Just In
Don't Miss
- Automobiles
വിറ്റ്പിലൻ 250, സ്വാർട്ട്പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ
- News
ആറ് മണിക്കൂര്‍ ഹൃദയം നിലച്ച യുവതിക്ക് പുനര്ജന്മം!! ഡോക്ടര്‍മാരെ അതിശയിപ്പിച്ച് മാഷ്
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
- Finance
വാഹന നിർമ്മാണ ഘടകങ്ങളുടെ വിൽപ്പനയിൽ റെക്കോർഡ് ഇടിവ്
- Sports
ഇന്ത്യ vs വിന്‍ഡീസ്: ഹൈദരാബാദില്‍ കെട്ടഴിഞ്ഞുവീണ 6 റെക്കോര്‍ഡുകള്‍
- Movies
അഭിനയവും സെക്സും ബ്രെഡും ബട്ടറും പോലെ! ഒഴിവാക്കൻ പറ്റില്ല, യുവ നടന്റെ തുറന്നു പറച്ചിൽ
- Technology
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികകല്ലാവാൻ ഗഗൻയാൻ 2021ൽ പുറപ്പെടും
കുട്ടികളെ സ്വയംപര്യാപ്തരാക്കാം.. ഈ വഴികളിലൂടെ
മാതാപിതാക്കള്‍ക്ക് എന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് സ്വന്തം കുട്ടികളെ എങ്ങനെ വളര്‍ത്താം എന്നത്. ഓരോ രക്ഷിതാക്കളുടെയും ആഗ്രഹം തങ്ങളുടെ മക്കള്‍ ഏറ്റവും മിടുക്കന്മാരായിരിക്കണം എന്നാണ്. കൃത്യമായ ചട്ടക്കൂടിനുള്ളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ സ്വന്തം ചിറകിനു കീഴില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കാലം കഴിഞ്ഞെന്ന്. അവര്‍ക്കു മുന്നില്‍ ഇന്ന് അതിരുകളില്ലാത്ത ലോകത്തിന്റെ വാതില്‍ തുറന്നു കിടപ്പുണ്ടെന്ന്. ഓരോ കുട്ടിയിലും ഒരു പ്രതിഭയുണ്ട്. അതുപയോഗിച്ച് അവര്‍ എവിടം വരെ എത്തുമെന്നതില്‍ ഒരു കൈസഹായമാകണം മാതാപിതാക്കള്‍.
Most read: പാമ്പുകടിയേറ്റാല്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്
കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം അധ്യാപകരെ മൊത്തമായി ഏല്പിച്ച് മാറ്റിനിര്‍ത്താമെന്നു കരുതിയെങ്കില്‍ തെറ്റി. ക്ലാസ്മുറികളിലെ ചുവരുകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഒരു കുട്ടിയുടെ വിദ്യാഭ്യാസം. അവന്റെ സ്വഭാവ രൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടത് വീട്ടില്‍ നിന്നു തന്നെയാണ്.
സ്കൂള്‍ വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് മാതാപിതാക്കളുടെ ശിക്ഷണവും കരുതലും. കുട്ടികളെ ഉത്തമ പൗരന്മാരും സ്വയംപര്യാപ്തരുമാക്കുന്നതില്‍ അതിന് വലിയ പങ്കുണ്ട്. കുട്ടികളുടെ ജീവിതത്തിലെ ആദ്യ അഞ്ചു വര്‍ഷങ്ങളിലാണ് മസ്തിഷ്ക വികാസം പരമാവധി സംഭവിക്കുന്നത്. ഈ പ്രായത്തിലാണ് കുട്ടികളുടെ ചിന്ത വളരുന്നത്. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ വ്യക്തിത്വ പരിശീലനവും ഇക്കാലയളവില്‍ തന്നെ ആരംഭിക്കേണ്ടതായുണ്ട്. അത്തരം ചില വഴികള്‍ നമുക്ക് നോക്കാം.

ലക്ഷ്യബോധം നല്‍കാം
ലക്ഷ്യമില്ലാത്ത ജീവിതം ചരടറ്റ പട്ടം പോലെയാണ്. എങ്ങോട്ടെന്നില്ലാതെ പാറിപ്പറന്നു കളിക്കും. ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടാകണം. വരുംതലമുറയുടെ മാറ്റങ്ങള്‍ തന്നെ ഓരോ കുട്ടിയുടെയും കൈയിലാണ്. മാതാപിതാക്കള്‍ കുട്ടികളില്‍ വളര്‍ത്തേണ്ട ആദ്യ ചിന്ത അവന് എന്താകണം എന്നുള്ളതിലാണ്.
മലയാളികള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ മുഖ്യപങ്കും ചെലവിടുന്നത് കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായാണ്. എന്നാല്‍ മികച്ച സ്കൂളുകളില്‍ മക്കളെ പഠിക്കാന്‍ അയച്ചതു കൊണ്ടു മാത്രമായില്ല. പഠനത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ക്ക് പ്രചോദനമേകുന്ന വഴികാട്ടികള്‍ കൂടിയാകണം രക്ഷിതാക്കള്‍. കുട്ടികളും പഠനത്തിലും ജീവിതത്തിലും പരാജയപ്പെടുന്നത് മികച്ച പഠനസൗകര്യങ്ങളുടെ അഭാവം മൂലമല്ല മറിച്ച് കൃത്യമായ ലക്ഷ്യബോധമില്ലാത്തതിനാലാണ്.

ലക്ഷ്യബോധം നല്‍കാം
പഠനാരംഭത്തില്‍ തന്നെ ശരിയായ മാര്‍ഗനിര്‍ദേശം കുട്ടികള്‍ക്ക് നല്കാന് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. ലക്ഷ്യബോധത്തോടെയുള്ള പ്രവൃത്തികള്‍ കുട്ടികളുടെ ഉള്ളില്‍തന്നെ ചില അര്‍ഥങ്ങള്‍ വച്ചുപുലര്‍ത്തുന്നു. അവന്റെ അഭിരുചിയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക. ലക്ഷ്യമെന്തെന്ന് മനസിലാക്കുക. അതിലേക്കൈത്താന് എന്തൊക്കെ ചെയ്യണമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ഒരിക്കല്‍ ലക്ഷ്യബോധമുണ്ടാക്കാന്‍ കുട്ടികളെ സഹായിച്ചാല്‍ പിന്നെ അവര്‍ക്ക് സ്വയം വഴി കണ്ടെത്താനാകും.

ജോലികള്‍ സ്വയം ചെയ്യട്ടെ
കുട്ടികളുടെ ചെറുപ്പത്തിലേയുള്ള ശീലമനുസരിച്ചിരിക്കും ഭാവിയിലുള്ള അവരുടെ പെരുമാറ്റവും. ചില നിര്‍ണായക ഘട്ടങ്ങളില്‍ പരിശീലിച്ചിട്ടില്ലാത്ത ജോലികള്‍ പെട്ടെന്ന് ചെയ്യേണ്ടി വരുന്നത് അവരില്‍ ബുദ്ധിമുട്ടുണ്ടാക്കും. ഉദാഹരണത്തിന് തുണി അലക്കുന്ന കാര്യം തന്നെ നോക്കാം. മുതിര്‍ന്ന കുട്ടികളുണ്ടെങ്കില്‍ പോലും മിക്ക വീട്ടിലും അമ്മമാരായിരിക്കും തുണി അലക്കാറ്. അത് ഒരു ശീലമാക്കി വളര്‍ത്തിയെടുത്തതിനാലാണ്. അത്തരം അമ്മമാര്‍ മക്കളെ ബുദ്ധിമുട്ടിക്കരുതെന്നു വിചാരിച്ച് അവരുടെ ജോലികളും സ്വയം ഏറ്റെടുത്ത് ചെയ്യുന്നു. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആയാല്പോലും ചെറുപ്രായത്തിലേ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ പരിശീലിപ്പിക്കാം.

ജോലികള്‍ സ്വയം ചെയ്യട്ടെ
അലക്കുന്നതും നനക്കുന്നതിനുമൊക്കെ ഇപ്പോള്‍ വാഷിംഗ് മെഷീനുകളില്ലാത്ത വീട് കുറവായിരിക്കും. വാഷിംഗ് മെഷീനിന്റെ പ്രവര്‍ത്തനവും തുണി അലക്കേണ്ട രീതികളും ഉണക്കി മടക്കി വയ്ക്കുന്നതുമൊക്കെ പഠിപ്പിക്കാം. കുട്ടികളെ ചെറുപ്പത്തിലേ അവര്‍ക്ക് പറ്റുമെന്ന് നമുക്ക് കരുതുന്ന ജോലികള്‍ ചെയ്യാന്‍ ശീലിപ്പിക്കാം. ഒരു നിരീക്ഷകനെപ്പോലെ മാറി നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രം ചെയ്യുക. ഏതൊരു കുട്ടിയായാലും മുതിര്‍ന്നാല്‍ ജീവിതത്തില്‍ വീടു വിട്ട് മാതാപിതാക്കളെ ആശ്രയിക്കാതെ നില്‍ക്കേണ്ട സ്ഥിതി വരും. ഭാവിയില്‍ ഇത്തരം ചെറിയ വീട്ടുജോലികള്‍ അവര്‍ക്ക് ഉപകാരപ്പെടും.

നിയന്ത്രണം കുറയ്ക്കാം
സിനിമയിലും ജീവിതത്തിലുമൊക്കെയായി വരച്ചവരയില്‍ മക്കളെ നിര്‍ത്തുന്ന രക്ഷിതാക്കളെ നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇന്നത്തെ കാലത്ത് അത്തരം ചിന്തകളൊക്കെ മാറേണ്ടതായുണ്ട്. അമിതനിയന്ത്രണവം അച്ചടക്കവും രണ്ടു രണ്ടാണെന്ന് ഓര്‍ക്കുക. മാതാപിതാക്കള്‍ വളര്‍ന്ന സാമൂഹ്യ ചുറ്റുപാടോ അന്തരീക്ഷമോ അല്ല ഇന്നുള്ളത്. കമ്പ്യൂട്ടര്‍ യുഗത്തിലാണ് ഇന്ന് മനുഷ്യന് ജീവിക്കുന്നത്. നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ നിയന്ത്രണം ഏറുന്തോറും ഇന്നത്തെ കുട്ടികളില്‍ വാശിയും കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. വീട്ടില്‍ മാതാപിതാക്കള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കും. ഇത് അവരുടെ മാനസികാരോഗ്യത്തെ പോലും നശിപ്പിച്ചേക്കാം.

നിയന്ത്രണം കുറയ്ക്കാം
മാതാപിതാക്കള്‍ കുട്ടികളോടു നല്ല സുഹൃത്താകാന്‍ ശ്രമിക്കുക. ചെറുപ്പം തൊട്ടേ കുട്ടികളുടെ അന്നന്നത്തെ വിശേഷങ്ങള്‍ പറയിപ്പിച്ചു ശീലിപ്പിക്കുക. ഇത് പതുക്കെ സൗഹാര്‍ദ്ദത്തിലേക്ക് വഴിമാറും. പിന്നീട് അവര്‍ക്ക് മുതിര്‍ന്നാലും മാതാപിതാക്കളുടെ മുന്നില്‍ മനസുതുറക്കാന്‍ മടിയുണ്ടാവില്ല. മാതാപിതാക്കളുടെ സൗഹാര്‍ദ്ദമായ പെരുമാറ്റം കുട്ടികളില്‍ സുരക്ഷിതബോധം നല്കുന്നു. നിങ്ങള്‍ കടുംപിടുത്തക്കാരനായ രക്ഷിതാവാണെങ്കില്‍ നിങ്ങളുടെ കുട്ടിയെ ഭയം പിന്തുടര്ന്നുകൊണ്ടേയിരിക്കും. സ്വന്തം വീട്ടില്‍ ഒരു കുട്ടി ഭയത്തോടെ ജീവിക്കുന്നത് ഗുണകരമല്ല.

കുട്ടികളില്‍ അമിത സമ്മര്‍ദ്ദം വേണ്ട
കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ കാണിക്കുന്ന സ്വഭാവ മാറ്റങ്ങളെ ക്ഷമയോടെയും സ്നേഹത്തോടെയും മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുക. ഇതിലൂടെ കുട്ടികളില്‍ മാനസികബലം കൈവരുന്നു. കുട്ടികളോട് വേണ്ട എന്നു പറയുമ്പോള്‍ അല്പം സ്വരം താഴ്ത്തി പറയുക. അവരില്‍ ഒരു കാര്യത്തിലും അമിത സമ്മര്‍ദ്ദം ചെലുത്താതിരിക്കുക. ഏതുനേരവും പഠിക്കാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു രക്ഷിതാവിനെ കുട്ടികള്‍ക്ക് ഒരിക്കലും ഇഷ്ടപ്പെടണമെന്നില്ല. ഓരോന്നിനും അതിന്റേതായ സമയം നല്കി കുട്ടികളെ ചെറുപ്പത്തിലേ വളര്‍ത്തിയെടുക്കുക.

കുട്ടികളില്‍ അമിത സമ്മര്‍ദ്ദം വേണ്ട
പഠനത്തിനും, ടി.വി കാണാനും, കളിക്കാനും.. അങ്ങനെ ഓരോന്നിനും. എന്തെങ്കിലുമൊരു കാര്യത്തിന് വാശിപിടിച്ചു കരയുന്ന ഒരു കുട്ടിയോട് അവന്റെ അപ്പോഴത്തെ മാനസിക നിലയറിഞ്ഞ് പെരുമാറുക. ഒരു കുഞ്ഞിനെ വളര്‍ത്തുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു ജോലിയല്ല. അവരുടെ ദേഷ്യവും വാശിയുമൊക്കെ ഓരോ വളര്‍ച്ചാഘട്ടത്തിന്റെ ഭാഗമാണ്. അവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടാതിരിക്കുക.

കുട്ടികളെ കേള്‍ക്കാം
രക്ഷിതാക്കള്‍ കുട്ടികളെ കുടുംബത്തിലെ ഒരു വ്യക്തിയായി പരിഗണിക്കുക. എന്തിനും ഏതിനും അവന് കുട്ടിയല്ലേ എന്ന ചിന്ത ഒഴിവാക്കുക. അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ സ്നേഹപൂര്‍വ്വം കേള്‍ക്കുക. അത് കുട്ടികള്‍ക്ക് നിങ്ങളുടെ സ്നേഹം നഷ്ടപ്പെടാതെ തന്നെ അഭിപ്രായ പ്രകടനം നടത്താനുള്ള ശീലം വികസിപ്പിക്കുന്നതിന് സഹായിക്കും. അവരുടെ അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വില കല്‍പ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക.

തെറ്റില്‍ നിന്നു പഠിക്കട്ടെ
കുട്ടികള്‍ ഒരു തെറ്റുചെയ്താല്‍ ഉടനെ അവനെ ശാസിക്കാതെ താന്‍ ചെയ്ത തെറ്റെന്താണെന്ന് അവനെ പറഞ്ഞു മനസിലാക്കുക. കുട്ടികളുടെ ചെറിയ ചെറിയ തെറ്റുകള്‍ ക്ഷമിക്കാന്‍ പഠിക്കുക. ആദ്യ ശ്രമത്തില്‍ തന്നെ വിജയിക്കണമെന്നു കരുതുന്നത് മണ്ടത്തരമാണ്. മഹാന്മാരുടെ ജീവിതകഥകള്‍ തന്നെ അതിനുദാഹരണമാണ്. തോല്‍വികളില്‍ നിന്നു ജയിച്ചു കയറിയവരാണ് പലരും. തോല്‍വി വിജയത്തിന്റെ ചവിട്ടുപടിയാണെന്ന വചനം മനസില്‍ വയ്ക്കാം. ഓരോ തെറ്റില്‍ നിന്നും കുട്ടികളെ പഠിപ്പിക്കേണ്ടത് അടുത്ത തവണ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനായിരിക്കണം.

സ്വയം പ്രധിരോധിക്കാനുള്ള കഴിവ് വളര്‍ത്തുക
മാനസികവും ശാരീരികവുമായ ചെറുത്തുനില്‍പ്പുകള്‍ കുട്ടികളില്‍ ചെറുപ്പത്തിലേ ശീലിപ്പിക്കുക. ചെറിയ കാര്യത്തിനുപോലും കരയുന്ന കുട്ടികളെ, എന്തു കാര്യം ചെയ്യുമ്പോഴും പേടിയോടെ മാറിനില്‍ക്കുന്ന കുട്ടികളെ.. അത്തരക്കാരെയൊക്കെ ചെറിയ ചെറിയ കരുതലിലൂടെ രക്ഷിതാക്കള്‍ക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ. കുട്ടികളുടെ മാനസിക ധൈര്യം ചെറുപ്പത്തിലേ വളര്‍ത്തി വരിക. ആണ്‍പെണ്‍ വേര്‍തിരിവില്ലാതെ കരാത്തേ പോലുള്ള ആയോധന കലകളില്‍ കുട്ടികളെ ചെറുപ്പത്തിലേ ചുവടുറപ്പിക്കുക. മറ്റുള്ളവരുടെ ആക്രമണത്തില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇതിലൂടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.

അടുക്കളയില്‍ കയറ്റാം
മലയാളികള്‍ പിന്തുടരുന്ന ഒരു കീഴ്വഴക്കമാണ് അടുക്കളയും പാചകവുമൊക്കെ പെണ്‍കുട്ടികളുടെ മാത്രം ബാധ്യതയാണെന്നത്. ഒരു ആണ്‍കുട്ടിയോട് പാചകം ചെയ്യാന്‍ പറഞ്ഞാല്‍ അവന്റെ ഉത്തരം എനിക്കറിയില്ല എന്നായിരിക്കും. ഈ അറിവില്ലായ്മ മാറ്റാന്‍ മാതാപിതാക്കള്‍ ആണ്‍കുട്ടികളെയും ചെറുപ്പം തൊട്ടേ അടുക്കളയുമായി പരിചയത്തിലാക്കുക. ചെറിയ ചെറിയ പാചകക്കുറിപ്പുകള്‍ അവരേയും പഠിപ്പിക്കുക. പാചകത്തിലുള്ള അവരുടെ അഭികരുചി വളര്‍ത്തിയെടുക്കുക. ജീവിതത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അവര്‍ക്ക് സഹായത്തിനെത്തിയേക്കാം.