Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
നാല്പ്പതിന് ശേഷം ഗര്‍ഭധാരണം ; പ്രസവം സുഗമമാക്കാന്‍ സഹായിക്കും യോഗ
യോഗാസനം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഏത് പ്രായക്കാര്‍ക്കും യോഗ ശീലമാക്കാം എന്നതാണ്. എന്നാല്‍ അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം സഹായിക്കുന്നു എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ഗര്‍ഭകാലം യോഗ ചെയ്യുന്നത് വഴി അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്നാല്‍ നാല്പ്പതിന് ശേഷം ഗര്‍ഭധാരണം എന്നത് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം പ്രതിസന്ധിയിലാക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്നാല്‍ ഈ പ്രായത്തിലുണ്ടാവുന്ന ഗര്‍ഭകാല ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില യോഗാസനങ്ങള്‍ സഹായിക്കുന്നു. മാത്രമല്ല ഈ സമയം യോഗ ചെയ്യുന്നത് വഴി പല വിധത്തിലുള്ള ഗുണങ്ങളും ഗര്ഭകാലത്തുണ്ടാവുന്നു. അത് മാത്രമല്ല ഗര്‍ഭധാരണത്തിനു മുമ്പുള്ള യോഗയും ധ്യാനവും 35ന് ശേഷം ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് പല ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇവ പലപ്പോഴും നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും വഴക്കം മെച്ചപ്പെടുത്താനും ഗര്‍ഭകാലത്ത് മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

യോഗയുടെ ഗുണങ്ങള്‍
നിങ്ങള്‍ നാല്പ്പതിന് ശേഷമോ മുന്‍പോ ആണ് ഗര്ഭിണിയാവുന്നതെങ്കിലും യോഗ ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ നടുവേദന കുറയ്ക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം ഗര്ഭിണിയാവുന്ന സ്ത്രീകള്‍ക്ക്, ഈ ആനുകൂല്യങ്ങള്‍ വളരെ പ്രധാനമാണ്, കാരണം അവര്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മസില് ടോണ്‍ വര്‍ദ്ധിപ്പിച്ച് യോഗ ശരീരത്തെ പ്രസവത്തിന് തയ്യാറാക്കുന്നു.
മാനസികാരോഗ്യം പ്രധാനം
യോഗ നമ്മുടെ മാനസികാരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഉത്കണ്ഠയും വിഷാദവും ഇല്ലാതാക്കുന്നതിനും യോഗ സഹായിക്കും. ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നു. പതിവായി ധ്യാനം ചെയ്യുന്നത് നിങ്ങളില്‍ ശ്രദ്ധയും വൈകാരിക സ്ഥിരതയും മെച്ചപ്പെടുത്തുന്നു. കൂടാതെ ഇത് ഗര്‍ഭകാലത്ത് അത്യന്താപേക്ഷിതമാണ്. ഈ ശീലം അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യുന്ന ഒരു പോസിറ്റീവ് മാനസികാവസ്ഥയിലേക്ക് നയിക്കും.
മാനസിക-ശാരീരിക ആരോഗ്യം
യോഗയോ ധ്യാനമോ എന്നതിനേക്കാള്‍ ഇവ രണ്ടും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. അത്രയധികം ഗുണങ്ങളാണ് ഇത് ശരീരത്തിന് നല്‍കുന്നത്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ച് വൈകിയുള്ള ഗര്‍ഭധാരണത്തിന്റെ സവിശേഷമായ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇത് വളരെ സഹായകമാണ്. കൂടാതെ ഈ രീതികള്‍ ആരോഗ്യകരമായ ഗര്‍ഭകാലത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നു.
ഡോക്ടറുടെ നിര്‍ദ്ദേശം
ഈ ലേഖനത്തില്‍ യോഗയും ധ്യാനവും ഗുണം ചെയ്യും എന്നുള്ളത് കൊണ്ട് മാത്രം നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് മുതിരരുത്. എന്തൊക്കെയാണ് യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം, വെല്ലുവിളികള്‍ എന്തെങ്കിലും ഉണ്ടാവുമോ നിങ്ങളുടെ ആരോഗ്യ സ്ഥിതി എപ്രകാരമാണ് എന്ന കാര്യങ്ങളെല്ലാം തന്നെ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം യോഗ ചെയ്യാന്‍ ശ്രദ്ധിക്കുക. മാത്രമല്ല നല്ലൊരു ആരോഗ്യ വിദഗ്ധന്റെ ഉപദേശവും സ്വീകരിക്കേണ്ടതാണ്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളുള്ള സ്ത്രീകള്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
