Latest Updates
-
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
പ്രണയ ദിനത്തിലെ സ്വപ്നം ഈ മൃഗങ്ങളാണോ? സ്നേഹമോ നഷ്ടമോ എന്നറിയാം
വാലന്റൈന്‍സ് ഡേ അടുത്തെത്തിയതോടെ, പലരും തങ്ങളുടെ പ്രണയത്തിന്റെ അളവുകോലായി അപ്രതീക്ഷിതമായ പലതിനേയും തേടുന്നു. അതില്‍ അവരുടെ സ്വപ്നങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നതാണ്. പ്രിയപ്പെട്ടവളെ അല്ലെങ്കില്‍ പ്രിയപ്പെട്ടവനെ ചേര്‍ത്ത് പിടിക്കുന്ന ചില സ്വപ്നങ്ങള്‍ സഫലമാക്കാനാണ് പലരും ആഗ്രഹിക്കുന്നത്. അതില്‍ നാം കാണുന്ന സ്വപ്നങ്ങളിലെ പാമ്പുകള്‍, പ്രാവുകള്‍, ചിത്രശലഭങ്ങള്‍, നായ്ക്കള്‍ എന്നിവയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിയാം.
സ്വപ്നങ്ങളെ വൈകാരികമായ പ്രക്രിയയായി കാണുമ്പോള്‍, ആത്മീയ-ജ്യോതിഷ പാരമ്പര്യങ്ങള്‍ ഇതിന് കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ നല്കുന്നു. ഇവ രണ്ടും ചേര്‍ന്ന് മൃഗങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളെ വെറും അന്ധവിശ്വാസമെന്നതിലുപരി ഉപബോധമനസ്സില്‍ നിന്നുള്ള രഹസ്യ സന്ദേശങ്ങളായി നമ്മളെ അറിയിക്കുന്നു. ഈ സ്വപ്നം നിങ്ങളുടെ പ്രണയത്തെയോ, പ്രതിബദ്ധതയെയോ, തര്‍ക്കത്തെയോ അല്ലെങ്കില്‍ ഒരു മുന്നറിയിപ്പിനെയോ ആണോ സൂചിപ്പിക്കുന്നത്.

സ്വപ്നത്തിലെ പാമ്പുകള്‍
നിങ്ങളുടെ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചുള്ള സ്വപ്നങ്ങളില്‍ പാമ്പിനെ കാണുന്നത് പലരിലും ആശങ്കയുണ്ടാക്കുന്നു. സമകാലിക മനഃശാസ്ത്രം പാമ്പിനെക്കുറിച്ചുള്ള സ്വപ്നങ്ങളെ സൂചിപ്പിക്കുന്നത് എപ്പോഴും മറഞ്ഞിരിക്കുന്ന ഭയങ്ങള്‍, ലൈംഗിക ഊര്‍ജ്ജം, ബന്ധങ്ങളിലെ പരിഹരിക്കപ്പെടാത്ത പിരിമുറുക്കങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നു. കുണ്ഡലിനി ഉണര്‍വ് മുതല്‍ വഞ്ചന, തര്‍ക്കം അല്ലെങ്കില്‍ നിലവിലെ ബന്ധങ്ങളെയും വിവാഹ സാധ്യതകളെയും എല്ലാം ഇത് ചൂണ്ടിക്കാണിക്കുന്നു.
പടം പൊഴിക്കുന്ന പാമ്പ്
സ്വപ്നത്തില്ല ശാന്തനായ അല്ലെങ്കില്‍ പടം പൊഴിക്കുന്ന പാമ്പ് വ്യക്തിപരമായ വളര്‍ച്ചയെയോ, പ്രണയനൈരാശ്യത്തിന് ശേഷമുള്ള ആശ്വാസത്തെയോ അല്ലെങ്കില്‍ പ്രണയത്തിലെ പുതിയ ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പിനെയോ സൂചിപ്പിക്കാം. നേരെമറിച്ച്, ആക്രമിക്കുന്നതോ കടിക്കുന്നതോ ആയ പാമ്പ് വഞ്ചന, വിഷലിപ്തമായ ബന്ധങ്ങള്‍ അല്ലെങ്കില്‍ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പായി കണക്കാക്കപ്പെടുന്നു.

പ്രാവുകളും ശലഭങ്ങളും
പ്രാവുകളും ചിത്രശലഭങ്ങളും: പ്രതീക്ഷ, സമാധാനം, പുതിയ പ്രണയത്തിലെ പരിഭ്രമം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. പ്രാവുകള്‍ വിശ്വസ്തമായ പ്രണയത്തെയും ക്ഷമയെയും അനുഗ്രഹത്തെയും പ്രതിനിധീകരിക്കുന്നു, പങ്കാളിക്കോ അല്ലെങ്കില്‍ പങ്കാളിയാകാന്‍ പോകുന്നയാള്ക്കോ ചുറ്റും ശാന്തമായ വെളുത്ത പ്രാവിനെ കാണുന്നത് യഥാര്‍ത്ഥ ജീവിതത്തില്‍ സ്ഥിരത, വിശ്വാസം, നാടകീയതയില്ലാത്ത സ്നേഹം എന്നിവയെ കണക്കാക്കുന്നു.
ചിത്രശലഭങ്ങള്‍
ചിത്രശലഭങ്ങള്‍ മാറ്റത്തെയും പ്രണയത്തിന്റെ പ്രാരംഭ ഘട്ടത്തെയുമാണ് സൂചിപ്പിക്കുന്നത്. വിവിധ സംസ്കാരങ്ങളില്‍ ചിത്രശലഭങ്ങള്‍ പരിവര്‍ത്തനം, ലാഘവം, നശ്വരമായ സൗന്ദര്യം എന്നിവയെ പ്രതിനിധീകരിക്കുന്നു; ഒരാള്‍ പുതിയൊരു ബന്ധത്തിലേക്ക് കടക്കുമ്പോഴോ, അതിര്‍വരമ്പുകള്‍ പുനര്നിര്ണ്ണയിക്കുമ്പോഴോ അല്ലെങ്കില്‍ സ്വന്തം മൂല്യം തിരിച്ചറിയുമ്പോഴോ ആണ് ഇവ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാറുള്ളതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടുങ്ങിക്കിടക്കുന്നതോ ചത്തതോ ആയ ചിത്രശലഭം ഒരു ബന്ധം വ്യക്തിസ്വാതന്ത്ര്യത്തെയോ മാറ്റത്തെയോ ശ്വാസം മുട്ടിക്കുന്നു എന്ന ഭയത്തെ സൂചിപ്പിക്കാം.
സ്വപ്നത്തിലെ നായ്ക്കള്‍
നായ്ക്കള്‍ സാധാരണയായി വിശ്വസ്തത, സംരക്ഷണം, സൗഹൃദം എന്നിവയെ സൂചിപ്പിക്കുന്നു. സൗഹൃദമുള്ള, ആരോഗ്യവാനായ ഒരു നായ പിന്തുണ നല്കുന്ന പങ്കാളികളെയോ സുഹൃത്തുക്കളെയോ അല്ലെങ്കില്‍ സ്ഥിരമായ, വിവേചനമില്ലാത്ത സ്നേഹത്തിനായുള്ള ആഗ്രഹത്തെയോ പ്രതിഫലിപ്പിക്കുന്നുവെന്നാണ് പറയുന്നത്. നായയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വിശ്വസ്തതയുടെ സൂക്ഷ്മമായ പരിശോധനകളായി മാറുന്നു.



Click it and Unblock the Notifications
