Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവമരണങ്ങള്‍ ഒഴിവാക്കാം
ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പ്രധാന പരിഹാരം ഗര്‍ഭം ധരിച്ച് ആദ്യമാസം മുതല്‍ തന്നെ സ്ത്രീകള്‍ സ്വന്തം ശരീരത്തെ കരുതലോടെ കാണുകയെന്നതാണ്. ഗര്‍ഭിണിയാകുന്നതിനു മുന്‍പു തന്നെ ആരോഗ്യകാര്യങ്ങളില്‍ പൂര്‍ണമായി ശ്രദ്ധിക്കുന്നത് കൂടുതല്‍ നന്ന്.

ഗര്‍ഭധാരണത്തിനു ശേഷം കൃത്യമായ സമയത്ത് ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തണം. പറയുന്ന പരിശോധയും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുകയും വേണം. എന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ ഡോക്ടറോട് നേരത്തെ തുറന്നു പറയുന്നത് പല പ്രശ്നങ്ങളും നേരത്തെ തന്നെ പരിഹരിക്കാന്‍ സാധിക്കും. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുള്ളവരാണെങ്കില്‍ ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
പ്രസവങ്ങള്‍ക്കിടയില്‍ മൂന്നു വര്‍ഷത്തെ ഇടവേളയെങ്കിലും ഉണ്ടാകുന്നത് നല്ലതാണ്. പ്രത്യേകിച്ച് മുന്‍പത്തെ പ്രസവം സിസേറിയനായിരുന്നെങ്കില്‍. ഗര്‍ഭപാത്രം പൂര്‍ണആരോഗ്യം പ്രാപിക്കാനുള്ള സമയം കൊടുക്കുന്നത് നല്ലത്.
ആദ്യപ്രസവത്തില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല, അതുകൊണ്ട് രണ്ടാംതവണയും പ്രശ്നമുണ്ടാവില്ല എന്ന ധാരാണ ചിലരിലെങ്കിലും ഉണ്ടാകും. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. ആദ്യപ്രസവം എങ്ങനെയായാലും രണ്ടാം പ്രസവം അതുപോലെ തന്നെ ആയിരിക്കണമെന്നില്ല.
ഇരട്ടക്കുട്ടികളുള്ളവര് പ്രത്യേക ശ്രദ്ധ വയ്ക്കണം. കാരണം ഇത്തരക്കാരില്‍ ഹൃദയപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വളരെ നേരത്തെ ഗര്‍ഭം ധരിക്കുന്നവരും വളരെ വൈകി ഗര്‍ഭം ധരിക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കണം. ഇവരില്‍ പ്രസവം സങ്കീര്‍ണമാകാന്‍ സാധ്യത കൂടുതലാണ്.
കൃത്യമായ പരിശോധനയിലൂടെ കണ്ടെത്തി പരിഹരിക്കാവുന്ന ധാരാളം രോഗങ്ങളുണ്ട്. ഇതിന് തുടക്കം മുതല്‍ തന്നെ ഗര്‍ഭിണികള്‍ ശ്രദ്ധിക്കുകയും വേണം.



Click it and Unblock the Notifications
