Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പ്രസവാനന്തര വിഷാദം ചില്ലറ പ്രശ്നമല്ല; അമ്മമാര്‍ അറിയേണ്ട കാര്യങ്ങള്‍, പ്രതിരോധ വഴികള്‍
ഒരു സ്ത്രീയുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഗര്‍ഭകാലം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഈ സമയത്തും പ്രസവാനന്തരവും കാര്യമായി ശ്രദ്ധ ചെലുത്തേണ്ടതാണ്. അമ്മയുടെയും കുഞ്ഞിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിനുവേണ്ടി ശാരീരിക ആരോഗ്യ കാര്യങ്ങളിലെന്നപോലെ തന്നെ മാനസിക ക്ഷേമത്തിനും പ്രധാന്യം നല്‍കണം. ഈ സമയത്ത് മാനസികാരോഗ്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവഗണിക്കുന്നത് നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുകയും അത് അമ്മയും കുഞ്ഞുമായുള്ള ബന്ധത്തെ പോലെ ബാധിക്കുകയും ചെയ്യും.
കൂടാതെ പ്രസവാനന്തര വിഷാദം (PPD - Postpartum Depression), ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോയാല്‍ മുലയൂട്ടലിനെയും മൊത്തത്തിലുള്ള അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കും. പ്രസവാനന്തര മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നത് കുഞ്ഞിന്റെ വികാസത്തിന് പരിപോഷിപ്പിക്കുന്നതിനോടൊപ്പം, മാതൃത്വത്തിന്റെ വെല്ലുവിളികളെ തരണം ചെയ്യാനും അമ്മമാര്‍ക്ക് സഹായകരമാകും. മാനസികാരോഗ്യം പരിപാലിക്കുന്നതിലൂടെ, അമ്മയ്ക്കും കുഞ്ഞിനും കുടുംബത്തിന്റെ ക്ഷേമത്തിനും വഴിത്തെളിയിക്കും.

ഗര്‍ഭിണികളുടെ മാനസികാരോഗ്യം
ഗര്‍ഭധാരണം പരിവര്‍ത്തനത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടമായതിനാല്‍, ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭധാരണത്തിനു ശേഷമോ, പ്രസവാനന്തരമോ അമ്മമാര്‍ക്ക് ചില മാനസിക വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, പൂനെയിലുള്ള ലുല്ലനഗര് മദര്‍ഹുഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രീഷ്യന്‍ ആന്‍ഡ് ഗൈനക്കോളജിസ്റ്റായ ഡോ.പായല്‍ നാരംഗ് പറയുന്നത്, ഗര്‍ഭിണികളായ ഓരോ അഞ്ചില്‍ ഒരാള്‍ക്ക് ഗര്‍ഭകാല ഉത്കണ്ഠയും നിരാശയും അനുഭവപ്പെടുന്നു എന്നാണ്.
ഗര്‍ഭധാരണത്തില്‍ പലതരം വികാരങ്ങളിലൂടെ ഗര്‍ഭിണികള്‍ കടന്നു പോകുന്നു, അവയെല്ലാം പോസിറ്റീവ് ആയിരിക്കണമെന്നില്ല. ഈ സമയത്ത് ഉത്കണ്ഠയോ, നിരാശയോ അനുഭവപ്പെടുകയാണെങ്കില്‍, പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ആദ്യ അല്ലെങ്കില്‍ അപ്രതീക്ഷിത ഗര്‍ഭമാണെങ്കില്‍ മാനസികമായ പല പിരിമിറുക്കങ്ങളും സംഭവിക്കാം. ചില സ്ത്രീകള്‍ക്ക് പ്രസവശേഷം വിഷാദാവസ്ഥയോ ഉത്കണ്ഠയോ അനുഭവിക്കുന്നു. സ്റ്റാറ്റ്പേള്‍സ് സ്റ്റേറ്റ് പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, ഓരോ 7 സ്ത്രീകളിലും ഒരാള്‍ക്ക് പ്രസവാനന്തര വിഷാദം (പിപിഡി) ഉണ്ടാകാം എന്നാണ്.
കൂടാതെ, പിപിഡി ഇവരില്‍ കൂടുതല്‍ കാലം നിലനില്ക്കുകയും സാധാരണ പ്രവര്‍ത്തനത്തിലേക്ക് മടങ്ങാനുള്ള സ്ത്രീകളുടെ കഴിവിനെ ഗണ്യമായി ബാധിക്കുകയും ചെയ്യുന്നു. ബേബി ബ്ലൂസ് (പ്രസാവനന്തരം കുറച്ച് ദിവസങ്ങളിലൂണ്ടാകുന്ന വിഷാദം) ഉള്ള സ്ത്രീകള്‍ക്ക് ഇത് ഹ്രസ്വ കാലം നിലനിന്നേക്കും. ഒരു അമ്മക്ക് തന്റെ കുട്ടിയുമായി പങ്കിടുന്ന ബന്ധത്തെപ്പോലും ഇത് ബാധിച്ചേക്കുമെന്ന് പഠനത്തില്‍ ചൂണ്ടി കാണിക്കുന്നു.

പ്രസവശേഷം അനുഭവപ്പെട്ടേക്കാവുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍
മൂഡ് സ്വിംഗ്സ്:- ഗര്‍ഭകാലത്തുടനീളം മൂഡ് സ്വിംഗ് വളരെ സാധാരണമാണ്. എന്നിരുന്നാലും, ഗര്‍ഭിണികള്‍ നിരന്തരം പരിഭ്രാന്തരോ വിഷാദമോ പ്രകടിപ്പിക്കുകയാണെങ്കില്‍, അത് ചിലപ്പോള്‍ ഗുരുതരമായ മാനസികാരോഗ്യ പ്രയാസങ്ങളുടെ ഒന്നിന്റെ അടയാളമായിരിക്കാം. സമ്മര്‍ദ്ദം, ശരീരത്തിലെ മാറ്റങ്ങള്‍, മറ്റ് നിരവധി ഘടകങ്ങള്‍ എന്നിവ മാനസികാരോഗ്യത്തെ ബാധിക്കുകയും മാനസികാവസ്ഥയെ താറുമാറാക്കുകയും ചെയ്തേക്കാം.
വിഷാദം
ആധി, ക്ഷോഭം, ദുഃഖം തുടങ്ങിയ വികാരങ്ങള്‍ ആഴ്ചകളോ മാസങ്ങളോ അനുഭവപ്പെടുന്നതാണ് വിഷാദത്തിന്റെ സവിശേഷത. ഗര്‍ഭിണിയാകുന്നതിന് മുമ്പ് ഒരാള്‍ വിഷാദാവസ്ഥയിലായിരിക്കാം. ഗര്‍ഭകാലത്തും ഇത് ആരംഭിക്കാം. ഒരു സ്ത്രീക്ക് ഗര്‍ഭിണിയായതില്‍ അതൃപ്തി തോന്നുകയോ ജോലിസ്ഥലത്തോ വീട്ടിലോ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുകയോ ചെയ്താല്‍ അവള്‍ക്ക് വിഷാദം ഉണ്ടാകാം എന്ന് പഠനങ്ങളില്‍ പറയുന്നു.
ഉത്കണ്ഠ
സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് ഉത്കണ്ഠ. എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് ഒരാള്‍ അനുഭവിക്കുന്ന ഭയത്തിന്റെ അവസ്ഥയാണിത്. ഗര്‍ഭകാലം എന്നത് ഈ വികാരങ്ങള്‍ മനസ്സിലേക്ക് എളുപ്പത്തില്‍ കടക്കുന്ന ഒരു സമയമായതിനാല്‍, ഗര്‍ഭിണികളുടെ വികാരങ്ങള്‍ നിരീക്ഷിക്കുകന്നത് നിര്‍ണായകമാണ്. വളരെയധികം വിഷമിക്കുന്ന സ്ത്രീകള്‍ക്ക് ഉത്കണ്ഠ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. താന്‍ ഒരു നല്ല രക്ഷിതാവാകില്ല എന്നോ അല്ലെങ്കില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്ക് താങ്ങാനാകുന്നില്ലെന്നോ തുടങ്ങിയുള്ള പലതരം ആശങ്കകള്‍ ഉത്കണ്ഠയുണ്ടാക്കാം.

മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങള്‍
ബൈപോളാര്‍ ഡിസോര്‍ഡര്‍: ഒരാള്‍ക്ക് തീവ്രമായ മാനസികാവസ്ഥ (ഉന്മാദ-വിഷാദാവസ്ഥ) അനുഭവപ്പെടാം. വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും ഘട്ടങ്ങള്‍ മാറിമാറിവരുന്ന ഒരു മാനസിക വൈകല്യമാണിത്
പിറ്റിഎസ്ഡി (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍): ആഘാതകരമായ എന്തെങ്കിലും അനുഭവിച്ചതിന് ശേഷം സംഭവിക്കുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണിത്.
പാനിക് അറ്റാക്കുകള്‍: ഇവ അപ്രതീക്ഷിതമായ, ശാരീരികവും മാനസികവുമായി തളര്‍ത്തുന്ന ഭീകരതയോടൊപ്പമുള്ള തീവ്രമായ ശാരീരിക പ്രതികരണങ്ങളാണ്.
ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍): അനാവശ്യമായി ചിന്തകള്‍ കാരണമുള്ള ആശങ്കള്‍ നിമിത്തം ചിലപ്രവൃത്തികള്‍ സ്വയം നിര്‍ബന്ധപൂര്‍വ്വം ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന പെരുമാറ്റമാണിത്.
ഭക്ഷണ ക്രമക്കേടുകള്‍: ശരീരഭാരം, ശരീര പ്രതിച്ഛായ എന്നിവയില്‍ ശ്രദ്ധിച്ചോ അല്ലാതെയോ പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് പോകുമ്പോള്‍ ഗുരുതരമായ അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. ഇത് ദോഷകരമായ മാനസികമായ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കിയേക്കും.
പ്രതിരോധ വഴികള്‍
ഗര്‍ഭിണികള്‍ക്കോ, അമ്മമാര്‍ക്കോ മാനസികാരോഗ്യത്തില്‍ പ്രയാസങ്ങള്‍ സ്വയം തോന്നിയാലും ഡോക്ടറുമായി മറ്റും തുറന്ന് സംസാരിക്കുക. അത് ഗര്‍ഭകാലത്തും അതിനുശേഷവും അവര്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കാന്‍ സഹായിക്കും. ഗര്‍ഭകാലത്തും അതിനുശേഷവും മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു സ്ത്രീക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അത്തരത്തില്‍, വിഷമിക്കുന്നതോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ വൈദ്യസഹായം നല്‍കുക.
സ്വന്തം കുഞ്ഞിന് വേണ്ടി കഴിയുന്നത്ര സ്വയം ശാരീരകവും മാനസികവുമായ കാര്യങ്ങളില്‍ പരിപാലിക്കാന്‍ കൂടി ശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മതിയായ ഉറക്കം നേടുക, ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനത്തിനും സ്വന്തം ആരോഗ്യത്തിനുമുള്ള വിറ്റാമിനുകള്‍ കഴിക്കുക്കുക. വിഷമമോ സങ്കടമോ പരിഭ്രാന്തിയോ ആണെങ്കില്‍, അതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുക, എപ്പോള്‍ സഹായം തേടണമെന്ന് അറിയുക.



Click it and Unblock the Notifications
