Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കുട്ടികളെ യോഗ പരിശീലിപ്പിക്കണം, നിര്ബന്ധം
എന്തുകൊണ്ട് കുട്ടികളെ യോഗ പരിശീലിപ്പിക്കണം എന്ന് ചുവടെ ചേർക്കുന്നു .
ഓരോ രക്ഷകർത്താക്കളും തങ്ങളുടെ കുട്ടികൾക്കായി ഏറ്റവും മികച്ചത് നൽകുന്നു .വിദ്യാഭ്യാസമായാലും ,ആരോഗ്യമായാലും ,ഒരു കുഞ്ഞു ജനിക്കുന്നത് മുതൽ അവർ ഏറ്റവും മികച്ചത് നൽകാനായി ശ്രമിക്കുന്നു .ഓരോ രക്ഷാകർത്താവും കുട്ടി ആരോഗ്യവാനായിരിക്കുവാനും ,സ്കൂളിലും ,സ്പോർട്സിലും പങ്കെടുക്കേണ്ടതിനെക്കുറിച്ചും കൂടുതൽ അറിഞ്ഞിരിക്കണം.
അതിനാൽ കുട്ടിയുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ് .ഇന്ന് പല സ്കൂളിലും കുട്ടികൾക്ക് പഠന ഭാരവും ഹോം വർക്കും കൂടുതലും ശാരീരിക പ്രവർത്തനങ്ങൾക്കായി സമയം കുറവുമാണ്. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി കൂടുതൽ വ്യായാമം പരിശീലിപ്പിക്കണം. അതിനു ഏറ്റവും മികച്ചമാർഗ്ഗം യോഗയാണ്. ഇത് കുട്ടികളെ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാക്കും. എന്തുകൊണ്ട് കുട്ടികളെ യോഗ പരിശീലിപ്പിക്കണം എന്ന് ചുവടെ ചേർക്കുന്നു.

ശാരീരികബലം കൂട്ടുന്നു
മറ്റു ഏതു വ്യായാമത്തെപ്പോലെ യോഗ കുട്ടികളുടെ ശരീരത്തെ കൂടുതൽ വഴങ്ങുന്നതും ബലമുള്ളതുമാക്കുന്നു. ഇത് പല ശാരീരിക അസ്വസ്ഥതകളും മാറ്റുന്നു .
ഏകാഗ്രത വർദ്ധിപ്പിക്കുന്നു

ശാന്തമായി കുറച്ചു സമയം ഇരിക്കുക തുടങ്ങിയ യോഗയിലെ ചില കാര്യങ്ങൾ കുട്ടികളിൽ ഏകാഗ്രതയും ഓർമ്മശക്തിയും കൂട്ടുന്നു. ഇത് അവരെ കൂടുതൽ നന്നായി പഠിക്കുവാൻ സഹായിക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

യോഗയിലെ ചില ശ്വസന വ്യായാമങ്ങൾ കുട്ടികളുടെ ആന്തരിക അവയവങ്ങളെ മുഴുവൻ വൃത്തിയാക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
