Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
ഭാര്യയെ വിഷമിപ്പിക്കുന്ന ഭര്‍ത്താവാണോ നിങ്ങള്‍? വിധി തീരുമാനിക്കുന്നത് ഗരുഡപുരാണം
ഗരുഡപുരാണത്തെക്കുറിച്ച് നാമെല്ലാവരും കേട്ടിരിക്കും. അത്രയധികം ശ്രേഷ്ഠമായ കാര്യങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്ന അല്ലെങ്കില്‍ വിശദീകരിച്ചിരിക്കുന്ന പുരാണഗ്രന്ഥമാണ് ഗരുഡ പുരാണ്. മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗരുഡ പുരാണം. മരണാനന്തര ജീവിതം, പുനര്ജന്മം, മോക്ഷമാര്‍ഗ്ഗങ്ങള്‍ എന്നിവ വിശദമാക്കുന്നതിനൊപ്പം, ഒരാള്‍ തന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് അനുഭവിക്കേണ്ട ഫലങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.
ജീവിതത്തിന് മുന്‍പും ജീവിതത്തിന് ശേഷവും മരണത്തിന് മുന്‍പും മരണത്തിന് ശേഷവും ഉള്ള കാര്യങ്ങളെക്കുറിച്ച് ഇതില്‍ പറയുന്നു. അതില്‍ തന്നെ ചില പ്രധാനപ്പെട്ട ജീവിത മാറ്റങ്ങളെക്കുറിച്ചും അറിയാന്‍ സാധിക്കുന്നുണ്ട്. പലപ്പോഴും നിങ്ങള്‍ ഇപ്പോഴത്തെ കാലത്ത് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഗരുഡപുരാണത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. അതില്‍ ദാമ്പത്യ ജീവിതവും അതിലുണ്ടാവുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്നു. കൂടുതല്‍ അറിയാം.

ഭാര്യയോട് മോശമായി പെരുമാറുന്നവര്‍
നിങ്ങള്‍ നിങ്ങളുടെ ഭാര്യയോട് മോശമായി അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ അവരെ കരയിപ്പിക്കുന്ന ഭര്‍ത്താവാണെങ്കില്‍ അവര്‍ മരണാനന്തരം അനുഭവിക്കാന്‍ ഇടയുള്ള ചില കാര്യങ്ങളെക്കുറിച്ചും ഗരുഡപുരാണത്തില്‍ വിശദമായി പറയുന്നുണ്ട്. അതില്‍ ഇവര്‍ക്ക് മരണ ശേഷം ലഭിക്കാവുന്ന അല്ലെങ്കില്‍ അവരുടെ മരണാനന്തര ജീവിതത്തെക്കുറിച്ചും പറയുന്നു. പലപ്പോഴും ഈ സമയം ലഭിക്കുന്ന അതികഠിനമായ ശിക്ഷകളെക്കുറിച്ചും നമുക്ക് ഈ ലേഖനം മുന്നറിയി് നല്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
നിരന്തരം ദുരിതം
ജീവിച്ചിരിക്കുമ്പോള്‍ ഭാര്യയെ വേദനിപ്പിക്കുകയും അല്ലെങ്കില്‍ ക്രൂരമായി പെരുമാറുകയും ചെയ്യുന്ന വ്യക്തികളാണ് നിങ്ങളെങ്കില്‍ അവര്‍ക്ക് ഗരുഡപുരാണം ഏഴാം അധ്യായം അനുസരിച്ച് മരണത്തിന് ശേഷം രൗരവ നരകത്തിലേക്ക് അയക്കുമെന്ന് പറയുന്നു. അതിവിഷമുള്ളതും ക്രൂരമായതുമായ 'രുരു' പാമ്പുകളാണ് ഈ ഭീകര നരകത്തില്‍ കാണപ്പെടുന്നത്. ഇവ നിങ്ങളെ നിരന്തരം ആക്രമിക്കുകയും മരണ ശിക്ഷ അതികഠിനമാക്കുകയും ചെയ്യുന്നു. ഭാര്യയെ ഉപദ്രവിച്ച ഭര്‍ത്താവെങ്കില്‍ മരണശേഷവും നിങ്ങള്‍ക്ക് മോചനം ലഭിക്കുകയില്ല.
മാനസികവും ശാരീരികവുമായ പീഡനം
ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ഒരു വ്യക്തിയാണ് ന്ിങ്ങളെങ്കില് നരകത്തിലെത്തുകയും ഭാര്യയോട് ചെയ്ത ക്രൂരതയോര്‍ത്ത് വളരെയധികം ദു:ഖിക്കേണ്ടി വരുകയും ചെയ്യുന്നു. ചെയ്ത് പോയ അപരാധങ്ങള്‍ക്ക് പകരമായി നിരന്തരം കണ്ണിര് പൊഴിക്കേണ്ട അവസ്ഥയുണ്ടാവും. അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ബോധവാനായിരിക്കണം.

വഞ്ചിക്കുന്ന പങ്കാളിയെങ്കില്‍
നിങ്ങള്‍ ഭാര്യയെ വഞ്ചിക്കുന്ന പങ്കാളിയെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോവുന്ന ശിക്ഷ അതികഠിനമായിരിക്കും എന്നതാണ്. പത്താം അധ്യായപ്രകാരം നിങ്ങള്‍ക്ക് അതികഠിനമായ കുംഭീപാകം എന്ന ഭീകര നരകത്തിലെ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നതാണ്. പ്രത്യേകിച്ച് മറ്റു സ്ത്രീകളുമായി സമ്പര്‍ക്കം പുലര്ത്തുന്നവരെങ്കില് ഇവര്‍ക്ക് അതികഠിനമായ പീഢനങ്ങള്‍ ഈ നരകത്തില്‍ അനുഭവിക്കേണ്ടതായി വരുന്നു. ഭാര്യ അനുഭവിച്ച വേദനയേക്കാള്‍ പത്തിരട്ടി ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഇവര്‍ ഈ നരകത്തില്‍ അനുഭവിക്കേണ്ടി വരും.
ഭാര്യയെ ബഹുമാനിക്കാത്തവര്‍
ഭാര്യയെ ബഹുമാനിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഭാര്യയുടെ വികാരങ്ങളെ മാനിക്കാതിരിക്കുകയോ ചെയ്യുന്നവരെങ്കില്‍ അവര്‍ക്കും വളരെയധികം ദോഷങ്ങളും നരകവും മരണാന്തര ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും ഇത് നിങ്ങളുടെ മോക്ഷത്തിലേക്കുള്ള വഴി അതികഠിനമാക്കി മാറ്റും. ഇത്തകം പുരുഷന്മാര് ഈ ലോകത്ത് മാത്രമല്ല പരലോകത്തും കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഭാര്യയുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും അവര്‍ക്ക് വേണ്ട വിധത്തില്‍ ബഹുമാനവും സ്നേഹവും നല്‍കുന്നതിന് ഓരോ പങ്കാളിയും ശ്രദ്ധിക്കണം.
നിങ്ങള്‍ ശ്രമിക്കേണ്ടത്
പരലോകത്ത് നിങ്ങള്‍ക്ക് ശിക്ഷ കഠിനമായിരിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഭൂമിയില്‍ നിങ്ങളുടെ പങ്കാളിയെ സ്നേഹിക്കേണ്ടത്. പലപ്പോഴും കുടുംബത്തിന്റെ സന്തോഷത്തിനും സ്ഥിരതക്കും ഭാവി തലമുറയുടെ സന്തോഷത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പങ്കാളികള്‍ പരസ്പരം സന്തോഷത്തോടേയും കുറ്റപ്പെടുത്താതെയും മുന്നോട്ട് പോവേണ്ടതാണ് എന്നാണ് ഗരുഡപുരാണം പറയുന്നത്. ഭര്‍ത്താവ് ഭാര്യയെ ആദരിക്കുമ്പോള്‍ അവരുടെ ദാമ്പത്യ ജീവിതം കൂടുതല്‍ ശക്തമാവുന്നു. കൂടാതെ ഓരോ ഭര്‍ത്താവിന്റേയും കടമകള്‍ നിറവേറ്റുന്നതിനും എപ്പോഴും ശ്രദ്ധിക്കണം. ബഹുമാനം കൊടുത്താല്‍ മാത്രമേ അത് തിരിച്ച് കിട്ടുകയുള്ളൂ.



Click it and Unblock the Notifications