Latest Updates
-
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ
മലബന്ധത്തിന് സ്വാഭാവിക പരിഹാരങ്ങള്‍
പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. വയറിന് അസ്വസ്ഥതയും ശരീരത്തിന് ആകെ സുഖക്കുറവും തോന്നിപ്പിയ്ക്കുന്ന ഈ പ്രശ്നത്തിന് പുറകില്‍ പല കാരണങ്ങളുമുണ്ടാകാം.
കാരണങ്ങള്‍ പലതെങ്കിലും പ്രധാനമായും ഭക്ഷണശീലങ്ങളാണ് മലബന്ധത്തിന് പ്രധാന കാരണമാകാറ്. വറുത്ത ഭക്ഷണങ്ങള്‍, ശരീരത്തിലുണ്ടാകുന്ന വെള്ളത്തിന്റെ കുറവ് എന്നിവ പലപ്പോഴും മലബന്ധത്തിന് ഇട വരുത്താറുണ്ട്.
ഭക്ഷണങ്ങള്‍ മലബന്ധത്തിന് കാരണമാകുമ്പോഴും ചില ഭക്ഷണങ്ങള്‍ സ്വാഭാവികമായ ശോധനയ്ക്കു സഹായിക്കുകയും ചെയ്യും.

ഫഌക്സ് സീഡുകള്‍
ഫഌക്സ് സീഡുകള്‍ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. രാത്രി മുഴുവന്‍ ഇവ വെള്ളത്തിലിട്ടു കുതിര്‍ത്തി വേവിച്ചു കഴിയ്ക്കാം. അല്ലെങ്കില്‍ ഇവ വെള്ളത്തിലിട്ടു കുതിര്‍ത്തി അല്പം പച്ചയ്ക്കു കഴിയ്ക്കുന്നതും നല്ലതാണ്.

കറ്റാര്‍വാഴ
രാവിലെ വെറുംവയറ്റില്‍ കറ്റാര്‍വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള മറ്റൊരു പോംവഴിയാണ്.

ക്യാബേജ്
ക്യാബേജും മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് വേവിച്ചോ സാലഡിലിട്ടോ കഴിയ്ക്കാം.

പഴം
പഴം മലബന്ധത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് വയറ്റിലെ ബാക്ടീരിയകളെ കൊന്നൊടുക്കുകയും ചെയ്യുന്നു.

ജീരകവെള്ളം
രാവിലെ വെറുംവയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നതും മലബന്ധത്തിനുള്ളൊരു സ്വാഭാവിക പരിഹാരമാണ്.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് മലബന്ധത്തിനുള്ളൊരു സ്വാഭാവിക പരിഹാരമാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുകയോ പച്ചയ്ക്കോ വേവിച്ചോ കഴിയ്ക്കുകയോ ആവാം. ബീറ്റ്റൂട്ടിലെ എന്‍സൈമാണ് മലബന്ധത്തിനുള്ള പരിഹാരമാകുന്നത്.

ആപ്പിള്‍
ആപ്പിളിലെ നാരുകളും മലബന്ധതിനുള്ള മറ്റൊരു പരിഹാരമാണ്.

ആവണക്കെണ്ണ
മലബന്ധത്തിന് ആവണക്കെണ്ണയും നല്ലൊരു പരിഹാരമാണ്. ഇത് അല്പം ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.

സിട്രസ്
സിട്രസ് ഫലവര്‍ഗങ്ങളും മലബന്ധത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇവയിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഇവ ശരീരത്തിന് ഊര്‍ജം നല്കുകകയും ചെയ്യുന്നു.



Click it and Unblock the Notifications
