Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ദിനോസറുകള്‍ മാത്രമല്ല, ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത് മറ്റൊരു ഭീമന് ജീവി
എങ്ങനെയാണ് ദിനോസറുകള്‍ ഭൂമുഖത്ത് നിന്നും അപ്രതൃക്ഷമായത്? മിക്കവര്‍ക്കും അതിനുള്ള ഉത്തരമറിയാം. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുമായി കൂട്ടിയിടിച്ച പര്വ്വതവലുപ്പ്്മുള്ള ഒരു ഭീമന് ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിക്കുകയും അങ്ങനെ 165 ദശലക്ഷം വര്‍ഷങ്ങള്‍ നീണ്ടുനിന്ന ദിനോസറുകളുടെ യുഗം അവസാനിക്കുകയും ചെയ്തുവെന്നാണ് ശാസ്ത്രലോകം കരുതുന്നത്. 1980കളിലാണ് ദിനോസറുകളുടെ തിരോധാനവുമായി ബന്ധപ്പെട്ടത് ഇത്തരമൊരു സിദ്ധാന്തം ശാസ്ത്രലോകത്ത് ഉടലെടുത്തത്.

എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു കണ്ടെത്തല്‍ പുറത്തുവരുന്നുണ്ട്. അന്ന് ഭൂമിയില്‍ വന്നിടിച്ച ഭീമന് ഛിന്നഗ്രഹം ദിനോസറുകളെ മാത്രമല്ല ഭൂമിയില്‍ നിന്നും തുടച്ചുനീക്കിയത്. മറ്റൊരു ഭീമന് ജീവിവര്‍ഗ്ഗവും ഛിന്നഗ്രഹ ആക്രമണത്തില്‍ ഭൂമിയില്‍ നിന്നും എന്നന്നേക്കുമായി ഇല്ലാതായി. ഏതാണ് ആ ജീവിയെന്ന് നോക്കാം.
ആ വലിയ കൂട്ടിയിടിയില്‍ നാമാശേഷമായവര്
നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത് അമോണൈറ്റുകള്‍ എന്ന സമുദ്രജീവി ഭൂമുഖത്ത് നിന്ന് ഇല്ലാതായതും ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയിലാണെന്നാണ്. അമോണൈറ്റുകളെ കുറിച്ചുള്ള മുന്‍ധാരണകളെ തകിടം മറിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ നിന്നും ഇല്ലാതായ അമോണൈറ്റുകള്ക്ക് വംശനാശം വന്നുവെന്നാണ് ഇതുവരെ കരുതിയിരുന്നത്.
ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ പാലിയന്റോളജിസ്റ്റുകള്‍ (ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍) നടത്തിയ ഗവേഷണത്തിലാണ് സമുദ്ര ജീവികളായ അമോണൈറ്റുകള്‍ ക്രമേണ വംശനാശം വന്ന് ഭൂമുഖത്ത് നിന്നും ഇല്ലാതാകുകയായിരുന്നില്ലെന്നും ഏതാണ്ട് ദിനോസറുകള്‍ ഇല്ലാതായ അതേകാലത്ത് ഇല്ലാതാകുന്നത് വരെ അവയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അഭിപ്രായപ്പെട്ടത്.
നീരാളി, കണവ, കൂന്തള്‍ തുടങ്ങിയ മൊളസ്ക് വിഭാഗത്തിലുള്ള കടല്‍ജീവികള്‍ ഉള്‍പ്പെടുന്ന സെഫാലോപോഡ വിഭാഗത്തിലാണ് അമോണൈറ്റുകളും ഉള്‍പ്പെടുന്നത്. ഓരോ ഭൂപ്രദേശങ്ങളിലും ഓരോ കാലങ്ങളിലും ഉണ്ടായിരുന്ന അമൊണൈറ്റുകളുടെ എണ്ണം വ്യത്യസ്തമായതിനാല്‍ അവ ക്രമേണ ഇല്ലാതാകുകയായിരുന്നുവെന്ന മുന്‍ധാരണ തെറ്റായിരിക്കാമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ചില സ്ഥലങ്ങളില്‍ അമൊണൈറ്റുകളുടെ അതിജീവനം പ്രതിസന്ധിയിലായിരുന്നുവെങ്കിലും മറ്റുചില സ്ഥലങ്ങളില്‍ അവയുടെ എണ്ണം കൂടിവരുന്ന അവസ്ഥ ഉണ്ടായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
അമൊണൈറ്റുകളെ സ്വാധീനിച്ച ഘടകങ്ങള്‍
അമൊണൈറ്റുകളുടെ വൈവിധ്യത്തെ സ്വാധീനിച്ച ഘടകങ്ങും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്. പാരിസ്ഥിതിക ഘടകങ്ങള്‍, ജൈവപ്രക്രിയകള്‍ എന്നിവ അമൊണൈറ്റ് അതിജീവനത്തെ സ്വാധീനിച്ചിരിക്കാം. എന്തായിരുന്നാലും അവയുടെ പരിണാമ ചരിത്രം അതീവ സങ്കീര്‍ണ്ണമായിരുന്നുവെന്ന് സംശയമില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications