുറിച്ച്‌ ഒരുമിച്ചിരുന്നു സംസാരിയ്‌ക്കാം. കുഞ്ഞിനെ ഒരുമിച്ചു ലാളിയ്‌ക്കാം. ഇത്തരം സാഹചര്യങ്ങള്‍ ദമ്പതിമാരേയും പരസ്‌പരം അടുപ്പിയ്‌ക്കും.

Read more about: delivery പ്രസവം
English summary

Ways To Get Libido Back After Delivery

Trouble in sex life after having a baby? Here are some of the best ways to get the libido back after pregnancy.
Story first published: Tuesday, May 6, 2014, 9:17 [IST]