ഐവി എഫ് കുഞ്ഞുങ്ങൾ മറ്റു കുട്ടികളെപ്പോലെ മിടുക്കരാണോ?

Posted By: jibi Deen
Subscribe to Boldsky

കൃത്രിമഗർഭധാരണത്തിലൂടെ ലഭിക്കുന്ന കുട്ടികൾ മാസം തികയാതെ ജനിക്കാനുള്ള സാദ്ധ്യതയുണ്ട്. പഠനങ്ങൾ പറയുന്നത് അവർ മറ്റു കുട്ടികളെപ്പോലെതന്നെ മിടുക്കരാണ് എന്നാണ്. ഹ്യൂമൻ റീപ്രൊഡക്ഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് ഈ ചികിത്സ തേടുന്ന രക്ഷിതാക്കൾ മിക്കവാറും പ്രായമുള്ളവരായിരിക്കും. കൂടാതെ ഉന്നത വിദ്യാഭ്യാസവും സമൂഹത്തിൽ സാമ്പത്തികവും സാമൂഹികവുമായി ഉന്നത നിലയിലുള്ളവരുമായിരിക്കും.

Are IVF Babies As Smart As Other Kids

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ മെലിൻഡ മിൽസ് പറയുന്നത് നല്ല കുടുംബപശ്ചാത്തലമാണ് കൃത്രിമഗർഭധാരണത്തിലൂടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നത് എന്നാണ്.ഞങ്ങൾ കണ്ടിട്ടുള്ളതിൽ കൂടുതൽ രക്ഷിതാക്കളും നല്ല വിദ്യാഭ്യാസവും സാമ്പത്തികവും കൂടാതെ പ്രായമുള്ളവരുമാണ്.ഇത്തരത്തിൽ ഗർഭം ധരിക്കുന്ന കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കാനുള്ള സാധ്യത കൂടുതലാണ് എന്നും മിൽസ് കൂട്ടിച്ചേർത്തു.

Are IVF Babies As Smart As Other Kids

ഈ ഘടകങ്ങളെല്ലാം ജനിക്കാൻ പോകുന്ന കുഞ്ഞിനെ ബാധിക്കുന്നവയാണ്.കുട്ടിക്ക് 11 വയസ്സാകുന്നതുവരെ ഈ ഘടകങ്ങൾക്കെല്ലാം പ്രാധാന്യമുണ്ട്.എന്നാൽ ഈ ഘടകങ്ങളെല്ലാം കുഞ്ഞിന് ഉയർന്ന ചിന്താഗതി പ്രദാനം ചെയ്യില്ല എന്നും മിൽസ് പറയുന്നു.

Are IVF Babies As Smart As Other Kids

ഗവേഷകർ ബ്രിട്ടീഷ് മില്ലെനിയം കോഹോർട്ട് സ്റ്റഡിയിൽ നിന്നുള്ള ഡേറ്റ പഠനത്തിനായി എടുത്തു.അത് 18,552 കുടുംബങ്ങളുടെ പ്രതിനിധി ഗ്രൂപ്പായിരുന്നു.ഇതിൽ 15,281 കുട്ടികൾ കൃത്രിമഗർഭധാരണത്തിലൂടെ 2000-2001 കാലയളവിൽ ജനിച്ചവരായിരുന്നു.ഇതിൽ 8,000 ത്തിലധികം പേർ 2003, 2005, 2007, 2012 എന്നീ വർഷങ്ങളിൽ നടത്തിയ കോഗ്നിറ്റിവ് ടെസ്റ്റ് പിന്തുടർന്നു.ഓരോ ഘട്ടത്തിലും സ്റ്റാൻഡേർഡ് ടെസ്റ്റ് (കുട്ടികൾക്കുള്ള പദാവലിയുടെ കഴിവുകൾ) മൂന്ന് മുതൽ അഞ്ചുവരെ),ഏഴാം വയസ്സിൽ വായിക്കുക,ക്രീയകൾ ഉപയോഗിക്കുന്നത് 11 വയസ്സിലും നടത്തി.

Are IVF Babies As Smart As Other Kids

സാധാരണ ജനിച്ച കുട്ടികളുടെ സ്‌കോറുമായി താരതമ്യം ചെയ്തപ്പോൾ അഞ്ചു വയസ്സുവരെയുള്ള കാര്യങ്ങൾ കൃത്രിമഗർഭധാരണത്തിലൂടെ ജനിച്ചകുട്ടികൾ മറ്റുകുട്ടികളേക്കാൾ മുന്നിൽ നിൽക്കുന്നതായി കണ്ടെത്തി.11 വയസ്സുവരെയും എ ആർ ടി വഴി ജനിച്ച കുട്ടികൾ സാധാരണ ജനിച്ച കുട്ടികളെക്കാൾ നേരിയ അളവിൽ മികച്ചവരായി തന്നെ കാണുന്നു.

English summary

Are IVF Babies As Smart As Other Kids

Although artificially conceived babies have a higher risk of being born prematurely, they may be just as smart as those born after natural conception, says a study.