Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന് ഈ സ്മാർട്ട് ടിപ്സ് മതി, വേര്പ്പും ഈര്പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
പരീക്ഷാപേടിയെ എങ്ങനെ നേരിടാം ഒരു സൈക്കോളജിസ്റ്റ് പറയുന്നു
പരീക്ഷാസമയം മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ സമ്മർദ്ദമുണ്ടാക്കുന്നു. പക്ഷെ ഈ സമ്മർദ്ദത്തിന്റെ ഏറിയ പങ്കും അനുഭവിക്കുന്നത് കുട്ടികൾ തന്നെയാണ്.

ഉറക്കകുറവ്, പെരുമാറ്റവൈകല്യം, ഇവയൊക്കെ സമ്മർദ്ദത്തിന്റെ ഫലമായുണ്ടാകും. പരീക്ഷയടുക്കുമ്പോൾ കുട്ടികളുടെ ഇടയിൽ ആത്മഹത്യ വർധിക്കുന്നതിന്റെ പ്രധാന കാരണം ഈ സമ്മർദ്ദമാണ്.

മാതാപിതാക്കളുടെ പിന്തുണയാണ് ഏറ്റവും പ്രധാനം
സ്കൂൾ അധികൃതരും സൈക്കോളജിസ്റ്റുകളും കൗൺസിലർമാരും കുട്ടികൾക്ക് എത്ര പിന്തുണ നൽകിയാലും മാതാപിതാക്കളുടെ പിന്തുണയാണ് ഏറ്റവും പ്രധാനം. കുട്ടികളെ ഏറ്റവും കൂടുതൽ സഹായിക്കാനാവുക മാതാപിതാക്കൾക്കാണ് എന്നത് തർക്കമറ്റ സംഗതിയാണ്.
കുട്ടികളെ അവരുടെ മുഴുവൻ കഴിവും ഉപയോഗിക്കാൻ പ്രാപ്തരാക്കാൻ മാതാപിതാക്കൾക്ക് കഴിയും. അവരെ അനാവശ്യമായി വഴക്ക് പറയുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാതെ അവരുടെ സമ്മർദ്ദത്തിന്റെ അളവ് കൂട്ടാതെ പരീക്ഷാ സമയത്ത് കുട്ടികളെ പിൻതുണക്കാൻ അച്ഛനമ്മമാർക്ക് കഴിയും.

ഒാരോ കുട്ടിക്കും പഠിക്കാൻ വ്യത്യസ്തമായ രീതികളാണ്
സൈക്കോളജിസ്റ്റുകളുടെ അഭിപ്രായമനുസരിച്ച് ഒാരോ കുട്ടിക്കും പഠിക്കാൻ വ്യത്യസ്തമായ രീതികളാണ്. അച്ഛനമ്മമാർ അത് മനസ്സിലാക്കുകയും അതിനോട് പൊരുത്തപ്പെടുകയും വേണം. അത് മാതാപിതാക്കൾക്ക് കഴിയാതെ വരുമ്പോഴാണ് വീട്ടിൽ സമ്മർദ്ദം കൂടുന്നത്. കുട്ടികൾ എങ്ങനെ പഠിക്കാനാണോ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ അവർക്ക് ഏറ്റവും അനുയോജ്യമായ പഠനരീതി ഏതാണെന്ന് തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുക. ഉദാഹരണത്തിന് ചില കുട്ടികൾ പാട്ടു കേട്ട് പഠിക്കാൻ ഇഷ്ടപ്പെടും.
ചിലർ വെറുതെ ടിവി ഒാൺ ചെയ്തു വെക്കും. മാതാപിതാക്കൾക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. നിശ്ശബ്ദതയിൽ മറ്റ് ബഹളങ്ങളൊന്നും ഇല്ലാതെ പഠിച്ചാൽ മാത്രമെ തലയിൽ കയറൂ എന്നു അവർ ശഠിക്കും. ചില കുട്ടികൾക്ക് രാത്രി പഠിക്കുന്നതാണിഷ്ടം. മാതാപിതാകൾ രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ ഏഴുന്നേൽക്കാൻ നിർബന്ധിക്കും. കനത്ത സമ്മർദ്ദത്തിനു വഴിയൊരുക്കുന്ന സംഭവങ്ങളാണ് ഇതൊക്കെ. ഇത്തിരി ശ്രദ്ധിച്ചാൽ മാതാപിതാക്കൾക്ക് ഇതെല്ലാം ഒഴിവാക്കാൻ പറ്റും.

പുതിയ അറിവുകൾ
കുട്ടികളുടെ ചുറ്റുമുള്ള അന്തരീക്ഷത്തിൽ സമ്മർദ്ദം ഒട്ടും ഉണ്ടാകാതെ ശ്രദ്ധിക്കണം. വൈകാരികാനുഭങ്ങൾ ഏല്ലാവരും പെട്ടെന്നു ഒാർത്തു വെക്കും. പഠിപ്പിന്റെ കാര്യത്തിലും ഇത് അങ്ങനെ തന്നെയാണ്. ഏതെങ്കിലും ഒരു അറിവിനെ ജീവിതത്തിലെ ഒരു സംഭവവുമായി കൂട്ടിയിണക്കി പഠിച്ചാൽ അത് പിന്നീട് പെട്ടെന്നു ഒാർത്തെടുക്കാൻ പറ്റും.
ഒരു വിവരം തലച്ചോറിൽ നിന്നും തിരിച്ചെടുക്കാൻ ഒന്നല്ലാതെ പലതരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത് സാധിക്കുന്നത്. വല്ലാതെ സമ്മർദ്ദത്തിലിരിക്കുന്ന ഒരു കുട്ടിയുടെ തലച്ചോറ് മുഴുവൻ അതിനെ അതിജീവിക്കുന്ന തിരക്കിലായിരിക്കും. പുതിയ അറിവുകൾ ശേഖരിക്കാനും സൂക്ഷിച്ചു വെക്കാനും പിന്നീട് ഒാർമ്മയിൽ നിന്നെടുക്കാനും തലച്ചോറിന്റെ ഒരു ചെറിയ ഭാഗം മാത്രമെ സഹായകമാവുകയുള്ളൂ. പരീക്ഷക്ക് വീണ്ടും വീണ്ടും പഠിക്കുന്ന സമയത്ത് അതുകൊണ്ടു തന്നെ സമ്മർദ്ദം തീരെ ആശാവഹമല്ല.

നല്ല ഉറക്കത്തിനാണ് പ്രാധാന്യം
നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. മറ്റ് എല്ലാത്തിനെക്കാളും നല്ല ഉറക്കത്തിനാണ് പ്രാധാന്യം. ഒാർമ്മകളെ ശേഖരിച്ചു വെക്കുന്നതിൽ ഉറക്കത്തിനു പ്രധാന പങ്കുണ്ട്. ഉറങ്ങുന്ന സമയത്താണ് തലച്ചോറ് വിവരങ്ങളെ ദീർഘകാല ഒാർമ്മയിലേക്ക് മാറ്റുന്നത്. ഒാർമ്മകളെ കൂട്ടിയിണക്കുന്നതും അനാവശ്യമായത് മായിച്ചു കളയുന്നതും ഈ സമയത്താണ്. അതുകൊണ്ടു പഠിച്ച കാര്യങ്ങൾ പെട്ടെന്നു ഒാർത്തെടുക്കാൻ കഴിയും.
ഡോക്ടർമാരുടെയും കൗൺസിലർമാരുടെയും അഭിപ്രായത്തിൽ മാതാപിതാക്കളുടെ വൈകാരിക പിൻതുണയാണ് കുട്ടികൾക്ക് ഏറ്റവും ആവശ്യം. കുട്ടികളോട് മനസ്സ് തുറന്നു സംസാരിക്കാൻ അവർ നിർദ്ദേശിക്കുന്നു. അവർക്ക് ഏറ്റവും ബുദ്ധിമുട്ട് പിടിച്ച വിഷയം ഏതാണെന്നു മനസ്സിലാക്കണം. എന്തു സംഭവിച്ചാലും തങ്ങൾ കൂടെയുണ്ടെന്നു കുട്ടികൾക്ക് ഉറപ്പ് കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയണം.

സമ്മർദ്ദം
സ്കൂളിലെ അവസാനവർഷം കുട്ടികൾക്ക് ഏറ്റവും സമ്മർദ്ദം നിറഞ്ഞ കാലയളവാണ്. സമ്മർദ്ദം കുട്ടികളുടെ പഠിക്കാനുള്ള കഴിവിനെ മാത്രമല്ല പ്രതികൂലമായി ബാധിക്കുന്നത് അത് ആവരുടെ ആരോഗ്യത്തെയും സുഹൃത്തുക്കളും കുടുബാംഗങ്ങളുമായ ബന്ധത്തെയും വൈകാരികമായ ക്ഷേമത്തെയും ബാധിക്കുന്നു.
മാതാപിതാക്കളുമായുള്ള ബന്ധം തന്നെയാണ് കുട്ടികൾക്ക് ഏറ്റവുമധികം പ്രധാനപ്പെട്ടത്. മാധ്യമങ്ങളുടെയും സുഹൃത്തുക്കളുടെയും സമൂഹത്തിലെ ഉന്നതരുടെയും സ്വാധീനത്തിനെക്കാളൊക്കെ പ്രധാനം മാതാപിതാക്കളുടെ സ്വാധീനം തന്നെയാണ്. കുട്ടികൾക്ക് എന്നും റോൾമോഡൽ സ്വന്തം അച്ഛനമ്മമാർ തന്നെയാണ്. കുട്ടികൾക്ക് ബുദ്ധിമുട്ട് നിറഞ്ഞ സമയത്ത് ഏറ്റവും വലിയ താങ്ങാവാൻ കഴിയുന്നതും അച്ഛനമ്മമാർക്ക് തന്നെയാണ്. വീട്ടിലെ അന്തരീക്ഷം എപ്പോഴും ശാന്തമായിരിക്കണം. അച്ഛനമ്മമാർ സമ്മർദ്ദം കൊണ്ടു വീർപ്പുമുട്ടുന്നുണ്ടെങ്കിൽ അത് കുട്ടികളിൽ എത്താതെ ശ്രദ്ധിക്കണം. വൈദ്യസഹായം തേടുന്നതിൽ തെറ്റില്ല.

ശരീരപ്രകൃതിയിൽ കാര്യമായ മാറ്റം
അവർ എപ്പോഴും ദേഷ്യപ്പെടും. ദുഖിതരായിരിക്കും. ഭയമുള്ളവരായിരിക്കും. ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല. ആത്മവിശ്വാമില്ലാത്ത പെരുമാറ്റമായിരിക്കും. ക്ഷീണിതരായിരിക്കും. എപ്പോഴും കിടക്കാൻ താൽപ്പര്യം കാണിക്കും.
വയറുവേദന, തലവേദന, തലകറക്കം, ഛർദ്ദി ഇവയെല്ലാമുണ്ടാകും.
ക്ലാസ്സിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ട് വരും. ഒാർമ്മകുറവ്, മുൻപ് ആസ്വദിച്ചിരുന്ന കാര്യങ്ങൾ ഇഷ്ടപ്പെടാത്ത അവസ്ഥ എന്നിവയുണ്ടാകും. സ്കൂളിൽ മാർക്ക് കുറയും.
പുതിയ കൂട്ടുകാരുണ്ടാകും. എറെനേരം വീട്ടിൽ നിന്നും വിട്ടു നിൽക്കുകയോ പുറത്തിറങ്ങാതിരിക്കുകയോ ചെയ്യും.
ശരീരപ്രകൃതിയിൽ കാര്യമായ മാറ്റം വരും. വണ്ണം കൂടുകയോ കുറയുകയോ ചെയ്യും.
തലമുടിയിൽ വ്യത്യാസം വരുത്തും. കാതു കുത്തും. അല്ലെങ്കിൽ അത്തരം എന്തെങ്കിലും കാണിക്കും. വേഷവിധാനത്തിൽ മാറ്റമുണ്ടാകും.
രണ്ടുമൂന്നാഴ്ചയോളം ഈ മാറ്റം തുടർന്നു പോയാൽ ഒരു സൈക്കോളജിസ്റ്റിനെ കാണുന്നതാണ് നല്ലത്. ഇത്തരം അവസ്ഥയിൽ മാതാപിതാക്കൾക്ക് തന്നെ പ്രശ്നപരിഹാരം ബുദ്ധിമുട്ടാകും. കൂടാതെ സഹായം വൈകുന്തോറും കുട്ടികളുടെ മാനസിക വിഷമം വർദ്ധിക്കും. ഒരു സൈക്കോളജിസ്റ്റ് ഉൽക്കണ്ഠ കുറക്കാനും പഠനം മെച്ചപ്പെടുത്താനും, പരീക്ഷ നന്നായി എഴുതാനും സമ്മർദ്ദത്തെ നേരിടാനും സഹായിക്കും. അച്ഛനമ്മമാർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായവും നൽകും



Click it and Unblock the Notifications