Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
കുഞ്ഞുങ്ങളിലെ മലബന്ധത്തിന് നാടന്‍ പരിഹാരം
കുഞ്ഞുങ്ങളിലെ മലബന്ധത്തിന് നാടന്‍ പരിഹാരം
കുട്ടികള്‍ക്ക് വയറിന് അസ്വസ്ഥതയുണ്ടാകുന്നത് സാധാരണയാണ്. പല തരം അസ്വസ്ഥതകള്‍. വയറിന് വേദന, വയറിളക്കം, വിര ശല്യം തുടങ്ങിയ പല പ്രശ്‌നങ്ങളും കുട്ടികള്‍ക്കുണ്ടാകാം.
പല കുട്ടികളേയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് മലബന്ധം. ഇത് മിക്കവാറും ചെറുപ്പത്തില്‍ കുട്ടികളെ ബാധിയ്ക്കുന്ന പ്രശ്‌നം കൂടിയാണ്.
കുട്ടികള്‍ക്ക് ഈ പ്രശ്‌നം വരാന്‍ പല കാരണങ്ങളുണ്ട്. പല കുട്ടികള്‍ക്കും കൃത്യമായി ശോധയ്ക്കായി ഒരു സമയമുണ്ടാകില്ല. സമയ ക്രമം പാലിയ്ക്കാത്തത് മലബന്ധത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. ചില കുട്ടികള്‍ക്ക് വെള്ളം കുടിയ്ക്കാത്തതാകും, ഇതിനുള്ള കാരണം. ചില കുട്ടികള്‍ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നലുണ്ടെങ്കിലും പിടിച്ചു നിര്‍ത്തും. ഇതും കാരണമാണ്. വ്യായാമക്കുറവും നാരുള്ള ഭക്ഷണങ്ങളുടെ പോരായ്മയുമെല്ലാം കുട്ടികളിലെ മലബന്ധത്തിനുള്ള പ്രധാനപ്പെട്ട പ്രശ്‌നം തന്നെയാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ പരിഹാരങ്ങള്‍ തേടാത്തതാണ് നല്ലത്. കാരണം ഇത്തരം വഴികള്‍ തേടുമ്പോള്‍ ഇതൊരു ശീലമാകും. ഇതില്ലാതെ വയറ്റില്‍ നിന്നും പോകില്ലെന്ന അവസ്ഥയാകും.
കുട്ടികളിലെ മലബന്ധം മാറ്റാന്‍ തികച്ചും സ്വാഭാവിക പരിഹാരങ്ങളുണ്ട്. ഇത്തരം ചില പരിഹാരങ്ങളെക്കുറിച്ചറിയൂ, യാതൊരു ദോഷവും വരുത്താത്ത വഴികള്‍.

ആവണക്കെണ്ണ
ആവണക്കെണ്ണ കുട്ടികളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരമാണ്. 1 സ്പൂണ്‍ ഓയില്‍ 1 ഗ്ലാസ് ചൂടുപാലില്‍ കലക്കി കിടക്കാന്‍ നേരത്തു കുട്ടികള്‍ക്കു നല്‍കാം. ഇതു നല്ല ശോധന നല്‍കുന്ന ഒന്നാണ്. എന്നാല്‍ 2 വയസില്‍ കൂടുതലുളള കുട്ടികള്‍ക്കേ നല്‍കാവു.

ത്രിഫല
നല്ല ശോധനയ്ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന തികച്ചും പാര്‍ശ്വ ഫലങ്ങളില്ലാത്ത മരുന്നാണ് ത്രിഫല. ഇത് ഒരു അര ടീസ്പൂണ്‍ രാത്രി കിടക്കാന്‍ നേരം ഇളംചൂടുപാലില്‍ കലക്കി കുട്ടിക്കു നല്‍കാം. വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണിത്.

ഒരു സ്പൂണ്‍ നെയ്യും ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും
രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യും ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുട്ടിക്കു നല്ല ശോധന നല്‍കുന്ന ഒന്നാണ്. കിടക്കാന്‍ നേരം ഒരു സ്പൂണ്‍ നെയ്യു രാത്രി കിടക്കാന്‍ നേരത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ഇളംചൂടുളള പാലില്‍
ഇളംചൂടു വെള്ളത്തില്‍ 1-2 ടീസ്പൂണ്‍ തേന്‍ കലര്‍ത്തി വെറുംവയറ്റില്‍ കുട്ടിക്കു നല്‍കുന്നത് നല്ല ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ്. ഇതു കുട്ടിയ്ക്കു പ്രതിരോധ ശേഷി നല്‍കാനും നല്ലതാണ്. ചൂടുവെള്ളവും തേനും ചേരുമ്പോള്‍ നല്ല ശോധനയുണ്ടാകും. ഇളംചൂടുളള പാലില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതു നല്ലതാണ്. ഫ്‌ളാക്‌സ് സീഡ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുട്ടിയ്ക്കു നല്‍കുന്നതും നല്ലതാണ്.

പഴം
പഴം പൊതുവേ മലബന്ധത്തിനു നല്ലൊരു മരുന്നാണ്. രാവിലെ വെറുംവയറ്റില്‍ പഴവും ഒപ്പം ചെറുചൂടുള്ള വെള്ളവും നല്‍കുന്നത് കുട്ടികള്‍ക്കു നല്ല ശോധന നല്‍കുന്ന ഒന്നാണ്.

ഉണക്ക മുന്തിരി
ഉണക്ക മുന്തിരി വെള്ളത്തിലിട്ടു കുട്ടികള്‍ക്കു രാവിലെ വെറുംവയറ്റില്‍ നല്‍കുന്നത് ഏറെ നല്ലതാണ്. ഇതു കുട്ടികളിലെ ശോധനയ്ക്കു മാത്രമല്ല, രക്തമുണ്ടാകാനും ഏറെ നല്ലതാണ്.

1 ടീസ്പൂണ്‍ ഒലീവ് ഓയിലും 1 ടീസ്പൂണ്‍ നാരങ്ങാനീരും
കുട്ടികള്‍ക്ക് 1 ടീസ്പൂണ്‍ ഒലീവ് ഓയിലും 1 ടീസ്പൂണ്‍ നാരങ്ങാനീരും കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കൊടുക്കുക. ഇത് മലബന്ധത്തിനുളള നല്ലൊരു പരിഹാരമാണ്. കുട്ടികള്‍ക്കു ദോഷം വരുത്തുകയുമില്ല.

കറ്റാര്‍വാഴ
കറ്റാര്‍വാഴയും കുട്ടികളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരമാണ്. 2 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ 1 ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

തൈര്
കുട്ടികള്‍ക്ക് ദിവസവും ഒരു ബൗള്‍ തൈര് കൊടുക്കുന്നത് ഏറെ നല്ലതാണ്. കാല്‍സ്യം മുതലായ ആരോഗ്യഗുണങ്ങള്‍ക്കൊപ്പം മലബന്ധമകറ്റാനും ഇത് ഏറെ നല്ലതാണ്. തൈരിലെ നല്ല ബാക്ടീരിയകള്‍ കുടലിന്റെ ആരോഗ്യത്തിനു സഹായിക്കും.

മോളാസസ്
മോളാസസ് കുട്ടികള്‍ക്കു നല്‍കുന്നതും മലബന്ധത്തില്‍ നിന്നുളള രക്ഷയാണ്. ബ്ലാക്‌സ്ട്രാപ് മൊളാസസില്‍ മഗ്നീഷ്യം ധാരാളമുണ്ട്. ഇതാണ് മലബന്ധമകറ്റാന്‍ സഹായിക്കുന്നത്.

വെള്ളവും
വെള്ളവും ഇതുപോലെ ആരോഗ്യകരമായ പാനീയങ്ങളും ധാരാളമായി കുട്ടികള്‍ക്കുള്ള ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.ദിവസവും ഒന്നര ലിറ്റര്‍ വെള്ളം കുട്ടികള്‍ക്കു നല്‍കാം. ഇളംചൂടുവെള്ളം, നാരങ്ങാവെള്ളം എന്നിവയും ഗുണം ചെയ്യും.

ഫൈബറുകള്‍ അടങ്ങിയ ഭക്ഷണം
ഫൈബറുകള്‍ അടങ്ങിയ ഭക്ഷണം മലബന്ധം അകറ്റാന്‍ ഏറെ നല്ലതാണ്. ധാരാളം ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം ഗുണം ചെയ്യും. ഇതുപോലെ തവിടു കളയാത്ത ധാന്യങ്ങളും നല്ലതാണ്.

ചില പ്രത്യേക പഴവര്‍ഗങ്ങള്‍
ചില പ്രത്യേക പഴവര്‍ഗങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നത് മബന്ധത്തില്‍ നിന്നുള്ള നല്ലൊരു പരിഹാരമാണ്. ഓറഞ്ച്, ആപ്പിള്‍, പേരയ്ക്ക, പ്രൂണ്‍സ്, പഴം ഏറെ നല്ലതാണ്.

കളി
കുട്ടികള്‍ക്കുള്ള നല്ലൊരു വ്യായാമമാണ് ദേഹമനങ്ങിയുളള കളികള്‍. ശാാരീരികഅധ്വാനം കുടല്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇത് മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കും.

ഓട്‌സ്
പല ഭക്ഷണങ്ങളും മലബന്ധത്തിനുള്ള സ്വാഭാവിക പരിഹാരമാണ്. ഇതില്‍ ഒന്നാണ് ഓട്‌സ്. ധാരാളം നാരുകള്‍ അടങ്ങിയ ഈ ഭക്ഷണം മലബന്ധം നീക്കാനുള്ള നല്ലൊരു പരിഹാരമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,
മലബന്ധം നീക്കാന്‍ ഒരു പ്രത്യേക രീതിയില്‍ ഓട്‌സ് തയ്യാറാക്കി കഴിയ്ക്കാം. ഇതിനായി വേണ്ടത് സാധാരണ ഓട്‌സ് ആണ്. അര കപ്പ് ഓട്‌സ്, 1 കപ്പു പാല്‍, കാല്‍ ടീസ്പൂണ്‍ ഉപ്പ്, 1 ടേബിള്‍ സ്പൂണ്‍ ബട്ടര്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

ഓട്‌സ് വേവിച്ച ശേഷം
ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ ഓട്‌സ് വേവിച്ച ശേഷം ഇളംചൂടോടെ കഴിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ ഫ്രൂട്‌സോ മറ്റോ ചേര്‍ക്കാം. ഇത് ദിവസവും കഴിയ്ക്കുന്നത് മലബന്ധത്തില്‍ നിന്നും മോചനം നല്‍കും.

രാവിലെ
രാവിലെ എഴുന്നേറ്റാലുടന്‍ കുട്ടിയ്ക്ക് ഒരു ഗ്ലാസ് ചൂടുവെള്ളം നല്‍കി ടോയ്‌ലറ്റില്‍ പോകുകയെന്ന ശീലം വളര്‍ത്തിയെടുക്കുക. ഇത് മലബന്ധത്തിനുള്ള പരിഹാരമാണ്. ഇതുപോലെ ഇളംചൂടുവെള്ളത്തിലെ കുളിയും വയറിന്റെ ഭാഗത്തു ചൂടുവെള്ളം ഒഴിയ്ക്കുന്നതുമെല്ലാം നല്ല ശോധനയ്ക്കു സഹായിക്കും.



Click it and Unblock the Notifications











