Latest Updates
-
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം
കേരളത്തിൽ പൊന്നിന്റെ വില കുറഞ്ഞു! ഈ വിലക്കുറവിൽ ആശ്വസിക്കണോ? വരാനിരിക്കുന്നത് വൻ കുതിച്ചുചാട്ടം
മലക്കം മറിഞ്ഞ് സ്വർണ വില. ഇന്നലെ വമ്പൻ കുതിപ്പുണ്ടായെങ്കിൽ ഇന്ന് കേരളത്തിൽ സ്വർണ വില താഴേക്ക്. തുടരെ തുടരെ വിലയിലെ ഈ മാറ്റം സാധാരണക്കാർക്ക് ആശ്വാസം നൽകുന്നില്ല. ഇന്ന് വില കുറഞ്ഞെങ്കിലും നിലവിലെ ട്രെൻഡ് പ്രകാരം നാളെ വീണ്ടും വില ഉയർന്നേക്കാം. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. കേരളത്തിലെ വിവാഹ സീസണിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാൽ സ്വർണ വിലയിലെ ഈ അസ്ഥിരത ആശങ്കയുണ്ടാക്കുന്നുണ്ട്.
യുഎസിലെ സാമ്പത്തിക പ്രതിസന്ധികളും ഇനി വരാനിരിക്കും ഫെഡറൽ റിസർവിൻ്റെ പണനയവുമെല്ലാം സ്വർണ വിലയിൽ നിർണ്ണായക ഘടകങ്ങളാണ്. സ്വർണ വില കുതിച്ചുയരാനും, താഴേക്ക് ഇടിയാനും അമേരിക്കയിലെ സാമ്പത്തിക ചലനങ്ങൾ സ്വാധീനിക്കുന്നുണ്ട്.
ഇന്നത്തെ സ്വർണ വില അറിയാം
ഇന്ന് കേരളത്തിൽ സ്വർണ വില കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,950 രൂപയായി. ഒരു പവന് 160 രൂപ കുറഞ്ഞ് 95,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 22 രൂപ കുറഞ്ഞ് 13,036 രൂപയും, പവന് 176 രൂപ കുറഞ്ഞ് 1,04,288 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 16 രൂപ കുറഞ്ഞ് 9,778 രൂപയും, പവന് 128 രൂപ കുറഞ്ഞ് 78,224 രൂപയുമായി.

രാജ്യാന്തര വില
ഇന്ന് രാജ്യാന്തര സ്വർണ വില കുറഞ്ഞു. സ്പോട്ട് സ്വർണ വില ഔൺസിന് 4,197.68 ഡോളറിലെത്തി. ഇതിന് സമാനമായി കേരളത്തിലും സ്വർണ വില കുറഞ്ഞിരിക്കുന്നു. നേരിയ മാറ്റമാണ് ഇന്ന് രേഖപ്പെടുത്തിയത്.
സ്വർണ വില കുതിക്കുമോ?
യുഎസിൻ്റെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചാൽ തീർച്ചയായും അടുത്ത ആഴ്ച സ്വർണ വിലയിൽ വമ്പൻ കുതിപ്പുണ്ടാവും. ഇതിനായി നിക്ഷേപകരും കാത്തിരിക്കുന്നു. സ്വർണ വിലയിൽ സമീപകാലത്തുണ്ടായ മാറ്റം അപ്രതീക്ഷിതമാണ്. പലിശ നിരക്ക് കുറഞ്ഞാൽ ഡോളറിൻ്റെ മൂല്യവും ഇടിയുന്നു. ഇതാണ് സ്വർണത്തിന് അനുഗ്രഹമാവുന്നത്.
സ്വർണാഭരണ വില അറിയാം
ഇന്ന് കേരളത്തിലെ സ്വർണ വില ഇടിയുന്നു. സ്വർണാഭരണ വിലയിലും വില കുറവുണ്ട്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,440 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,970 രൂപയുമായിരിക്കും. സ്വർണത്തിൻ്റെ വില ഇടിഞ്ഞിട്ടും ആഭരണ വില ഇപ്പോഴും 1 ലക്ഷത്തിനു മുകളിൽ തന്നെ തുടരുന്നു. ഇത് സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
Credit: Goodreturns



Click it and Unblock the Notifications
