Latest Updates
-
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം!
മൂത്രമൊഴിക്കല്‍ കൂടുതല്‍, ദാഹവും, വിട്ടുമാറാത്ത ക്ഷീണം; ഇപ്പോഴേ ശ്രദ്ധിച്ചാല്‍ അപകടമില്ല, ഇതൊക്കെ ലക്ഷണങ്ങളാണ്
ഇന്നത്തെ കാലത്ത് ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും എന്താണ് എവിടെയാണ് എങ്ങനെയാണ് രോഗാവസ്ഥകളുണ്ടാവുന്നത് എന്നത് ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. അത്രയധികം രോഗങ്ങളും പ്രശ്നങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതില്‍ പലരും മറന്ന് പോവുന്നതാണ് ജീവിത ശൈലി രോഗങ്ങള്‍. പലപ്പോഴും ജീവിത ശൈലി രോഗങ്ങളില്‍ പ്രമേഹവും പ്രഷറും കൊളസ്ട്രോളും ഇന്നും മുന്നില്‍ തന്നെയാണ്. പലപ്പോഴും ഇതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല.
അതില്‍ പ്രധാനിയാണ് പ്രമേഹം, വളരെയധികം അപകടാവസ്ഥ സൃഷ്ടിക്കുന്ന ഈ രോഗാവസ്ഥ പലപ്പോഴും ഗുരുതരമായാല്‍ ആയുസ്സിന് തന്നെ ദോഷം ചെയ്യുന്നു. നമ്മുടെ നിത്യ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഇത്തരം രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സാധിക്കും. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര അഥവാ ഗ്ലൂക്കോസ് ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. പലരിലും ആശങ്ക സൃഷ്ടിക്കുന്ന ഈ രോഗാവസ്ഥ എപ്രകാരം നമ്മുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു എന്നത് പലരും ചിന്തിക്കുന്നില്ല. നിത്യ ജീവിതത്തില്‍ നിന്ന് തന്നെ നമുക്ക് ഇതിനെ മനസ്സിലാക്കാം.

ലക്ഷണങ്ങള്‍
പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഹൈപ്പര്‍ഗ്ലൈസീമിയ അഥവാ ഉയര്‍ന്ന അളവിലുള്ള പ്രമേഹം. രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധം തീര്‍ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. പതിവായി ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, വര്‍ദ്ധിച്ച ദാഹം, വിട്ടുമാറാത്ത ക്ഷീണം എന്നിവ നിസ്സാരമല്ല. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ തുടക്കത്തിലെ ശ്രദ്ധിച്ചാല്‍ രോഗാവസ്ഥയെ ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്. കൃത്യമായി ചികിത്സ എടുക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനായി കാര്യങ്ങള്‍ ചെയ്യുകയും ചെയ്യണം.
കാഴ്ച മങ്ങുന്നത്
പലപ്പോഴും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ് എന്നതിന്റെ മറ്റൊരു ലക്ഷണമാണ് കാഴ്ച മങ്ങുന്നത്. ഇത് പലപ്പോഴും പ്രമേഹം അനിയന്ത്രിതമാണ് എന്നതിന്റെ സൂചനയാണ്. ഇത് വഴി കണ്ണിന്റെ ലെന്‍സ് വീര്ക്കുന്നതിലേക്കും പലപ്പോഴും കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. കാഴ്ചയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ തോന്നുകയാണെങ്കില്‍ ശരിയാവും എന്ന് പറഞ്ഞ് അതിനെ നിസ്സാരമാക്കരുത് ഉടന്‍ തന്നെ നല്ലൊരു ഡോക്ടറെ സമീപിക്കുകയും പ്രമേഹത്തിന്റെ അളവ് പരിശോധിക്കുകയും വേണം.
ശരീരഭാരത്തിലെ മാറ്റം
നിങ്ങളുടെ പ്രമേഹം അനിയന്ത്രിതമാണ് എന്നുണ്ടെങ്കില്‍ അത് ശരീരഭാരത്തില്‍ മാറ്റം കൊണ്ട് വരുന്നു. നിങ്ങളുടെ ശരീരഭാരം വളരെയധികം കുറയുന്നതും പലപ്പോഴും രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവിനെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിന് ആവശ്യമായ രീതിയില്‍ ശാരീരികോര്ജ്ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍, അത് കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങുന്നു, ഇത് ശരീരഭാരം കുറയുന്നതിലേക്കും അപകടകരമായ അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇതിനെ നിസ്സാരമാക്കാതെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കണം.
മുറിവുണങ്ങാത്തത്
പലപ്പോഴും ശരീരത്തിലെ മുറിവുണങ്ങാത്തതും അത് പഴുക്കുന്നതും എല്ലാം ഉയര്‍ന്ന പ്രമേഹമാണ് എന്നതിന്റെ ലക്ഷണമാണ്. ഇത് പലപ്പോഴും നിങ്ങളുടെ രക്തചംക്രമണത്തില്‍ തടസ്സം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായാണ് ശരീരത്തില്‍ മുറിവുകള്‍ ഉണങ്ങാത്തതും ഭേദമാകാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കുന്നതും. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിന് ശ്രദ്ധിക്കാം. കാരണം ഇത് പിന്നീട് അവയവങ്ങള്‍ മുറിച്ച് മാറ്റേണ്ട അവസ്ഥയിലേക്ക് വരെ എത്തിക്കും.
വൈകാരിക മാറ്റങ്ങള്‍
നിങ്ങളുടെ സ്വഭാവത്തില്‍ വരെ മാറ്റം വരുന്നതിന് ഇത് കാരണമാകുന്നു. പലപ്പോഴും ദേഷ്യവും സങ്കടവും എല്ലാം നിങ്ങളുടെ മാനസികാരോഗ്യത്തേയും അതോടൊപ്പം തന്നെ മാനസിക വ്യക്തതയെയും ബാധിക്കും. നിങ്ങള്‍ക്ക് അസാധാരണമാംവിധം പ്രകോപിതനാകുന്ന അവസ്ഥയുണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എ്ത്തിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഉടന്‍ തന്നെ നല്ലൊരു ഡോക്ടറുമായി കണ്ട് സംസാരിച്ച് പരിഹരിക്കാന്‍ ശ്രദ്ധിക്കണം.
കൈകാലുകളിലെ മാറ്റങ്ങള്‍
കൈകളിലും കാലുകളിലും മരവിപ്പോ ഇക്കിളിയോ ഉണ്ടാകുന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് പലപ്പോഴും കാലക്രമേണ ഞരമ്പുകളെ തകരാറിലാക്കും, ഇത് ഇത്തരം സംവേദനങ്ങളിലേക്ക് നയിക്കുന്നു. കൂടുതല്‍ സങ്കീര്‍ണതകള്‍ തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തലും അതിനുള്ള പരിഹാരം കാണലും രോഗാവസ്ഥയെ പ്രതിരോധിക്കുന്നു. കൂടാതെ ഹൈപ്പര്‍ ഗ്ലൈസീമിയയുടെ അപകടസാധ്യതയുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
പരിഹാരങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതില്‍ സമീകൃതാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, ധാരാളം പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ വ്യായാമം സ്ഥിരമാക്കുകയും വേണം. ക്രമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇന്‍സുലിന്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു. കൂടാതെ നല്ലൊരു ഡോക്ടറെ സമീപിക്കുകയും രോഗാവസ്ഥയെക്കുറിച്ച് കൃത്യമായി തിരിച്ചറിയുന്നതിന് ശ്രമിക്കുകയും പരിഹാരം കാണുകയും വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications