Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
അഞ്ചാം മാസം മുതല്‍ ആരംഭിക്കാം ഈ യോഗ: നോര്‍മല്‍ ഡെലിവറി ഉറപ്പാക്കും
ഗര്‍ഭധാരണവും പ്രസവവും ഗര്‍ഭകാലവും എല്ലാം ഒരു സ്ത്രീയുടെ അതുവരെയുണ്ടായിരുന്ന ജീവിതത്തില്‍ ധാരാളം മാറ്റം വരുത്തുന്നതാണ്. പലപ്പോഴും മാനസികമായും ശാരീരികമായും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശരീരത്തിന് കൂടുതല്‍ സമയം വേണ്ട ഒരു കാലം കൂടിയാണ് ഗര്‍ഭകാലം. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും മുന്നോട്ട് പോവുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. ജീവിതത്തില്‍ എത്രയൊക്കെ മനോഹരം എന്ന് പറഞ്ഞാലും ഗര്‍ഭകാലത്ത് നല്ലൊരു ശതമാനം സ്ത്രീകളിലും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കും.
ഇത്തരം ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഗര്‍ഭകാലം ഉഷാറാക്കുന്നതിനും സഹായിക്കുന്നതാണ് യോഗ. എന്നാല്‍ ഗര്‍ഭിണികള്‍ എല്ലാ യോഗാസനങ്ങളും പക്ഷേ ശീലിക്കാന്‍ പാടില്ല. ചില പ്രത്യേക യോഗാസനങ്ങള്‍ മാത്രമേ ഇവര്‍ ചെയ്യാന്‍ പാടുള്ളതുള്ളൂ.. അതില്‍ ഒന്നാണ് ബദ്ധകോണാസനം. ഇത് എപ്രകാരം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നും കുഞ്ഞിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാം.

ചെയ്യേണ്ട വിധം
ബദ്ധകോണാസനം അഥവാ ബട്ടര്‍ഫ്ലൈ പോസ് എപ്രകാരം ചെയ്യാം എന്ന് നോക്കാം. അതിന് വേണ്ടി നട്ടെല്ല് നിവര്‍ത്തി കാലുകള്‍ മുന്നില്‍ നീട്ടി നിലത്തിരിക്കുക. ശേഷം കാല്‍മുട്ടുകള്‍ രണ്ടും മടക്കി പാദങ്ങള്‍ ഒരുമിച്ച് കൊണ്ട് വരുക. പാദങ്ങള്‍ പരസ്പരം മുട്ടുന്ന രീതിയില്‍ വെച്ചതിന് ശേഷം രണ്ട് കൈകള്‍ കൊണ്ടും പാദങ്ങളില്‍ പിടിക്കാന്‍ ശ്രദ്ധിക്കുക. പിന്നീട് പതുക്കെ കാലുകളുടെ തുടകള്‍ ശ്വാസം അകത്തേക്ക് എടുക്കുന്നതിന് അനുസരിച്ച് പൊന്തിക്കുക,
ശ്വാസം പുറത്തേക്ക് വിടുന്നതിന് അനുസരിച്ച് താഴ്ത്തുക. ഇത് രണ്ടോ മൂന്നോ നാലോ തവണ ആവര്‍ത്തിക്കാവുന്നതാണ്. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യ സ്ഥിതിയും മറ്റും നോക്കിയതിന് ശേഷം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല എന്ത് ചെറിയ കാര്യം ചെയ്യുമ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അതേ പടി പാലിക്കണം.

ഗുണങ്ങള്‍
ഗര്‍ഭകാലത്ത് ബദ്ധകോണാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ ഇടുപ്പ്, ഞരമ്പുകള്‍, പെല്‍വിക് ഭാഗം എന്നിവ കൂടുതല്‍ ഫ്ളെക്സിബിള്‍ ആവുന്നതിന് സഹായിക്കുന്നു.. നടുവേദന കുറക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ബദ്ധകോണാസനം ചെയ്യാവുന്നതാണ്. ഇത് കൂടാതെ ഗര്‍ഭകാലത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നതും ചെയ്യുന്നതുമായ പോസ് ആണ് ബദ്ധകോണാസനം.
സാധാരണ ഡെലിവറി
പ്രസവ സമയത്തോട് അടുക്കുമ്പോള്‍ സ്ത്രീകളില്‍ പല വിധത്തിലുള്ള ആശങ്കകളും പ്രശ്നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ബദ്ധകോണാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ പെല്‍വിസ് ഏരിയക്ക് ചുറ്റുമുള്ള അസ്ഥിബദ്ധങ്ങളേയും മറ്റ് പേശികളേയും ശക്തിപ്പെടുത്തുന്നതിലൂടെ ഇത് സാധാരണ പ്രസവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ഏറ്റവും മികച്ച പോസ് ആണ് ബദ്ധകോണാസനം. കൂടാതെ ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
രക്തചംക്രമണം
രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ബദ്ധകോണാസനം നിങ്ങളെ സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കാലുകളിലും പാദങ്ങളിലും ഉള്ള രക്തചംക്രമണം മെച്ചപ്പെടുകയും അത് നിങ്ങളുടെ ഗര്‍ഭാവസ്ഥയിലെ അസ്വസ്ഥതകളും വീക്കവും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം നടുവേദന പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ബദ്ധകോണാസനം. കൂടാതെ ശരീരത്തിന് നല്ല വഴക്കം നല്‍കുന്നതിനും സ്ഥിരമായി ബദ്ധകോണാസനം ചെയ്യാം. പേശികളുടെ ഇറുക്കം കുറക്കുന്നതിന് മികച്ചതാണ് ഇത്.

പേശികള്‍ക്ക് ശക്തി
ഗര്‍ഭിണികളില്‍ പെല്‍വിക് ഏരിയയില്‍ ഉള്ള പേശികള്‍ക്ക് ശക്തിയും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നതാണ് ബദ്ധകോണാസനം. ഇത് നിങ്ങളുടെ ഗര്‍ഭകാലത്തെ അസ്വസ്ഥതകളെ ചെറുക്കുന്നു. പലപ്പോഴും പെല്‍വിക് ഭാഗം ഗര്‍ഭകാലത്ത് ദുര്‍ബലമാവുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും പെല്‍വിക് ഏരിയയില്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ബദ്ധകോണാസനം.
ക്ഷീണത്തെ പ്രതിരോധിക്കും
ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ക്ഷീണം പതിവാണ് .എന്നാല്‍ സെക്കന്റ് ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ പലപ്പോഴും ക്ഷീണം എന്ന അവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഊര്‍ജ്ജനില പ്രോത്സാഹിപ്പിക്കുക എന്നത് ഗര്‍ഭകാലത്ത് വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. ഇത് കൂടാതെ ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും നെഞ്ചെരിച്ചിലിനും എല്ലാം ബട്ടര്‍ഫ്ളൈ പോസ് സഹായിക്കുന്നു.



Click it and Unblock the Notifications
