Latest Updates
-
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം
ടീച്ചറില്‍ നിന്ന് സംരംഭകയിലേക്ക്, ആരും അറിയാത്ത രഹസ്യക്കൂട്ടില്‍ വിജയത്തേരേറി രജിതമനോജ്
ജീവിതത്തില്‍ ലക്ഷ്യമില്ലാതെ മുന്നേറുക എന്നത് കഠിനമായ ഒന്ന് തന്നെയാണ്. പലപ്പോഴും നമ്മളില്‍ പലര്‍ക്കും ജീവിതം കൈവിട്ട് പോവുന്നതും ഇത്തരം ലക്ഷ്യമില്ലായ്മയുടെ കൂടെ ഫലമായാണ്. എന്നാല്‍ കൃത്യമായ ലക്ഷ്യത്തോടെ കഠിനാധ്വാനത്തോടെ അതിലേറെ ഉറച്ച മനസ്സോടെ മുന്നോട്ട് പോയാല്‍ ജീവിതത്തില്‍ ആഗ്രഹങ്ങള്‍ ഓരോന്നോരോന്നായി നമുക്ക് സ്വന്തമാക്കാം. കോട്ടക്കല്‍ എന്‍ എസ് എസ് സ്‌കൂളിലെ അധ്യാപിക രജിത മനോജ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മികച്ച അധ്യാപിക എന്നതുപോലെ തന്നെ ഒരു മികച്ച സംരംഭക കൂടിയാണ് രജിത.
എല്ലാവരേയും പോലെ തന്നെ കൊവിഡ് സമയം അടച്ച് പൂട്ടിയിരിക്കുന്ന അവസ്ഥയിലാണ് തന്റെ ബിസിനസ് സംരംഭത്തിന് രജിത തുടക്കമിട്ടത്. 'നീലയാംബരി' എന്ന പേരില്‍ ആരംഭിച്ച കാച്ചെണ്ണ ഇപ്പോള്‍ ബോഡിവാഷും ബോഡി ക്രീമും ഷാമ്പൂവും തുടങ്ങി എണ്ണമറ്റ ഉത്പ്പന്നങ്ങളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം തലപ്പത്ത് ഒരു സ്ത്രീയാണെന്നതാണ് ഏറെ അഭിമാനകരം. കൂടുതല്‍ വിശേഷങ്ങള്‍ രജിത ടീച്ചര്‍ മലയാളം ബോള്‍ഡ് സ്‌കൈയുമായി പങ്കു വെക്കുന്നു.

ടീച്ചറില്‍ നിന്ന് സംരംഭകയിലേക്ക് എങ്ങനെ എത്തി?
ടീച്ചറില്‍ നിന്ന് സംരംഭകയിലേക്ക് എന്നത് കൊവിഡ് കാലത്തുണ്ടായ മാറ്റമാണ്. ലോക്ക്ഡൗണ്‍ സമയത്ത് ആണ് നീലയാംബരി എന്ന പേരില്‍ ഒരു എണ്ണ വെറുതേ തയ്യാറാക്കി നോക്കിയത്. സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ സംരംഭം പിന്നീട് ഫേസ്ബുക്ക് കൂട്ടായ്മയായ ക്യുബിജിയിലൂടെയാണ് സംരംഭം എന്ന ഘട്ടത്തിലേക്ക് എത്തിയത്.
തുടക്കം എങ്ങനെയായിരുന്നു?
വെറും രണ്ട് ലിറ്റര്‍ എണ്ണയാണ് തുടക്കത്തില്‍ ഉണ്ടാക്കിയത്. എണ്ണയുണ്ടാക്കുന്ന വീഡീയോ ഫേസ്ബുക്കില്‍ വെറുതേ പോസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പലരും അന്വേഷിച്ചെത്തി. മാത്രമല്ല ഉപയോഗിച്ചവര്‍ക്കാകട്ടെ ഗുണങ്ങളല്ലാതെ യാതൊരു ദോഷവും പറയാനും ഉണ്ടായിരുന്നില്ല. ഇതെല്ലാം ടീച്ചറിലെ സംരംഭകയെന്ന മാറ്റത്തിലേക്കുള്ള ഒരു തുടക്കം തന്നെയായിരുന്നു. അച്ഛന്റെ പ്രചോദനം തന്നെയായിരുന്നു ആദ്യത്തെ നിക്ഷേപവും. 2000-രൂപയില്‍ തുടങ്ങിയ ബിസിനസ് പിന്നീട് നല്ല നിലയിലേക്ക് വളര്‍ന്നു.

നീലയാംബരി എന്ന പേരിന് പിന്നില്‍ ?
നീലയാംബരി എന്ന പേരിന് പിന്നിലുമുണ്ട് ചില കാര്യങ്ങള്‍. നീലാംബരി എന്നായിരുന്നു ആദ്യത്തെ പേര്. പേരിനോടുള്ള ഇഷ്ടം തന്നെയായിരുന്നു ആദ്യത്തെ സംരംഭത്തിനും തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് രെജിസ്റ്ററേഷന്‍ സമയത്തുണ്ടായ ചില പ്രശ്‌നങ്ങളാണ് നീലയാംബരി എന്ന് മാറ്റാനുണ്ടായ കാരണം.
ജോലിയും, ബിസിനസും ഒരുമിച്ച് കൊണ്ട് പോവുന്നതില്‍ എന്തെങ്കിലും വെല്ലുവിളികള്‍ ഉണ്ടോ?
ജോലിയും ബിസിനസും ഒരുമിച്ച് കൊണ്ട് പോവുന്നതില്‍ ഇതുവരേയും യാതൊരു പ്രയാസവും ടീച്ചറിന് നേരിട്ടിട്ടില്ല. മാത്രമല്ല ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട പ്രൊഫഷന്‍ ആയത് കൊണ്ട് തന്നെ അല്‍പം സ്‌നേഹത്തോടെ കൂട്ടി വായിക്കുന്നത് ടീച്ചിംങ് തന്നെയാണ്. എന്നാല്‍ സംരംഭത്തിലേക്ക് കടന്നപ്പോള്‍ അതിനോടുള്ള ഇഷ്ടവും വര്‍ദ്ധിച്ചു. വെല്ലുവിളികള്‍ ധാരാളം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവാന്‍ ധൈര്യം നല്‍കുന്നതും കൂടെ കട്ടയ്ക്ക് നില്‍ക്കുന്ന കസ്റ്റമേഴ്‌സ് തന്നെയാണ്.
കുടുംബത്തിന്റെ പിന്തുണ എത്രത്തോളം സഹായിക്കുന്നു?
എന്തിനും ഏതിനും കുടുംബം തന്നെയാണ് എല്ലാ ഘട്ടത്തിലും തന്നെ സഹായിച്ചിട്ടും പിന്തുണച്ചിട്ടും ഉള്ളത്. എടുത്ത് പറയേണ്ട നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നത്തിന് തന്നെയായിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കൊവിഡ് എല്ലാം താളം തെറ്റിച്ചു. അതിന് ശേഷമാണ് കാച്ചെണ്ണ എന്ന ആശയത്തിലേക്ക് എത്തിയത്. ഈ സമയം പലരും കളിയാക്കലുമായി വന്നെങ്കിലും കുടുംബം തന്നൊടൊപ്പം നിന്നു എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ സന്തോഷം. ഈ സമയം കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും കൂടുതല്‍ ധൈര്യം നല്‍കിയത്. തകര്‍ച്ചയുടെ വക്കില്‍ നിന്ന് തന്നെ കൈപിടിച്ച് കയറ്റിയത് കുടുംബം തന്നെയാണ് എന്നതാണ് രജിത ടീച്ചറുടെ വിജയത്തിന് പിന്നിലെ രഹസ്യവും.
സംരംഭക എന്ന നിലയില്‍ ഇപ്പോള്‍ എന്ത് തോന്നുന്നു?
യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും ഇല്ലാത സംരംഭകയായ വ്യക്തിയാണ് ടീച്ചര്‍. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഒരു ബിസിനസുകാരിയാവുക എന്നത് സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഘട്ടത്തിലാണ് ഇത്തരം ഒരു സംരംഭത്തിലേക്ക് എത്തിയത്. ഇപ്പോള്‍ വീടിനടുത്ത് തന്നെ ഒരു പ്രത്യേക യൂണിറ്റിലാണ് ഇപ്പോഴത്തെ കാച്ചെണ്ണയും ഉത്പ്പന്നങ്ങളും നിര്‍മ്മിക്കുന്നത്. അധ്യാപികയിലൂടെ സംരംഭകയിലേക്കും അവിടെ നിന്ന് ഒരു സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും എത്തിയതിന്റെ സന്തോഷത്തിലാണ് രജിത ടീച്ചര്‍.

ഇപ്പോള്‍ എന്തൊക്കെ പ്രോഡക്റ്റ്സ് ആണ് ഉള്ളത്?
കാച്ചെണ്ണയില്‍ തുടങ്ങിയ സംരംഭം ഇപ്പോള്‍ ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. താളിപ്പൊടി, ഷാമ്പൂ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഷാമ്പൂ, എണ്ണ, രണ്ട് തരത്തിലുളള ഷാമ്പൂവാണ് ഉള്ളത്, കൂടാതെ ഗോട്ട്മില്‍ക്ക് ബോഡി വാഷ്, ഫേസ്പാക്ക്, ഹെന്ന പൗഡര്‍, ഹെയര്‍പാക്ക് തുടങ്ങി 20-ഓളം ഉത്പ്പന്നങ്ങള്‍ ഇപ്പോള്‍ നീലയാംബരിയുടെ കീഴിലുണ്ട്.
കൂടെ ആരെങ്കിലും ഉണ്ടോ, അതോ ഒറ്റക്കാണോ എല്ലാം ചെയ്യുന്നത്?
ഭര്‍ത്താവ് മനോജിന്റെ പിന്തുണ ഈ സംരംഭത്തിന്റെ വിജയത്തിലേക്കുള്ള ടീച്ചറുടെ ചവിട്ട് പടിയാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ബിസിനസിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഭര്‍ത്താവിന്റെ പിന്തുണയും പുതിയ പദ്ധതികളും എല്ലാം ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വന്നു. അതോടൊപ്പം തന്നെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ പിന്തുണയും കൂടെയുണ്ട്. മകള്‍ അലീനയും സജീവ പങ്കാളിയായി നീലയാംബരിയുടെ വളര്‍ച്ചയ്ക്കായി കൂടെയുണ്ട് എന്നതാണ് ഈ ടീച്ചറുടെ സന്തോഷങ്ങളില്‍ ഒന്ന്.



Click it and Unblock the Notifications












