Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വാലന്റൈന്‍സ് ദിനം 2026: പ്രണയവും ദാമ്പത്യവും ദീര്ഘകാലസന്തോഷം നല്കുന്ന രാശിക്കാര്‍, സമ്പൂര്‍ണഫലം
ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിന ആഘോഷങ്ങള്‍ തുടക്കം കുറിയ്ക്കുന്ന ഈ വേളയില്‍ പ്രണയത്തെ എത്രത്തോളം മികച്ചതാക്കി മാറ്റാം എന്ന് തന്നെയാണ് നാം ഓരോരുത്തരും ചിന്തിക്കുന്നത്. ഈ ദിനം വളരെയധികം സന്തോഷവു സമാധാനവും പ്രണയവും എല്ലാം നല്കുന്ന ഒരു ദിനമായാണ് ആഘോഷിക്കപ്പെടുന്നത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ 2026ലെ വാലന്റൈന്‍സ് ഡേയ്ക്ക് വ്യാഴത്തിന്റേയും ചന്ദ്രന്റെയും ശക്തമായ സ്വാധീനം നിലനില്‍ക്കുന്നതിനാല്‍ പ്രണയബന്ധങ്ങള്‍, വിവാഹ സാധ്യതകള്‍, പുതിയ ബന്ധങ്ങളുടെ തുടക്കം എന്നിവയില്‍ എല്ലാം തന്നെ വളരെ കൃത്യമായ മാറ്റങ്ങളും സംഭവിക്കുന്നു.
നിങ്ങളുടെ ഗ്രഹനിലകളുടെ അടിസ്ഥാനത്തിലാണ് പക്ഷേ ഇതെല്ലാം മാറി മറിയുന്നതും. ഈ വാലന്റൈന്‍സ് ദിനത്തില്‍ അതീവ റൊമാന്റിക് ആയ അല്ലെങ്കില്‍ പ്രണയാതുരരായ ചില രാശിക്കാരും ഉണ്ട്. എന്നാല്‍ അതൊന്നുമില്ലാതെ പ്രണയം പുറത്ത് പറയാത്ത ചില രാശിക്കാരും ഉണ്ട്. അവര്‍ ആരൊക്കെയെന്ന് ഈ പ്രണയ രാശിഫലത്തിലൂടെ നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം പ്രണയത്തില്‍ വളരെയധികം ആവേശവും തുറന്ന സംഭാഷണവും ഉണ്ടാകും. പങ്കാളിയുമായി പഴയ തെറ്റിദ്ധാരണകള്‍ മാറാന്‍ നല്ല സമയം കൂടിയാണ് ഈ വരുന്ന പ്രണയ ദിനം, നിങ്ങളുടെ പ്രണയം പൂര്‍ണമായും അതിന്റേതായ അര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹത്തോടെ അവരുടെ പ്രണയം കൂടുതല്‍ ആഴത്തില്‍ അടയാളപ്പെടുത്താന്‍ സാധിക്കും. വിവാഹ ചിന്തകള്‍ക്കും പ്രണയ നിര്‍ദേശങ്ങള്‍ക്കും അനുകൂല ദിവസം കൂടിയാണ് എന്നതാണ് ഏറ്റവും മികച്ച കാര്യവും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുട സൗഹൃദത്തില്‍ പ്രണയത്തിലേക്കുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ നിങ്ങളുടെ ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും മികച്ച ആശയവിനിമയത്തിലൂടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അത് കൂടാതെ ഇത് ശക്തമായ ബന്ധത്തിനും സഹായിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പ്രണയത്തില്‍ വൈകാരികമായി ഏറെ അടുപ്പമുള്ള ദിവസം. പഴയ ബന്ധങ്ങളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാം. ഇതെല്ലാം നിങ്ങളില്‍ പ്രണയം മികച്ച് നില്‍ക്കുന്നതിനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പ്രണയത്തില്‍ എല്ലാ വിധത്തിലുള്ള ശ്രദ്ധയും ആകര്‍ഷിക്കുന്ന സമയാണ്. അത് മാത്രമല്ല പങ്കാളി നിങ്ങളെ വളരെയധികം പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇതെല്ലാം പ്രണയ ദിനത്തില്‍ മാത്രമല്ല ജീവിതത്തിലങ്ങളോളം നിലനില്ക്കും.

കന്നി രാശി
കന്നിരാശിക്കാര്‍ക്ക് ബന്ധത്തില്‍ വളരെ വ്യക്തത ആവശ്യമായി വരുന്ന സമയാണ്. ഇവര്‍ എപ്പോഴും തുറന്ന മനസ്സോടെ വേണം സംസാരിക്കുന്നതിന്. അത് കൂടാതെ നിങ്ങളുടെ പ്രണയം അതിശക്തമായി നിലനില്ക്കുകയും ചെയ്യുന്ന സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ പ്രണയ ദിനത്തില്‍ നിങ്ങള്‍ക്കായി ഉള്ള ഒരു ദിനമാണ് എന്ന് തോന്നുന്നു. പ്രണയത്തിന് തുടക്കം കുറിയ്ക്കുന്നതിനും അനുകൂല സമയമാണ്. അതല്ലെങ്കില്‍ പ്രണയത്തിലുള്ള വ്യക്തികള്‍ക്ക് നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പ്രണയം വളരെയധികം ആകര്‍ഷണവും ശക്തമാകും. പക്ഷേ അസൂയയും അമിത വികാരവും ഒഴിവാക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും നിങ്ങളുടെ ദൂരയാത്രയോ ഓണ്‍ലൈന്‍ ബന്ധങ്ങളോ പ്രണയത്തിലേക്ക് വഴിതെളിക്കും. സന്തോഷകരമായ ദിവസം എന്ന് വേണമെങ്കില്‍ ചുരുക്കി പറയാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ പ്രണയത്തില്‍ സ്ഥിരത തേടുന്ന സമയം. പങ്കാളിയുമായി ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ അനുയോജ്യമായ ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
പ്രണയ ദിനത്തില്‍ കുംഭം രാശിക്കാര്‍ക്ക് അപ്രതീക്ഷിത പ്രണയ നിര്‍ദേശങ്ങള്‍ ലഭിക്കാം. സൗഹൃദം പ്രണയത്തിലേക്ക് മാറാന്‍ സാധ്യത വളരെ കൂടുതലാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പ്രണയം വളരെ സാഹസികമായിരിക്കും. അത് കൂടാതെ റൊമാന്റിക് ഊര്‍ജ്ജം പരമാവധി. ആത്മബന്ധം ശക്തമാകുന്ന ദിനം, വിവാഹ ആലോചനകള്‍ക്കും നല്ല സമയം.



Click it and Unblock the Notifications