Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ജീവന്റെ ശ്വാസഗതി നിയന്ത്രിക്കും, ഗര്‍ഭകാല അസ്വസ്ഥതക്ക് പരിഹാരം : പ്രാണായാമം ഇതെല്ലാം
ഗര്‍ഭകാലം എന്നത് അസ്വസ്ഥതകളുടെ കൂടി കാലമാണ് എന്നതാണ് സത്യം. സന്തോഷം നല്കുന്ന നല്ല നിമിഷങ്ങള്‍ ഉണ്ടാവുമെങ്കിലും അതിലുപരി ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഗര്‍ഭകാല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ മാനസിക ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുന്നതിന് സഹായിക്കുന്ന ചില യോഗ പോസുകള്‍ ഉണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രാണായാമവും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒന്നാണ് പ്രാണായാമം എന്നതില്‍ സംശയം വേണ്ട. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നത് തന്നെയാണ് പ്രത്യേകത.
പ്രത്യേകിച്ച് ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും ഉത്കണ്ഠയും സമ്മര്‍ദ്ദവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് പ്രാണായാമം. ഗര്‍ഭാവസ്ഥയില്‍ ഉടനീളം പ്രാണായാമം ചെയ്യുമ്പോള്‍ അത് നമ്മുടെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിന് കൂടി സഹായിക്കുന്നു. കുഞ്ഞിലേക്ക് ഓക്സിജന്‍ കാര്യമായ അളവില്‍ എത്തുന്നു. എന്ന് മാത്രമല്ല ആരോഗ്യകരമായ അളവില്‍ നമുക്ക് ഓക്സിജന്‍ ലഭിക്കുകയും ദോഷകരമായ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ പുറത്ത് വിടാന്‍ സാധിക്കുകയും ചെയ്യുന്നു.

ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ ഗര്‍ഭകാലത്ത് പ്രാണായാമം പരിശീലിക്കുമ്പോള്‍ മറ്റേതൊരു യോഗാസനം ചെയ്യുമ്പോഴും ശ്രദ്ധിക്കുന്നത് പോലെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ആഴത്തില്‍ കഷ്ടപ്പെട്ട് ശ്വാസം എടുക്കരുത് എന്നത്. ഇത് കൂടാതെ വേഗത്തിലുള്ള ശ്വാസവും എടുക്കുന്നതിന് ശ്രമിക്കരുത്. നല്ലൊരു യോഗാചാര്യന്റെ ശിക്ഷണത്തില്‍ മാത്രമേ പ്രാണായാമം ഈ സമയം പരിശീലിക്കാന്‍ പാടുകയുള്ളൂ. ഇത് കൂടാതെ ആഴത്തിലും വേഗത്തിലും ശ്വസിക്കുന്നത് നിങ്ങള്‍ക്ക് തലകറക്കം, ബോധക്ഷയം, തലചുറ്റല്‍, അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നതിലേക്ക് എത്തിക്കുന്നു.

ഇത് കൂടാതെ നല്ല തുറസ്സായ സ്ഥലത്ത് ഇരിക്കുന്നതിന് ശ്രദ്ധിക്കുക. അതോടൊപ്പം ംതന്നെ അധികം ശബ്ദമില്ലാതിരിക്കുന്നതിനും ശ്രദ്ധിക്കണം. എപ്പോഴും വെറും വയറ്റില്‍ പ്രാണായാമം ചെയ്യുന്നതാണ് ഉത്തമം. പ്രത്യേകിച്ച് കുളി കഴിഞ്ഞതിന് ശേഷം ചെയ്യുന്നതാണെങ്കില്‍ അത് നിങ്ങളുടെ രക്തചംക്രമണം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. വായിലൂടെ ശ്വസിക്കാതെ എപ്പോഴും മൂക്കിലൂടെ മാത്രം ശ്വസിക്കുന്നതിന് ശ്രദ്ധിക്കണം. ഇനി ഗര്‍ഭകാലത്ത് ചെയ്യേണ്ട പ്രാണായാമങ്ങള്‍ ഏതൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ഉജ്ജയി പ്രാണായാമം
ഗര്‍ഭിണികള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രാണായാമമാണ് ഇത്. അതിന് വേണ്ടി നല്ല സുഖപ്രദമായ ഒരു സ്ഥലത്ത് ഇരിക്കുക. ശേഷം കഴുത്തും, നട്ടെല്ലും വാരിയെല്ലും എല്ലാം കൃത്യമായ രേഖയില്‍ വരുന്ന തരത്തില്‍ നട്ടെല്ല് വളയാതെ ഇരിക്കുക. മുഖത്തെ പേശികള്‍ അയച്ച് വിടുക. വായ അടച്ച് കൊണ്ട് തൊണ്ടയിലൂടെ ശ്വാസമെടുക്കുക. തൊണ്ടയിലൂടെ എടുക്കുന്ന ശ്വാസത്തിന് ദൈര്‍ഘ്യം കൂടുതലായിരിക്കും. എന്നിട്ട് വലത് കൈയ്യിന്റെ തള്ളവിരല്‍ കൊണ്ട് വലത് നാരന്ധ്രം അടച്ച് പിടിച്ച് ഇടത് മൂക്കിലൂടെ നിശ്വസിക്കുക. ഇത് തന്നെ ഇടത് ഭാഗത്തും ആരംഭിക്കുക. എന്നാല്‍ ആദ്യമായി ഉജ്ജയ് പ്രാണായാമം ചെയ്യുമ്പോള്‍ യോഗാഭ്യാസ പരിചയമുള്ള വ്യക്തിയുടെ നേതൃത്വത്തില്‍ ചെയ്യുക.

നാഡി ശോധന പ്രാണായാമം
ഈ പ്രാണായാമം ചെയ്യുന്നതിന് വേണ്ടി ആദ്യം സുഖാസനത്തില്‍ ഇരിക്കുക. അതിന് ശേഷം വലത് കൈയ്യില്‍ വിഷ്ണു മുദ്രയും ഇടത് കൈയ്യില്‍ ചിന്മുദ്രയും പിടിക്കുക. ആഴത്തില്‍ ശ്വാസമെടുക്കുക. ശേഷം നിശ്വസിക്കുക. അത് കഴിഞ്ഞ് വലത് കൈ കൊണ്ട് വിഷ്ണുമുദ്രയില് തന്നെ വലത് മൂക്ക് അടച്ച് പിടിക്കുക, പിന്നീട് ഇടത് മൂക്കിലൂടെ ശ്വാസം എടുക്കുക. ശേഷം ഇടത് മൂക്ക് അടച്ച് വലത് മൂക്കിലൂടെ നിശ്വസിക്കുക. പിന്നീട് വലത് മൂക്കിലൂടെ തന്നെ ശ്വാസമെടുത്ത് ഇടത് മൂക്കിലൂടെ പുറത്തേക്ക് വിടുക. ഇത് 6 തവണയെങ്കിലും ആവര്‍ത്തിക്കുക.

ഭ്രമരി പ്രാണായാമം
ഗര്‍ഭകാലത്ത് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു പ്രാണായാമമാണ് ഭ്രമരി പ്രാണായാമം. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന് ആശ്വാസവും ഉത്കണ്ഠയില്‍ നിന്ന് മോചനവും ലഭിക്കുന്നു. ചെയ്യുന്നതിന് വേണ്ടി സുഖാസനത്തില്‍ ഇരിക്കുക. അതിന് ശേഷം കണ്ണുകള്‍ അടച്ച് രണ്ട് കൈയ്യിന്റേയും തള്ള വിരലുകള്‍ കൊണ്ട് ചെവിയും ചൂണ്ട് വിരല്‍ കൊണ്ട് പുരികവും നടിവിരല് കൊണ്ട് കണ്ണും മോതിര വിരല്‍ കൊണ്ട് മൂക്കുംം ചെറുവിരല്‍ കൊണ്ട് ചുണ്ടും അടച്ച് പിടിക്കുക. ആഴത്തില്‍ ശ്വസിച്ച് ശബ്ദത്തോടെ ശ്വാസം പുറത്തേക്ക് വിടുക. ഈ ഹമ്മിംങ് സൗണ്ട് എല്ലാ നിശ്വാസ വായു പുറത്ത് വിടുമ്പോഴും ഉണ്ടാക്കണം. അഞ്ച് പ്രാവശ്യം ചെയ്യാവുന്നതാണ്.




Click it and Unblock the Notifications
