Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
ഗര്‍ഭിണികളിലെ കാലിലെ നീരിനെ പെട്ടെന്ന് കുറക്കും യോഗയും വ്യായാമവും
അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചുമാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ചെയ്യേണ്ട ചില യോഗാസനങ്ങള്‍ ഉണ്ട്. അവരുടെ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും പ്രസവം എളുപ്പത്തിലാക്കുന്നതിനും വേണ്ടി നമ്മളെ സഹായിക്കുന്ന യോഗാസനങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാവുന്ന ശാരീരിക മാറ്റങ്ങളില്‍ ബുദ്ധിമുട്ടുകള്‍ അതിന് നിങ്ങളെ സഹായിക്കുന്ന ചില യോഗാസനങ്ങളും വ്യായാമവും ഉണ്ട്. കാലിലെ നീര് ഇത്തരത്തില്‍ അപകടം ഉണ്ടാക്കുന്ന ഒന്നാണ്.
നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരത്തിലെ അധിക ദ്രാവകവും എല്ലാം പലപ്പോഴും കണങ്കാലിലും പാദത്തിലും വീക്കം ഉണ്ടാക്കുന്നു. പലപ്പോഴും പ്രസവത്തോട് അടുക്കുമ്പോള്‍ ഇത് വര്‍ദ്ധിക്കുന്നു. ചിലരില്‍ അതികഠിനമായ വേദനയും ഉണ്ടാവുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് പലപ്പോഴും ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഇത്തരം അവസ്ഥയെ വഷളാക്കുന്നു. പക്ഷേ യോഗയിലൂടെ നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. യോഗയും ചില ലളിതമായ വ്യായാമത്തിലൂടെയും നമുക്ക് കാലിലെ വീക്കത്തെ ഇല്ലാതാക്കാം. എപ്രകാരം എന്ന് നോക്കാം.

ചെയ്യേണ്ടത് ഇപ്രകാരം
കാലിലെ വീക്കം കുറക്കുന്നതിന് വേണ്ടി യോഗാസനത്തില് തന്നെ നിരവധി വ്യായാമങ്ങള്‍ ഉണ്ട്. അതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നിലത്തിരുന്നോ കസേരയില്‍ ഇരുന്നോ പാദങ്ങള്‍ മുകളിലേക്കും താഴേക്കും 30 തവണയെങ്കിലും പൊക്കുകയും താഴ്ത്തുകയും ചെയ്യുക എന്നതാണ്. പിന്നീട് വട്ടത്തില്‍ പാദങ്ങള്‍ കറക്കുന്നതിന് ശ്രദ്ധിക്കുക. രണ്ട് കാലിലും ഇത് ആവര്‍ത്തിക്കണം. ഇടത് വശത്തേക്കും വലത് വശത്തേക്കും കാലുകളും വിരലുകളും ചലിപ്പിക്കുക. ഇതിലൂടെ രക്തചംക്രമണം വര്‍ദ്ധിക്കുകയും കാലിലെ വീക്കം കുറയുകയും ചെയ്യുന്നു. ഇത് വേദനയെ ലഘൂകരിക്കുകയും ചെയ്യുന്നു.
നടക്കുക
ഗര്‍ഭകാലത്ത് നടക്കുന്നത് നല്ലതാണ്, എന്നാല്‍ നിങ്ങളില്‍ ഗര്‍ഭകാലം വേറെ അസ്വസ്ഥതകളും പ്രശ്നങ്ങളും ഇല്ല എന്ന് ഡോക്ടര്‍ ഉറപ്പ് വരുത്തിയ ശേഷം മാത്രം നടക്കുന്നതിന് ശ്രദ്ധിക്കുക. നടക്കുന്നത് വഴി നിങ്ങളുടെ ടിഷ്യൂകള്ക്കുള്ളില് ഉള്ള അധിക ദ്രാവകം ഇല്ലാതാവുന്നു. കൂടാതെ രക്തയോട്ടം വര്‍ദ്ധിക്കുകയും കാലുകളിലേക്കുള്ള രക്തചംക്രമണം വര്ദ്ധിക്കകുയും ചെയ്യുന്നു. ഇത് നിങ്ങളുടെ കാലിലെ വീക്കത്തെ കുറക്കുന്നതിനും ആരോഗ്യത്തോടെ ഗര്‍ഭകാലം മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ദിവസവും അരമണിക്കൂര്‍ എങ്കിലും നടക്കുന്നതിന് ശ്രദ്ധിക്കുക.

ആക്റ്റീവ് ആയി ഇരിക്കുക
എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. കൂടുതല്‍ സമയം ഇരിക്കുന്നതും നില്ക്കുന്നതും ഇത്തരത്തില്‍ കാലില്‍ നീര് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇരിക്കുന്നതിനോടൊപ്പം തന്നെ അല്പ സമയം നടക്കുന്നതിനും ശ്രദ്ധിക്കണം. കൂടാതെ ഇരുന്ന് കൊണ്ട് ചെയ്യാവുന്ന വ്യായാമങ്ങളും പാദങ്ങളില്‍ പരിശീലിക്കണം. ഇതെല്ലാം നിങ്ങളുടെ കാലിലെ നീരിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കാലിലെ നീരിനെ ഇല്ലാതാക്കാം.
യോഗ ചെയ്യുന്നത്
ഗര്‍ഭിണികള്‍ ചെയ്യുന്ന യോഗയിലൂടേയും നമുക്ക് കാലിലെ ഈ പ്രശ്നത്തെ പ്രതിരോധിക്കാം. അതിന് വേണ്ടി യോഗ ശീലമാക്കാവുന്നതാണ്. പരമാവധി കാലിന്റെ വിരലുകള്‍ കുത്തി ഇരുന്ന് ആക്റ്റീവ് ആയി ഇരിക്കുന്നതിന ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നീര്‍വീക്കവും നീര്‍ക്കെട്ടും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ ചില യോഗാസനങ്ങള്‍ വേണം പരിശീലിക്കുന്നതിന്. ശ്വസന വ്യായാമം പോലുള്ളവ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സാവധാനം ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

കാലുകള്‍ ഉയര്‍ത്തി വെക്കുക
നിങ്ങള്‍ കസേരയിലും മറ്റും ഇരിക്കുമ്പോള്‍ എപ്പോഴും കാലുകള്‍ ഉയര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ കാലിലെ നീര് കുറയുന്നതിന് സഹായിക്കുന്നു. കൂടാതെ കൂടുതല്‍ സമയം നില്‍ക്കുന്നത് ഒഴിവാക്കുക. ദീര്‍ഘനേരം ഇരിക്കുമ്പോള്‍ ഇടയ്ക്കിടെ കാല് സ്ട്രെച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാലില്‍ നീര് വെക്കുന്നത് സാധാരണ സംഭവമാണ്. നിങ്ങളുടെ കാലുകള്‍, കണങ്കാല്, പാദങ്ങള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലാംശം നിലനിര്‍ത്തുന്നത് കൊണ്ട് തന്നെ ഇവിടെയെല്ലാം നീര് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications

