Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അമിതവണ്ണവും പ്രസവമരണവും
വൈദ്യശാസ്ത്രം ഇന്ന് ഏറെ പുരോഗമിച്ചു കഴിഞ്ഞു. എങ്കിലും ഇപ്പോഴും പ്രസവമരണങ്ങള്‍ നടക്കുന്നുണ്ടെന്നതാണ് സത്യം. ഇത് അമ്മയുടേതാകാം, കുഞ്ഞിന്റേതുമാകാം. ഇക്കാര്യത്തില്‍ ഇപ്പോഴും ആശങ്കപ്പെടാനുണ്ടെന്നു തന്നെയാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നത്.
പ്രസവത്തില്‍ അമ്മയുടെ മരണം കൂടുതലും ബ്ലീഡിംഗ് കാരണമാണ്. പ്രസവസമയത്തും ശേഷവും അമിതമായ രക്തപ്രവാഹം വരാം. ഇതിന് പ്രധാനമായി രണ്ടു കാരണമങ്ങളാണുള്ളത്.
പ്രസവശേഷം ഗര്‍ഭപാത്രം ചുരുങ്ങാതിരിക്കുന്നത് ഒരു കാരണമാണ്. കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകളിലാണ് ഇത്തരം അവസ്ഥ കണ്ടുവരുന്നത്. ഓരോ പ്രസവവും യൂട്രസില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം.
പ്രസവത്തെ തുടര്‍ന്ന് ഗര്‍ഭപാത്രത്തില്‍ സംഭവിക്കുന്ന മുറിവുകളാണ് ബ്ലീഡിംഗിനുള്ള മറ്റൊരു കാരണം.
അംമ്നിയോട്ടിക് ഫഌയിഡ് എമ്പോളിസം എന്നൊരു അവസ്ഥയുണ്ട്. കുഞ്ഞു കിടക്കുന്ന അംമ്നിയോട്ടിക് ഫഌയിഡ് പ്രസവത്തിനു തൊട്ടുമുന്‍പേ പുറന്തള്ളും. ഇത് പുറത്തേക്കു പോകുന്നതിന് പകരം അമ്മയുടെ രക്തക്കുഴുലകളിലേക്കു കടന്ന് ശ്വാസതടസമുണ്ടാക്കുകയും മരണകാരണമാവുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രസവമരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. നേരത്തെ തന്നെ ബിപിയുള്ള സ്ത്രീയാണെങ്കില്‍ ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. പ്രസവസമയത്തു മാത്രം ചിലരില്‍ ബിപി ഉണ്ടാകാറുണ്ട്. പ്രസവസമയത്തെ ബിപി മരണത്തിന് ഇടയാക്കുകയോ അപസ്മാരം പോലുള്ള രോഗങ്ങള്‍ വരുത്തുകയോ ചെയ്യും.
നേരത്തെ രക്തസമ്മര്‍ദമില്ലാത്ത സ്ത്രീകളില്‍ ബിപി വരികയാണെങ്കില്‍ മിക്കവാറും ആറാംമാസമായിരിക്കും ബിപിയുണ്ടാവുക. കുഞ്ഞിനും ബിപി അപകടം വരുത്താനിടയുണ്ട്.
പോഷകാഹാരക്കുറവും സമൂഹത്തിലെ ഒരു വിഭാഗം ഗര്‍ഭിണികളില്‍ പ്രസവമരണത്തിന് കാരണമാകാറുണ്ട്. ആവശ്യമായ പോഷകങ്ങളുടെ അഭാവം മഞ്ഞപ്പിത്തം, ഹൃദയാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
അമിതവണ്ണം എട്ടു ശതമാനം ഗര്‍ഭിണികളില്‍ മരണകാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. അമിതവണ്ണമുള്ള സ്ത്രീകള്‍ ചിലപ്പോള്‍ പ്രസവസമയത്ത് അബോധാവസ്ഥയിലാകാറുണ്ട്. ചിലരില്‍ രക്തസമ്മര്‍ദവും കൂടും. ഇത്തരം പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കും.



Click it and Unblock the Notifications
