Latest Updates
-
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്!
അഞ്ച് രാജയോഗങ്ങള്‍ ഒരുമിച്ച് 3 ദിവസത്തിനുള്ളില്‍: മേടമുള്പ്പടെയുള്ള ഭാഗ്യ രാശിക്കാരില്‍ ആരെല്ലാം
രാജയോഗം എന്നത് അതിഗംഭീര മാറ്റങ്ങള്‍ ജീവിതത്തില്‍ നല്‍കുന്നതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന തരത്തിലേക്കാണ് രാജയോഗം നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ കരിയര്‍, സാമ്പത്തികം, ജോലി, വിവാഹം എന്നിവയെല്ലാം തന്നെ എപ്രകാരമാണ് രാജയോഗത്തില്‍ മാറ്റം വരുന്നത് എന്ന് നോക്കാം. ജ്യോതിഷ ഫലമായി നോക്കുകയാണെങ്കില്‍ ഫെബ്രുവരി 23 ഒരു പ്രധാനപ്പെട്ട ദിവസമാണ്. അത് മാത്രമല്ല ഗ്രഹങ്ങളുടെ സേനാധിപതിയായ ചൊവ്വ ഈ ദിനത്തിലാണ് കുംഭം രാശിയിലേക്ക് മാറുന്നത്.
ശനി ഭരിക്കുന്ന കുംഭത്തില്‍ ചൊവ്വയുടെ സംക്രമണ സമയം രാഹു, സൂര്യന്, ബുധന്‍, ശുക്രന് എന്നിവയുമായി ചേര്‍ന്ന് പഞ്ചഗ്രഹിയോഗം രൂപപ്പെടുന്നു. ഇത് സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. അത് കൂടാതെ ബുധ ശുക്ര സംയോഗഫലമായി ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നു. അത് കൂടാതെ സൂര്യനും ശുക്രനും ചേര്‍ന്ന് ശുക്രാദിത്യ രാജയോഗം രൂപപ്പെടുകയും ചെയ്യും. പിന്നീട് ഈ ദിനത്തില്‍ തന്നെയാണ് സൂര്യനും ചൊവ്വയും ചേര്‍ന്ന് രൂപപ്പെടുന്ന മംഗളാദിത്യ രാജയോഗം രൂപപ്പെടുന്നു. അത് മാത്രമല്ല സൂര്യനും ബുധനും ചേര്‍ന്ന് ബുധാതിദ്യ രാജയോഗവും അത് കൂടാതെ ശുക്രനും ചൊവ്വയും ചേര്‍ന്ന് ധനശക്തി രാജയോഗവും രൂപപ്പെടുന്നു. ഇതെല്ലാം ഫെബ്രുവരി 23-ന് ചില രാശിക്കാരെ ഗുണാനുഭവങ്ങളിലേക്ക് എത്തിക്കും.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം രാജയോഗ സ്വാധീനം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതത്തില്‍ പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു. ആഢംബര ജീവിതത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അതിന് അനുസരിച്ച് വുരമാനം വര്‍ദ്ധിക്കും. ധനമാറ്റങ്ങള് പല കോണില്‍ നിന്നും തേടി എത്തും. സാമ്പത്തികമായി വലിയ മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് ആരംഭത്തിന് ഏറ്റവും മികച്ച സമയമാണ്. അപ്രതീക്ഷിതമായി നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ധാരാളം അനുകൂല മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അഞ്ച് രാജയോഗങ്ങളില്‍ സമ്പന്നരാക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി വളരെ ശക്തിയായി മാറുന്നു. ധനധാന്യ മാറ്റങ്ങള്‍ നിങ്ങളില്‍ ഏറ്റവും മികച്ച നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്. ഇത് അഭിവൃദ്ധിയിലേക്ക് നിങ്ങളെ എത്തിക്കും. ജോലി പ്രശ്നങ്ങളില്‍ നിന്ന് മോചനം തേടി എത്തും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ധാരാളം അവസരങ്ങള്‍ തേടി എത്തും. ബിസിനസ് യാത്രകളിലൂടെ വലിയ ലാഭം തേടി എത്തുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ അഞ്ച് രാജയോഗങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. നിക്ഷേപങ്ങളില്‍ നിന്ന് മികച്ച വരുമാനം തേടി എത്തും. അത് കൂടാതെ ചിലവുകള്‍ മികച്ചതാവുകയും അതനുസരിച്ച് വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ബാങ്ക് ബാലന്‍സ് ഇരട്ടിയാവുന്നു. പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭം തേടി എത്തും. പങ്കാളിയുടെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അതെല്ലാം തന്നെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ദാമ്പത്യത്തിലും പ്രണയത്തിലും കൊണ്ട് വരുന്നതിന് സാധിക്കും. തൊഴില്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായി മാറുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ വരുമാനം ഇരട്ടിയാവുന്നു. അത് കൂടാതെ ശമ്പള വര്‍ദ്ധനവ് നിങ്ങളില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. നിക്ഷേപങ്ങള്‍ സുരക്ഷിതമായിരിക്കുകയും ചിലവുകള്‍ ഇരട്ടിയാക്കുകയും ചെയ്യും. എങ്കിലും അതനുസരിച്ച് സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി തേടി എത്തും. കന്നി രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ഗുണകരമായതും സന്തോഷകരമായതുമായ പല കാര്യങ്ങളും തേടി എത്തുന്നു. സ്വത്തുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. സമാധാനപരമായ അന്തരീക്ഷം കുടുംബത്തിലുണ്ടാവും. പിതാവിന്റെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും.



Click it and Unblock the Notifications