പലിശ നിരക്ക് കുറച്ചു, സ്വർണം കത്തിക്കയറി! ഇന്ന് സ്വർണ വിലയിൽ വൻ വർദ്ധനവ്; ആഭരണ പ്രേമികൾക്ക് തിരിച്ചടി

By Athira A S

സ്വർണ വിലയിൽ വീണ്ടും മാറ്റം. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയ സ്വർണ വില ഇന്ന് വീണ്ടും ശക്തിയാർജ്ജിച്ചു. പവന് കൂടിയത് 200 രൂപയാണ്. ഇന്നലെ രാവിലെയും ഉച്ചക്കും സ്വർണ വില ഇടിഞ്ഞിരുന്നു. അതിൽ ആശ്വാസമുണ്ടായെങ്കിലും ഇന്നത്തെ വിലക്കുതിപ്പ് വീണ്ടും നിരാശയുണ്ടാക്കുന്നു. ഇന്ന് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അന്തിമ പ്രഖ്യാപനം നടക്കുന്നതിനിടെയാണ് സ്വർണത്തിൻ്റെ ശക്തമായ മുന്നേറ്റം രേഖപ്പെടുത്തിയത്. ആർബിഐ അടിസ്ഥാന പലിശ നിരക്ക് 25 ബിപിഎസ് കുറച്ചിട്ടുണ്ട്.

Gold Rate Today: ഇന്ത്യയിൽ സ്വർണവില താഴ്ന്നു, വെള്ളിക്ക് മാറ്റമില്ല; ഈ വിലക്കുറവ് എത്രകാലം തുടരും?

ഇനി വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിൻ്റെ പണനയമാണ് സ്വർണ വിലയെ കൂടുതൽ സ്വാധീനിക്കാനിരിക്കുന്ന പ്രധാന കാര്യം. ആർബിഐ പോലെ ഫെഡ് റിസർവും പലിശ കുറച്ചാൽ സ്വർണ വില റെക്കോർഡ് കുതിപ്പിലേക്ക് ഉയരും. ഇത് സാധാരണക്കാർക്ക് തിരിച്ചടിയാവും.

ഇന്നത്തെ സ്വർണ വില അറിയാം

ഇന്ന് ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 11,910 രൂപയായി. ഒരു പവന് 200 രൂപ വർദ്ധിച്ച് 95,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 27 രൂപ വർദ്ധിച്ച് 12,993 രൂപയും, പവന് 216 രൂപ വർദ്ധിച്ച് 1,03,944 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 21 രൂപ വർദ്ധിച്ച് 9,745 രൂപയും, പവന് 168 രൂപ വർദ്ധിച്ച് 77,960 രൂപയുമായി.


Gold rate today

രാജ്യാന്തര വില

ഇന്ന് രാജ്യാന്തര സ്വർണ വില ശക്തമായി കുതിക്കുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 4,214.73 ഡോളറിലെത്തി. ഇന്നലെ നേരിയ ക്ഷീണമുണ്ടായെങ്കിലും ഇന്ന് സ്വർണ വില വമ്പൻ മുന്നേറ്റം രേഖപ്പെടുത്തി. ഇത് കേരളത്തിലെ വിപണിയിലും പ്രകടമാവുന്നുണ്ട്.

യുഎസ് അടിസ്ഥാന പലിശ കുറയുമോ?

ഇന്ന് ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചു. ഇത് സ്വർണ വിലയെ ബാധിക്കില്ലെങ്കിലും ഇനി അമേരിക്കയുടെ പണനയത്തിൽ റിപ്പോ നിരക്ക് കുറയുമോ? ഇതാണ് എല്ലാവരുടെയും ചോദ്യം. ആർബിഐ പോലെ ഫെഡറൽ റിസർവും പലിശ കുറച്ചാൽ ഡോളറിൻ്റെ മൂല്യം കുറയും. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് വർദ്ധിക്കുകയും സ്വർണ വില കത്തിക്കയറുകയും ചെയ്യും.

കേരളത്തിൽ പൊന്നിന്റെ വില കുറഞ്ഞു! ഈ വിലക്കുറവിൽ ആശ്വസിക്കണോ? വരാനിരിക്കുന്നത് വൻ കുതിച്ചുചാട്ടം

സ്വർണാഭരണ വില അറിയാം

ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,090 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,930 രൂപയുമായിരിക്കും. കേരളത്തിൽ ഇന്ന് സ്വർണ വില കുതിച്ചപ്പോൾ ആഭരണ വിലയിലും വലിയ കുതിപ്പുണ്ടായി. ഇത് സാധാരണക്കാർക്ക് നിരാശയുണ്ടാക്കുന്നു. മാത്രമല്ല വിവാഹ പർച്ചേസുകൾക്ക് വരുന്നവർക്കും വിലക്കയറ്റം ആശങ്കയുയർത്തുന്നു. 10 പവൻ സ്വർണാഭരണം വാങ്ങാൻ 10 ലക്ഷത്തിനു മുകളിൽ ചിലവഴിക്കേണ്ടി വരും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

X
Desktop Bottom Promotion