Latest Updates
-
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം -
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ
പ്രസവം എളുപ്പമാക്കും ബദ്ധകോണാസനം: നോര്‍മല്‍ ഡെലിവറി ഉറപ്പ് നല്കുന്ന യോഗ
യോഗ എന്നത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്. ഗര്‍ഭകാലത്ത് യോഗ ശീലിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആവേശവും പ്രതീക്ഷയും നിറഞ്ഞ ഗര്‍ഭകാലം സുഖരകരവും സന്തോഷകരവുമാക്കുന്നതിന് വേണ്ടി നമുക്ക് ചില യോഗാസനങ്ങള്‍ ചെയ്യാവുന്നതാണ്. അതില്‍ ഗര്‍ഭാവസ്ഥയില്‍ എപ്പോഴും ചെയ്യാവുന്നതാണ് ബട്ടര്‍ഫ്ളൈ പോസ് അഥവാ ബദ്ധകോണാസനം. ഇത് നിങ്ങളുടെ ഗര്‍ഭകാലം എളുപ്പമാക്കുകയും പ്രസവം എളുപ്പമാക്കുകയും ചെയ്യുന്നു.
ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ സ്ഥിരമായി പ്രസവ ദിനം വരെ ചെയ്യാവുന്ന യോഗാസനമാണ് ബദ്ധകോണാസനം. ഇത് എപ്രകാരം ചെയ്യണം, എന്തൊക്കെ ശ്രദ്ധിക്കണം, എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

പ്രസവത്തിന് മുന്‍പ് യോഗ
പ്രസവത്തിന് മുന്‍പ് യോഗ ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ അത്യാവശ്യം തന്നെയാണ്. ഗര്‍ഭിണികള്‍ക്കായ് പ്രത്യേകം യോഗ പോസുകളും ഉണ്ട്. ഇത് നിങ്ങളുടെ വഴക്കവും ശക്തിയും മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറക്കുന്നതിനും സഹായിക്കുന്നു. പതിവായി യോഗ ചെയ്യുന്നതിലൂടെ സ്ട്രെച്ച് ചെയ്യുന്നതും ശ്വസന വ്യായാമവും എല്ലാം മികച്ച ഫലങ്ങള്‍ നല്കുന്നു. യോഗ ഹൈപ്പര്ടെന്ഷന്, ഗര്‍ഭകാല പ്രമേഹം, കുഞ്ഞിന്റെ ശരിയായ വളര്‍ച്ച എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു
യോഗയുടെ ഗുണങ്ങള്‍
യോഗയുടെ ഗുണങ്ങള്‍ എന്നിവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മെച്ചപ്പെട്ട രക്തചംക്രമണം, നടുവേദന കുറയുന്നു, ശാരീരിക മാനസിക ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു, ഉറക്കം വര്‍ദ്ധിപ്പിക്കുന്നു, മാനസിക സമ്മര്‍ദ്ദം കുറയുന്നു, ശരീരത്തിന് വഴക്കം നല്കുന്നു. ഇതെല്ലാം ഗര്‍ഭകാല അസ്വസ്ഥതകള്‍ കുറക്കുന്നതിന് സഹായിക്കുന്നു. പ്രസവത്തിന് മുന്‍പുള്ള യോഗ എന്തുകൊണ്ടും മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. ഇതില്‍ ബദ്ധകോണാസനം എപ്രകാരം നിങ്ങളെ സഹായിക്കുന്നു എന്ന് നോക്കാം.

എന്താണ് ബട്ടര്‍ഫ്ലൈ പോസ് യോഗ?
ബട്ടര്‍ഫ്ലൈ പോസ് യോഗ, അല്ലെങ്കില്‍ ബദ്ധകോണാസനം എത്രത്തോളം നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നു ഗര്‍ഭകാലത്ത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ചിത്രശലഭത്തിന്റെ ആകൃതിയോട് സമാനമായ രീതിയില്‍ ഇരുന്ന് ഇടുപ്പ് ഓപ്പണ്‍ ചെയ്താണ് ഇത്തരം യോഗാസനം ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൂടാതെ ഇത് സെര്‍വിക്സ് ഓപ്പണ്‍ ആവുന്നതിനും ഇടുപ്പ് ഭാഗത്തേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ പാദങ്ങളിലും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.
ആശങ്കകള്‍ ഒഴിവാക്കുക
ഗര്‍ഭകാലത്ത് യോഗ എന്നല്ല എന്ത് വ്യായാമം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ചെയ്യുന്നതിന് മുന്‍പായി ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്. അതിന് ശേഷം മാത്രം വ്യായാമവും യോഗയും ചെയ്യാന്‍ പാടുകയുള്ളൂ. ഇരിക്കുന്ന രീതിയിലും കിടക്കുന്ന പോസിലും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭകാലത്ത് ഇരിക്കുന്നതിലുള്ള ബുദ്ധിമുട്ട് മുന്‍നിര്‍ത്തി കൃത്യമായി വേണം ബദ്ധകോണാസനം ശീലിക്കുന്നതിന്. അതുകൊണ്ട് തന്നെ യോഗ ചെയ്യുമ്പോള്‍ അല്പം മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

ഗുണങ്ങള്‍
ഗര്‍ഭകാലം ബട്ടര്‍ഫളൈ പോസ് ചെയ്യുമ്പോള്‍ അത് എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് നോക്കാം. നോര്‍മല്‍ ഡെലിവറി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സഹായിക്കുന്നതാണ് ബട്ടര്‍ഫ്ളൈ പോസ്. പെല്‍വിസിന് ചുറ്റുമുള്ള പേശികളെയും അസ്ഥിബന്ധങ്ങളെയും ശക്തിപ്പെടുത്തുന്നതിലൂടെ ശരീരത്തെ സാധാരണ പ്രസവത്തിന് തയ്യാറാക്കുന്നതാണ് ബട്ടര്‍ഫ്ളൈ പോസ് അഥവാ ബദ്ധകോണാസനം. ഇത് കൂടാതെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും ഉത്കണ്ഠയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
കാലുകളിലേക്കും സ്വകാര്യഭാഗങ്ങളിലേക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ബദ്ധകോണാസനം. ഗര്‍ഭകാലത്തുണ്ടാവുന്ന നീരുകളും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ നടുവേദന പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ ബട്ടര്‍ഫ്ളൈ പോസ്. ശരീരത്തിന് വഴക്കം നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെയുള്ള പ്രസവത്തിനും ഇത് സഹായിക്കുന്നു.
പേശികള്‍ക്ക് ശക്തി നല്കുന്നു
പേശികള്‍ക്ക് ശക്തി നല്‍കുന്നിന് സഹായിക്കുന്നു ബദ്ധകോണാസനം. പെല്‍വിസിന് ചുറ്റുമുള്ള പോശികള്ക്ക് ശക്തി നല്‍കുന്നതിന് സഹായിക്കുന്നതാണ് ഈ പോസ്. ഇത് നിങ്ങളുടെ ഇടുപ്പ്, ഞരമ്പ് എന്നിവ ഓപ്പണ്‍ ചെയ്യുന്നതിന് സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ക്ഷീണം കുറക്കുന്നതിനും ബദ്ധകോണാസനം സഹായിക്കുന്നു. ഗ്യാസ് ഇല്ലാതാക്കുന്നതിനും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു ബദ്ധകോണാസനം.



Click it and Unblock the Notifications

