Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ജനനത്തീയ്യതിയില് ഒരാഴ്ച എപ്രകാരം ഫലങ്ങള്‍: അറിയാം നിങ്ങളുടെ ഭാഗ്യദിനവും ഭാഗ്യസംഖ്യയും
വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ തന്നെ ഗുണപരമായതും അതുപോലെ തന്നെ ദോഷപരമായും പല മാറ്റങ്ങളും കാത്തിരിക്കും. ഈ വരുന്ന ആഴ്ചയില്‍ അതായത് 22 - 28 വരെയുള്ള ദിവസങ്ങളില്‍ എപ്രകാരമാണ് ന്യൂമറോളജി പറയുന്ന ഫലം എന്ന് നമുക്ക് നോക്കാം. അതില്‍ ഗുണവും ദോഷവും ഇടകലര്‍ന്ന് വരുന്നു.
അടുത്ത 7 ദിവസം സംഖ്യാശാസ്ത്രപ്രകാരം 1 മുതല്‍ 9 വരെ ജന്മസംഖ്യകള്ക്ക് വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും. നിങ്ങളുടെ ജനനതീയതിയുടെ അവസാന അക്കമാണ് നിങ്ങളുടെ ജന്മസംഖ്യ. അത് അനുസരിച്ച് ഈ ആഴ്ചയുടെ ഫലം എപ്രകാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

സംഖ്യ 1
നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ നേതൃത്വവും ആത്മവിശ്വാസവും ഉയരും. കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ തലകീഴായി മറിയ്ക്കുന്നു.
സംഖ്യ 2
വരുന്ന 7 ദിനത്തില്‍ നിങ്ങള്‍ക്ക് സൗഹൃദത്തിലും ദാമ്പത്യത്തിലും എല്ലാം സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാം. മനസ്സിനെ ശാന്തമായി നിലനിര്‍ത്തുക. സാമ്പത്തിക മാറ്റങ്ങളെ ഒട്ടും നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നത് നേടാന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരും.
സംഖ്യ 3
ജന്മസംഖ്യ 3 ആണെങ്കില്‍ നിങ്ങള്‍ക്ക് അത് പലപ്പോഴും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സമയം കൊണ്ട് വരുന്നു. അത് കൂടാതെ പുതിയ ആശയങ്ങള്‍ വിജയം നേടാന്‍ സാധിക്കും. പഠനത്തിലും ആശയവിനിമയത്തിലും പുരോഗതി തേടി എത്തും.
സംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ജോലി മേഖലയില്‍ സ്ഥിരതയും ഉത്തരവാദിത്വവും കൂടും. ആരോഗ്യത്തെ അവഗണിക്കരുത്. അ്ത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. നിസ്സാര കാര്യങ്ങളില്‍ ദേഷ്യം വരുന്നത് ശ്രദ്ധിക്കണം.

സംഖ്യ 5
നിങ്ങളുടെ ജന്മസംഖ്യ 5 എങ്കില്‍ സൂചിപ്പിക്കുന്നത് പലപ്പോഴും യാത്രകളും പുതിയ പരിചയങ്ങളും ഭാഗ്യം നല്‍കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആവേശത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്. അത് അബദ്ധത്തിലേക്ക് എത്തിക്കും.
സംഖ്യ 6
നിങ്ങള്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കുടുംബവും പ്രണയവും മുന്‍ഗണനയായി മാറുന്നു. അത് കൂടാതെ ബന്ധങ്ങള്‍ ശക്തമാകും. കലാരംഗത്ത് നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
സംഖ്യ 7
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് ആത്മപരിശോധനയ്ക്കും ആത്മീയ വളര്‍ച്ചയ്ക്കും നല്ല സമയമാണ്. ഏകാന്തത പ്രയോജനപ്പെടുത്തി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്.
സംഖ്യ 8
ജന്മസംഖ്യ പ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന ധനകാര്യ നേട്ടങ്ങള്‍ ഒട്ടും നിസ്സാരമല്ല. പലപ്പോഴും കരിയറില്‍ വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരാം. ക്ഷമയും നിയന്ത്രണവും എല്ലാ കാര്യത്തിലും അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിച്ചാല്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
സംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഉത്തരവാദിത്വങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ധിക്കും. ബന്ധങ്ങളില്‍ സുതാര്യത പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിദേശത്ത് നിന്നുള്ള വരുമാനം ഇരട്ടിയാവുന്നു.



Click it and Unblock the Notifications
