Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കുട്ടികളിലെ മലബന്ധത്തിന് പരിഹാരം
പല കുട്ടികളേയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇതിന് കാരണങ്ങളും പലതുണ്ടാകും. പോഷകങ്ങളുടെ കുറവ്, ശരിയല്ലാത്ത ആഹാരരീതി, വെള്ളം കുടിയ്ക്കാത്തത്, ടോയ്ലറ്റില് പോകുന്നതിന് കൃത്യസമയമില്ലാത്തത് തുടങ്ങിയ പലതുമാകാം ഇതിനു പുറകിലെ കാരണങ്ങള്‍.
കുട്ടികളിലെ മലബന്ധം അത്ര നിസാരമായി കാണാവുന്ന ഒന്നല്ല. ശാരീരിക അസ്വസ്ഥതയുണ്ടാക്കുമെന്നതിനു പുറമെ പൈല്‍സ് പോലുള്ള പല രോഗങ്ങള്‍ക്കും ഇത് ഇട വരുത്തിയേക്കാം.
കുട്ടികളിലെ മലബന്ധം ഒഴിവാക്കുന്നതിന് ചില ഭക്ഷണങ്ങളുണ്ട്. ഇവ നല്‍കുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും. ഇവ എങ്ങനെ നല്‍കാമെന്നു നോക്കൂ,

പാലില്‍ തേനും പഞ്ചസാരയും
ഒരു ഗഌസ് പാലില്‍ രണ്ടു ടീസ്പൂണ്‍ തേനും പഞ്ചസാരയും ചേര്‍ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുട്ടിയ്ക്കു നല്‍കുകു.

ഇലക്കറികള്‍
നാരുകളടങ്ങിയ ഭക്ഷണം കുട്ടികള്‍ക്കു നല്‍കണം. പ്രത്യേകിച്ച് ഇലക്കറികള്‍. ക്യാരറ്റ്, ക്യാബേജ്, മത്തങ്ങ, ചീര തുടങ്ങിയവ കുട്ടികളിലെ മലബന്ധമകറ്റാന്‍ സഹായിക്കും.

ഫ്ളാക് സീഡുകള്‍
ഫ്ളാക് സീഡുകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുട്ടികള്‍ക്കു നല്‍കുന്നതും കുട്ടികളിലെ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

ആവണക്കെണ്ണ
ഒരു ഗ്ലാസ് പാലില്‍ ഒരു തുള്ളി ആവണക്കെണ്ണ കലര്‍ത്തി കുട്ടികള്‍ക്കു നല്‍കാം. ഇത് മലബന്ധത്തിനുള്ള മറ്റൊരു പരിഹാരമാണ്.

വെള്ളം
നല്ലപോലെ വെള്ളം നല്‍കുക. ഇത് മലബന്ധത്തിനു ചെയ്യാവുന്ന ഏറ്റവും ലളിതമായ പരിഹാരമാണ്.

ചൂടുപാലും പഴവും
ഒരു ഗ്ലാസ് ചൂടുപാലും ഒപ്പം പഴവും നല്‍കുക. കുട്ടികളിലെ മലബന്ധം അകലും.

പെരുഞ്ചീരകം
പെരുഞ്ചീരകം കുട്ടികളിലെ മലബന്ധമകറ്റുന്നതിനുള്ള മറ്റൊരു വഴിയാണ്. ഇതില്‍ അല്പം പഞ്ചസാര ചേര്‍ത്തു കുട്ടിക്കു നല്‍കുക. ഒപ്പം ചൂടുവെള്ളവും നല്‍കാം.



Click it and Unblock the Notifications
